വന്യജീവികളുടെ ആക്രമണം മൂലം മരണമടഞ്ഞാൽ നഷ്ടപരിഹാരം ലഭിക്കുമോ ? (Compensation for wildanimal attack)
_Kerala Rules for Payment of Compensation to Victims of Attack by Wild Animals_ എന്ന നിയമത്തിലെ ചട്ടങ്ങൾ പ്രകാരം മനുഷ്യജീവഹാനിയുണ്ടായാൽ റേഞ്ച് ഓഫീസറുടെ ശുപാർശപ്രകാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തുകയും, ശരിയായ കേസുകളിൽ വില്ലേജ് ഓഫീസറുടെ പക്കൽനിന്ന് കിട്ടുന്ന ബന്ധുത്വം സംബന്ധിച്ച സർട്ടിഫിക്കറ്റ് കിട്ടുന്ന മുറക്ക് ആകെ തുകയുടെ 50 ശതമാനം നഷ്ടപരിഹാരം 15 ദിവസത്തിനകം മരണപ്പെട്ട ആളുടെ അവകാശികൾക്ക് നൽകേണ്ടതാണ്. ബാക്കിതുക അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഏഴുദിവസത്തിനകം നൽകേണ്ടതാണ്.
വന്യജീവികളുടെ (Wildlife) ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുമോ?
സ്ഥിരമായ അംഗവൈകല്യം ഉണ്ടാവുന്ന വ്യക്തികൾക്ക് രണ്ട് ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും.
വീടുകൾ, കുടിലുകൾ, കന്നുകാലികൾ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ടായാൽ നഷ്ട പരിഹാരം എത്രയാണ് ?
കണക്കാക്കപ്പെടുന്ന തുകയുടെ 100 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
Share your comments