<
  1. Organic Farming

കുള്ളൻ തെങ്ങുകൾ തെരഞ്ഞെടുക്കുമ്പോൾ അവയ്ക്ക് നിഷ്കർഷിച്ച ഗുണഗണങ്ങൾ അറിയണം

3-4 കൊല്ലം കൊണ്ട് കായ്ച്ചു തുടങ്ങും. പൊക്കക്കുറവ് കൊണ്ട് വിളവെടുക്കാൻ എളുപ്പം. അടർന്നു തലയിൽ വീഴുമെന്ന പേടി വേണ്ട. പല നിറങ്ങളിൽ ഉള്ള തേങ്ങകൾ (പച്ച, മഞ്ഞ, ഓറഞ്ച്) വീടിനു ചാരുത നൽകും.

Arun T
കുള്ളൻ ഇനങ്ങൾ
കുള്ളൻ ഇനങ്ങൾ

3-4 കൊല്ലം കൊണ്ട് കായ്ച്ചു തുടങ്ങും. പൊക്കക്കുറവ് കൊണ്ട് വിളവെടുക്കാൻ എളുപ്പം. അടർന്നു തലയിൽ വീഴുമെന്ന പേടി വേണ്ട. പല നിറങ്ങളിൽ ഉള്ള തേങ്ങകൾ (പച്ച, മഞ്ഞ, ഓറഞ്ച്) വീടിനു ചാരുത നൽകും. കുള്ളൻ ഓറഞ്ച് ഇനങ്ങളിൽ കൂടുതൽ വെള്ളം ഉള്ളത് കൊണ്ട് കരിക്ക് ആയി ഉപയോഗിക്കാൻ നല്ലതാണ്.

കേരളത്തിന്റെ രണ്ടു തനത് കുള്ളൻ ഇനങ്ങൾ ആണ് നമ്മൾ ചാവക്കാട് എന്നും സായിപ്പ് (Chowghat എന്നും പറയുന്ന ദേശത്തിലെ തെങ്ങിനങ്ങളായ CDG(Chowghat Dwarf Green) അഥവാ പതിനെട്ടാം പട്ടയും COD(Chowghat Orange Dwarf) അഥവ ഗൗരീഗാത്രവും. COD യെ ചിലർ ചെന്തെങ്ങെന്നും, ഗൗളിതെങ്ങെന്നും വിളിക്കും.

ചാവക്കാട് പച്ചക്കുള്ളൻ

നന്നായി പരിപാലിച്ചാൽ മൂന്നു കൊല്ലം കൊണ്ട് ചൊട്ടയിടും. തേങ്ങയുടെ ചുവടുഭാഗം അല്പം മെലിഞ്ഞു കൂർത്തു നിൽക്കും. തടിക്കു ശരാശരി ഏതാണ്ട് മൂന്ന് മീറ്റർ നീളം അ മീറ്റർ വണ്ണം. ഉള്ള ഓലകൾ, പൂങ്കുല വിരിഞ്ഞാൽ ഇടകലർന്നു വരുന്ന ആൺ പെൺ വേളകൾ (male phase & female phase). ഇത് മൂലം പൂർണമായും സ്വയം പരാഗണമാണ് നടക്കുക.

കൂടുതൽ പെൺ പൂക്കൾ (വെള്ളയ്ക്ക് മച്ചിങ്ങ്) ഉണ്ടാകും. ഒന്നിരാടം കായ്ക്കുന്നവൻ എന്ന ദുശീലം, ഒരു കരിക്കിൽ നിന്നും 200-250 മില്ലി വെള്ളം, ഒരു തേങ്ങയിൽ നിന്നും ശരാശരി 92 ഗ്രാം കൊപ്ര, 73 ശതമാനം എണ്ണ, കാഞ്ഞിലിൽ കൊഴിഞ്ഞു പോകാതെ ചിലപ്പോൾ നിൽക്കുന്ന വെള്ളയ്ക്കുകൾ കാണാം. പാകമായ വിത്തു തേങ്ങയിൽ നിന്നും പെട്ടെന്ന് വെള്ളം വറ്റും എന്നുള്ളത് കൊണ്ട് വിളവെടുത്ത് അധികം വൈകാതെ പാകണം, വളരെ നേരത്തേ വിത്തു തേങ്ങ മുളയ്ക്കുന്ന സ്വഭാവം.

ചാവക്കാട് ഓറഞ്ചു കുള്ളൻ

തേങ്ങയ്ക്കും ഓലമടലിനും ഓറഞ്ച് നിറം ശരാശരി 63 സെ.മീ തടി വണ്ണം അടുത്തടുത്ത് ഇടുങ്ങി വരുന്ന ഓലകൾ, 3-4 വർഷം കൊണ്ട് ചൊട്ടയിടും, വീതി കുറഞ്ഞ ഓലക്കാലുകൾ, പെൺ വേളകൾ ഇട കലർന്നും എത്തുമ്പോൾ അവസാന ഘട്ടം നീണ്ടു നിൽക്കുന്ന പെൺ വൈകിയും വേളകൾ ( ആയതിനാൽ 80 ശതമാനം സ്വയം പരാഗണം, 20 ശതമാനം പര പരാഗണം) തെങ്ങൊന്നിന് ശരാശരി 80 തേങ്ങ ഒന്നിരാടം കായ്ക്കുന്ന ദുശ്ശീലം, 340 - 500 മി.ലി കരിക്കിൻ വെള്ളം, വളരെ ഗുണം കുറഞ്ഞ കൊപ്ര, ഒരു തേങ്ങയിൽ നിന്നും ശരാശരി 100 ഗ്രാം കൊപ്ര, 66 ശതമാനം എണ്ണ, വിത്ത് തേങ്ങ മുളയ്ക്കാൻ കുള്ളനെ അപേക്ഷിച്ച് അല്പം കാലതാമസം (48-105 ദി വനം, ശരാശരി 70 ദിവസം)

English Summary: When selecting dwarf coconut trees understand their qualities

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds