വർഷത്തിൽ ഒരിക്കൽ മാത്രമാണ് ചെറുതേനീച്ചക്കൂട്ടിൽ നിന്ന് തേൻ എടുക്കുന്നത്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് മാർച്ച്-ഏപ്രിൽ മാസങ്ങളിളാണ് തേൻ എടുക്കാൻ ഉത്തമം. തേൻ എടുത്ത് കഴിഞ്ഞ് കുറച്ച് നാൾ കൂടി തേൻ ശേഖരിക്കാൻ തേനീച്ചയ്ക്ക് സമയം ലഭിച്ചില്ലെങ്കിൽ പട്ടിണിക്കാലത്ത് അവയ്ക്ക് വേണ്ട കരുതൽ ശേഖരം ഇല്ലാതെ പോവും.
നല്ല തെളിഞ്ഞ പ്രസന്നമായ കാലാവസ്ഥയിൽ വേണം തേൻ എടു ക്കാൻ. കൂട് ഉയർത്തി നോക്കുമ്പോൾത്തന്നെ തേൻ ഉണ്ടോ എന്ന് ഭാരം കൊണ്ട് അറിയാൻ കഴിയും. തീർത്തും ഭാരം കുറഞ്ഞ കൂടുകൾ തുറക്കേണ്ടതില്ല. കൂട് ശ്രദ്ധിച്ച് എടുത്ത് തുണിയോ ബ്രഷോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. അതിന് ശേഷം കൂടിന്റെ പുറത്ത് തട്ടിയാൽ ഏറെ ഈച്ചകൾ പുറത്ത് പാടും. പിന്നീട് കൂടെടുത്ത് കുറച്ചകലേക്ക് ഓടി മാറുക. ഉളിയോ, ഡ്രൈവറോ ഉപയോഗിച്ച് കൂടിന്റെ മൂടി സാവധാനം തുറക്കുക. അടിപ്പെട്ടിയാണെങ്കിൽ കത്തിയുപയോഗിച്ച് തേൻ ശേഖരിക്കാം. പെട്ടി തുറക്കുമ്പോഴും, തേൻ എടുക്കുമ്പോഴും റാണിയുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
തേൻ ശേഖരിക്കുമ്പോൾ കഴിവതും, മുട്ടയും, പൂമ്പൊടിയും ഒഴിവാക്കിയെടുക്കുക , മുറിച്ചെടുത്ത തേൻ ഒരു സ്റ്റീൽ പാത്ര ത്തിൽ ശേഖരിക്കുക. ഓരോ തവണ അടർത്തുമ്പോഴും തേനിനൊപ്പം മുട്ടയോ, പൂമ്പൊടിയോ ഉണ്ടെങ്കിൽ അവ അപ്പപ്പോൾ തന്നെ കോരി മാറ്റുക, പഞ്ഞ കാലത്തേക്ക് തീറ്റയ്ക്ക് ആവശ്യമായ തേൻ കൂട്ടിൽ ശേഷിച്ചിരിക്കണം.
കൂട്ടിനുള്ളിൽ പൊട്ടിക്കിടക്കുന്ന തേൻ ആവുന്നത്ര കോരിയെടുക്കുക. ബാക്കി തുണി ഉപയോഗിച്ച് തുടച്ച് നീക്കണം. കൂട്ടിൽ തേൻ ഒഴുക്കി കിടന്നാൽ ഏറെ ഈച്ചകൾ തേനിൽ വീണ് ചാവാൻ ഇട വരും. ചിലപ്പോൾ റാന്നി പോലും തേനിൽ അകപ്പെട്ട് നശിച്ചെന്ന് വരാം. തേൻ എടുത്ത ശേഷം തേനിൽ നിന്ന് കോരിയെടുത്ത മുട്ടയും,
പൂമ്പൊടിയും തിരികെ കൂട്ടിൽ നിക്ഷേപിച്ച് കൂട് ഭദ്രമായി അടച്ച് പഴയ സ്ഥാനത്തു അതേപടി സ്ഥാപിക്കുക. ഒന്നു രണ്ട് ദിവസത്തേക്ക് ഉറുമ്പ് കയറാതെ നോക്കണം. തേൻ ശേഖരിക്കുമ്പോൾ തേനിച്ച കുടിക്കാതിരിക്കാൻ മുഴുകൈയൻ ഷർട്ടും, പാന്റ്സും ധരിക്കുക. കൈയ്യിൽ കൈയ്യുറയും തലയിൽ veil ലും ധരിച്ചിരുന്നാൽ ഈച്ചയുടെ ആക്രമണത്തിൽ നിന്നും പൂർണ്ണമായും രക്ഷനേടാം.
തേൻ എടുക്കേണ്ട പെട്ടിയുടെ പ്രവേശന ദ്വാരത്തിങ്കൽ 12-2 ലിറ്റർ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക്ക് കുപ്പി ചേർത്തുവച്ച് പെട്ടിയിൽ തട്ടിയാൽ പറക്കാൻ കഴിവുള്ള ഈച്ചകൾ മുഴുവൻ പുറത്തുചാടും. ഇപ്രകാരം പുറത്തു ചാടുന്ന ഈച്ചകളെ മുഴുവൻ കുപ്പിയിൽ ശേഖരിച്ച്, കുപ്പി അടച്ച്, വായു കടക്കാൻ ചെറിയ വാരമിട്ട് കുപ്പി മാറ്റിവയ്ക്കുക. പിന്നീട് പെട്ടിതുറന്ന് തേൻ ശേഖരിക്കുക. പെട്ടി അടച്ചശേഷം കുപ്പി തുറന്നുവിട്ടാൽ ഈച്ചകൾ മുഴുവൻ കൂട്ടിൽ തിരികെ കയറിക്കൊള്ളും. കരുത്തരായ വേലക്കാരികൾ മുഴുവൻ കുപ്പിയിൽ തടവിലാക്കപ്പെട്ടിരിക്കുന്നതിനാൽ തേൻ എടുക്കുമ്പോൾ ഈച്ചയുടെ ഉപദ്രവം ഉണ്ടാവില്ല. അധികം കൂടുകളില്ലാത്തവർക്ക് ഈ രീതി അവലംബിക്കാവുന്നതാണ്. ഈച്ചകളെ തട്ടി കുപ്പിയിലാക്കാൻ വേണ്ട അധിക സമയം ചെലവഴിക്കണമെന്നതാണ് ഈ രീതിയുടെ ന്യൂനത.
നവജാത ശിശുവിന് മുലപ്പാലിന് മുമ്പേ നൽകുന്ന ആദ്യഭക്ഷണമാണ്. തേൻ, അത് എത്രയും പരിശുദ്ധിയിൽ ശേഖരിക്കാൻ കഴിയണം. തേൻ എടുക്കുന്ന പാത്രങ്ങളും, ആയുധങ്ങളും വൃത്തിയുള്ളതാവണം. തേൻ എടുക്കുന്നിടത്ത് കൈ കഴുകുവാൻ വെള്ളവും തുടയ്ക്കാൻ ടവ്വലും കരുതണം തേൻ പാചകം ചെയ്യാറില്ല. നേരിട്ടു ഭക്ഷിയ്ക്കുകയാണ് പതിവ്. അതിനാൽ തേൻ ഏറ്റവും പരിശുദ്ധിയിൽ കൈകാര്യം ചെയ്യണം.
Share your comments