<
  1. Organic Farming

കാറ്റ് വീഴ്ച വരാത്ത കൽപസങ്കര കുള്ളൻ തെങ്ങുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ കേരപ്രോബയോ ബൂസ്റ്റർ ടോസ്

സി.പി.സി.ആർ.ഐ യുടെ ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൽ പത്തിയൂർ പഞ്ചായത്തിൽ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലും സാങ്കേതിക സഹായത്തിലും ആരംഭിച്ച കർഷകരുടെ ഒരു കാർഷിക ശാസ്ത്രാധിഷ്ഠിത സംരംഭമാണിത്. ജൈവകൃഷിക്ക് യുവകർഷകരുടെ സംഭാവനയാണ് കേര പ്രോബയോ.

Arun T
കൽപസങ്കര
കൽപസങ്കര

കാറ്റുവീഴ്ച വരാത്ത കുള്ളൻ തെങ്ങിനമാണ് കൽപസങ്കര. മാതൃ വൃക്ഷമായ ചാവക്കാട് കുറിയ ഇനം തെങ്ങിൽ പശ്ചിമതീര നെടിയ ഇനം പോളിനേഷൻ ചെയ്തതിന്റെ ഫലമായി ഉരുത്തിരിഞ്ഞ തെങ്ങാണ് കൽപ്പസങ്കര.

ശാസ്ത്രീയമായ വളക്കൂറും ചെയ്താലും ഉദ്ദേശിക്കുന്ന വളർച്ച ശരിയായ സമയത്ത് ലഭിക്കാൻ ചിലപ്പോൾ സമയം എടുത്തിരിക്കും. അങ്ങനെയുള്ള കൽപ്പ സങ്കര തെങ്ങുകൾക്ക് വളർച്ച ത്വരിതപ്പെടുത്താൻ കേര പ്രോബയോ ജൈവ സൂക്ഷ്മ ജീവി മിശ്രിതം ഉപയോഗിക്കാം.

വളർച്ച ത്വരിതപ്പെടുത്താൻ കേര പ്രോബയോ ബൂസ്റ്റർ ഡോസ്

നട്ട് 3 മാസത്തിനുശേഷം കേര പ്രോബയോയുടെ ഒരു ബൂസ്റ്റർ ഡോസ് നൽകണം. ഇതിന് 500 ഗ്രാം കേര പ്രോബയോ 5 ലിറ്റർ വെള്ളത്തിൽ കലക്കി അര ലിറ്റർ വീതം ഓരോ തൈകൾക്കും നൽകുക. ഒപ്പം മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയോ കൂടി നൽകണം.ഇത് കൊടുത്തയുടനെ കൽപ്പ സങ്കര തെങ്ങുകൾക്ക് വളർച്ചയിൽ ഉണ്ടാക്കുന്ന വ്യത്യാസം തിരിച്ചറിയാം

എന്താണ് കേരപ്രോബയോ ?

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ടാൽക്കധിഷ്ഠിത ജൈവ സൂക്ഷ്മ ജീവി മിശ്രിതം ആണ്.

ബാസിലസ് മെഗാറ്റീരിയം തെങ്ങിൻതടങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സസ്യവളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മജീവിയാണ്.

സസ്യവളർച്ചയെ നേരിട്ട് ത്വരിതപ്പെടുത്തുന്ന ഓക്സിനുകൾ, ജിബെറെല്ലിനുകൾ എന്നിവ ഉല്പാദിപ്പിക്കുന്നു. കൂടാതെ മണ്ണിലെ രോഗകാരികളെ അമർച്ച ചെയ്യാനും ശേഷിയുണ്ട്.

തെങ്ങിൻ തൈകളുടെ കരുത്തുറ്റ വളർച്ചയ്ക്കും തക്കാളി, വഴുതന, മുളക്, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിളവ് വർദ്ധനവിനും കേര പ്രോബയോയുടെ ഉപയോഗം സഹായകമാണ്.

കേര പ്രോബോയുടെ മറ്റ് ഉപയോഗക്രമങ്ങൾ

തെങ്ങിൻ തൈകൾക്ക്

100 ഗ്രാം കേരപ്രോബയോ 3-5 കി.ഗ്രാം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് ചാണകപ്പൊടി എന്നിവ ചേർത്ത് നടുക. അല്ലെങ്കിൽ 500 ഗ്രാം കേര പ്രോബയോ 5 ലി വെള്ളത്തിൽ കലക്കുക.

ഇതിൽ തെങ്ങിൻതൈകൾ 8-10 മണിക്കൂർ മുക്കി വയ്ക്കണം. പിന്നീട് മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്ത് നടാവുന്നതാണ്.

പച്ചക്കറികൾക്ക്

2 കിലോ കേര പ്രോബയോ 50 കി.ഗ്രാം മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയോ ആയി കലർത്തി പച്ചക്കറി കൃഷിക്ക് ഒരേക്കർ സ്ഥലത്ത് ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേര പ്രോബയോ പായ്ക്കറ്റ് തണുത്ത /ഉണങ്ങിയ സ്ഥലത്ത് സൂര്യപ്രകാശം എൽക്കാതെ സൂക്ഷിക്കുക. മണ്ണിര കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്തുപയോഗിക്കുക.

മണ്ണിൽ ചേർക്കുന്നതിന് മുമ്പോ ചേർത്തതിനു ശേഷമോ നനച്ചു കൊടുക്കണം. കളനാശിനികൾ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവ കേര പ്രോബയോ ഉപയോഗിച്ച് ഒരാഴ്ചയ്ക്ക് ശേഷം മാത്രം പ്രയോഗിക്കുക. കാലാവധി തീരുന്നതിനു മുമ്പ് ഉപയോഗിക്കണം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

ICAR-Central Plantation Crops Research Institute
Kudlu.P.O, Kasaragod,Kerala, 671124, India

Phone: 04994-232893, 232894, 232895, 232090

Regional Station, KAYAMKULAM 
Krishanpuram post, Kayamkulam, Alappuzha District, Kerala - 690 533

Phone:0479-2442160/2442104

English Summary: use keraprobio as effective nutrient for high boosted growth for coconut

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds