ഈ മാസം 11 നു പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം കാട്ടുപന്നിയെ വിഷം വച്ചോ, ഷോക്കടിപ്പിച്ചോ, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചോ അല്ലാതെ മറ്റ് ഏതു മാർഗ്ഗം ഉപയോഗിച്ചും കൊല്ലാനുള്ള അനുവാദം കർഷകർക്ക് ലഭിച്ചിട്ടുണ്ട്.
ഈ അനുവാദം ലഭിക്കുന്നതിനായി ഓരോ കർഷകരും വ്യക്തിപരമായി സ്ഥലം റേഞ്ച് ഓഫീസർക്കോ, DFO ക്കോ അപേക്ഷ നൽകേണ്ടതാണ്.
അങ്ങനെ കൊടുക്കാനുള്ള അപേക്ഷയുടെ കോപ്പി ആണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
ഈ അപേക്ഷ പ്രിന്റ് ചെയ്ത് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പൂരിപ്പിച്ച് ഒപ്പിട്ടു അതാത് സ്ഥലത്തെ റേഞ്ച്ർമാർക്ക് കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
നമ്മൾ അപേക്ഷ കൊടുത്തു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ അപേക്ഷയിൽ തീരുമാനം എടുക്കണം എന്നുള്ളതാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ടുതന്നെ നൂറുകണക്കിന് അപേക്ഷകൾ നമ്മൾ എത്തിക്കേണ്ടിയിരിക്കുന്നു.
എല്ലാ കർഷകരും ഈ അവസരം ഉപയോഗിക്കണമന്നു അഭ്യർത്ഥിക്കുന്നു.
Share your comments