ഓർക്കിഡുകളുടെ കൂട്ടത്തിൽ രത്നം (Jewel among Orchids) എന്നാണ് വാൻഡ അറിയപ്പെടുന്നത്. വാൻഡ ജനുസിൽപ്പെടുന്ന പൂക്കൾ അവയുടെ അത്യാകർഷകമായ രൂപം, വലിപ്പം, സുഗന്ധം, ദീർഘായുസ്സ്, വർണ്ണവൈവിധ്യം എന്നിവയ്ക്കെല്ലാം പേരെടുത്തതാണ്. പ്രകൃതിയിൽ വളരെ വ്യാപകമായി വളരുന്ന ഓർക്കിഡാണ് വാൻഡ. മരങ്ങളിൽ പറ്റി വളർന്നാണ് ഇവ അധികവും വളരുന്നതും പുഷ്പിക്കുന്നതും.
വേരുകളാകട്ടെ വായുവിൽ തൂങ്ങി വളരുകയാണ് പതിവ്. 1613-ൽ ആൽവിൻ സെമെഡോ ആണ് വാൻഡ കണ്ടെത്തു ന്നത്. വായുവിൽ വളരുന്ന ചെടി (എയർ പ്ലാന്റ് ) എന്ന അർത്ഥത്തിൽ ഇതിന് "തിയാവോ കൂവ' (tiao hua) എന്ന് പേരും നൽകി. വായുവിൽ വളരുന്ന ഇതിന്റെ വേരുകൾ അന്തരീക്ഷത്തിൽനിന്ന് ധാരാളം ഈർപ്പം വലിച്ചെടുക്കും. കൂടാതെ വാൻഡ അതിരിക്കുന്ന മരക്കൊ മ്പിലോ ശിഖരത്തിലോ ബലമായി പിടിച്ചിരിക്കുന്നു എന്നുറപ്പാക്കു ന്നതും ഈ വേരുകൾ തന്നെ. അതുകൊണ്ടു തന്നെ വാൻഡയ്ക്ക് വളരാൻ മണ്ണ് ആവശ്യമില്ല.
മണ്ണു നിറച്ച് മാധ്യമത്തിൽ വളർത്തിയാൽ വാൻഡയുടെ വേരുകൾ അഴുകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംസ്കൃതത്തിൽ നിന്നാണ് ഈ "വാൻഡ" എന്ന പേര് രൂപപ്പെടുന്നത്.
വാൻഡ ജനുസിൽ എൺപതോളം സ്പീഷീസുകളുണ്ട്. ഈ ജനുസിലെ ഏതാണ്ട് എല്ലാ ഇനങ്ങളും ആകർഷകവും ദീർഘനാൾ നിലനിൽക്കുന്നതും വർണ്ണാഭവുമായ പൂക്കൾ വിടർത്തുന്നവയാണ്. പൂർവേഷ്യ, തെക്കു കിഴക്കൻ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ വാൻഡ ഓർക്കിഡുകൾ വളരെ വ്യാപകമായി വളരുന്നു.
ചുവപ്പ്, നീല, വെള്ള, പച്ച, ഓറഞ്ച്, മഞ്ഞ, തവിട്ട്, പർപ്പിൾ എന്നിവയ്ക്ക പുറമേ കടുംചുവപ്പും കാപ്പി നിറവും കലർന്ന ബർഗണ്ടി എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ പൂക്കൾ വിടർത്തുന്ന സങ്കര ഇനങ്ങൾ ഇന്ന് വാൻഡയിലുണ്ട്. പൂക്കൾ താരതമ്യേന വലുതും ദീർഘനാൾ നില നിൽക്കുന്നതുമാണ്. 45-60 സെ.മീറ്റർ വരെ നീളത്തിൽ മുറിച്ചെടുക്കുന്ന തലപ്പുകളാണ് ഇതിന്റെ നടീൽ വസ്തു. തലപ്പിൽ ഒന്നോ രണ്ടോ വേരുകളും ഉണ്ടായിരിക്കണം. നല്ല വായുസഞ്ചാരവും പൂർണമായ സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളോടാണ് വാൻഡയ്ക്ക് താൽപ്പര്യം
Share your comments