കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അഗ്രികൾച്ചറൽ കേന്ദ്രസഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്‌മിഷൻ ഓൺ കൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (SMAM). ഈ പദ്ധതിയിൽ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര-വിള സംസ്‌കരണ മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകി വരുന്നു.
ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ FPO കൾ. വ്യക്തികൾ പഞ്ചവാക്കുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹിയറിങ് സെൻററുകൾ
സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവൽക്കരണതോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം അനുവദിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈനായി ഇപ്പോൾ സ്വീകരിച്ചു വരുന്നുണ്ട്.
2023 2024 സാമ്പത്തിക വർഷത്തിലെ കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും കർഷകരുടെ കൂട്ടായ്മകൾ, FPOകൾ, പഞ്ചായത്തുകൾ തുടങ്ങിയവരുടെ അപേക്ഷകൾ ഓൺലൈനായി http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നൽകാവുന്നതാണ്.
അപേക്ഷിക്കുന്ന ഗ്രൂപ്പുകൾക്ക് പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്. രജിസ്ട്രേഷൻ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതും കുറഞ്ഞത് 8 അംഗങ്ങൾ എങ്കിലും ഉണ്ടായിരിക്കേണ്ടതുമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്‌തിട്ട് കുറഞ്ഞത് മൂന്ന് വർഷം എങ്കിലും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഗ്രൂപ്പുകൾക്ക് മുൻഗണന നൽകുന്നതായിരിക്കും
പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റൻ്റ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ ആലപ്പുഴ കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ താഴെപ്പറയുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ - 0471-2306748, 0477-2266084, 0495-2725354
Share your comments