കാപ്പിച്ചെടികളുടെ രക്ഷയ്ക്ക്
- ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ ഒരുക്കിക്കളയണം.
- കാപ്പിച്ചെടികളുടെ ചുവട്ടിൽ നിന്ന് ചവറുകൾ നീക്കം ചെയ്ത് നാലുംചെടികളുടെ മധ്യഭാഗത്തെക്ക് നീക്കുക.
- ഈർപ്പം വലിഞ്ഞു പോകാൻ സഹായിക്കും.
- ചെടികളിലെ വായുസഞ്ചാ ഉറപ്പ് വരുത്തുന്നതിന് ശിഖരങ്ങൾ അരയടി തുറക്കാം
- വേരിന്റെയും കായ്കളുടെയും വളർച്ച വേഗത്തിൽ ആക്കാൻ ഏക്കർ ഒന്നിന് ഒരു ചാക്ക് യൂറിയ എന്ന കണക്കിൽ മഴയുടെ ഇട വേളകളിൽ പ്രയോഗിക്കണം.
- രോഗബാധയുള്ള ചെടികളുടെ ഭാഗങ്ങൾ ശേഖരിച്ച് മണ്ണിൽ കുഴിച്ചുമൂടി നശിപ്പിക്കണം.
തളിരുകളിലും സ്പ്രേ ചെയ്യണം
രോഗം ബാധിച്ച ചെടികളുടെ വിവിധഭാഗങ്ങൾ മാറ്റിയതിനുശേഷം മഴ വിട്ടുനിൽക്കുന്ന സമയത്ത് കുമിൾ നാശിനിയായ പൈറോക്ളോസ്ട്രോബിനും എപോക്സികൊണസോൾ (ഓപ്പറ) അല്ലെങ്കിൽ ടെബുകോന്നൊസോൾ 25.9% ഇസി (ഫോളിക്കൂർ) 200 മില്ലി 200 ലിറ്റർ വെഉളത്തിൽ 10 മില്ലി പ്ലാനോഫിക്കും ലഭ്യമായ ഏതെങ്കിലും വെറ്റിങ് ഏജന്റും ചേർത്ത് സ്പ്രേ ചെയ്യാം. കായ പൊഴിയുന്നതും രോഗം പടരുന്നതും കുറയ്ക്കാൻ ഇലകളുടെ രണ്ടുവശങ്ങളിലും, വളർന്നു വരുന്ന കായകളിലും തളിരുകളിലും സ്പ്രേ ചെയ്യണം.
മണ്ണൊലിപ്പ് തടയാനുള്ള ഏറ്റവും നല്ല പ്രതിവിധി
തായ്‌വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാലും ചെടികൾ ചേർന്ന് നിൽക്കുന്നതിനാലും മണ്ണൊലിപ്പ് തടയാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് കാപ്പി. രണ്ടാഴ്ചയിലധികം വെള്ളപ്പൊക്കമുണ്ടായാലും വേരുകൾ ചീഞ്ഞ് അഴുകാത്തതിനാൽ പ്രളയത്തെയും അതിജീവിക്കാൻ കഴിയും. കേരളത്തിന്റെ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കാതലായ മാറ്റം വന്നതിനാൽ പ്രളയത്തെയും ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് പോലുള്ള പ്രകൃതി ദുരന്തങ്ങളെയും അതിജീവിക്കാൻ ഏറ്റവുംപറ്റിയ വിളയാണ് കാപ്പി. മേയ് പകുതി മുതൽ കാപ്പിത്തൈകൾ നട്ടുതുടങ്ങാമെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി പ്രളയം ആവർത്തിക്കുന്നതിനാൽ ശക്തമായ കാലവർഷത്തിന് ശേഷം കാപ്പിതൈകൾ നടുന്നതാണ് ഏറ്റവും നല്ലത്.
പതിനെട്ടാം മാസം മുതൽ പുഷ്പിച്ചുതുടങ്ങും
ചിങ്ങമാസം അവസാനിക്കുന്നതിന് മുമ്പ് നടീൽ അവസാനിപ്പിക്കണം.ഒന്നരയടി താഴ്ചയിൽ ഒരടി വീതിയിലും നീളത്തിലും കുഴിയെടുത്ത് അടിവളമായി എല്ലുപൊടിയോ റോക്‌ഫോസ്‌ഫേറ്റോ നൽകി തൈകൾ നടാം. ഒരു വർഷത്തിൽ താഴെ പ്രായമായ തൈകളാണ് ഏറ്റവും യോജ്യം. ഒരേക്കറിൽ 2000 മുതൽ 2200 തൈകൾ വരെ നടാം. റബർ തോട്ടങ്ങളിലും തെങ്ങിൻ തോട്ടങ്ങളിലും ഇടവിളയായും കാപ്പികൃഷി ചെയ്യാം. പതിനെട്ടാം മാസം മുതൽ കാപ്പിച്ചെടി പുഷ്പിച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ ലാഭകരമായ രീതിയിൽ വരുമാനം കിട്ടിത്തുടങ്ങും.
കാപ്പിക്കൃഷിക്ക് നിലവിൽ സർക്കാർ സബ്‌സിഡികളൊന്നുമല്ലെങ്കിലും ജലസേചനത്തിനുള്ള കുളം നിർമാണം, സംസ്‌കരണം, വിപണനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തലങ്ങളിലും കോഫി ബോർഡിന്റെയും സാങ്കേതിക സാമ്പത്തിക സഹായങ്ങൾ ലഭ്യമാണ്.കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ മാത്രം വിളഞ്ഞിരുന്ന റോബസ്റ്റ ഇനം കാപ്പികൾക്ക് പിന്നാലെ ഇപ്പോൾ എല്ലാ ജില്ലയിലും യോജ്യമായ കാലാവസ്ഥയിൽ വളരുന്ന വിവിധ ഇനം കാപ്പിത്തൈകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
Share your comments