WS 46 പപ്പായ - റെഡ് ലേഡി പപ്പായെകാൾ രുചിയും വലിപ്പവും ഇരട്ടി വിളവും രോഗപ്രതിരോധശേഷിയും ഉള്ള പപ്പായ കൃഷി ചെയ്യാം. നമ്മുടെ പപ്പായ പഴുത്താല്‍ മഞ്ഞനിറമാണെങ്കില്‍ WS 46 പപ്പായയുടെ ഉള്‍വശം ചുവപ്പാണ്.
രണ്ടരമീറ്റര്‍ ഉയരമുള്ള ഈ ചെടിയുടെ അടിമുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച വളരെ മനോഹരമാണ്. കർഷകനായ താജുദ്ദീൻ ഇതിന്റെ 2000 തൈകൾ റെഡിയാക്കി കഴിഞ്ഞു . ആറു മാസംകൊണ്ട് പപ്പായ ഉണ്ടാവും . ചുരുങ്ങിയത് 50 പപ്പായ ഒന്നിലുണ്ട്. ആ കണക്കുവെച്ച് രണ്ട് ലക്ഷം പപ്പായയെങ്കിലും വിളവെടുക്കാന്‍ കഴിയും.
എണ്ണത്തിന്റെ എത്രയോ അധികമായിരിക്കും ആകെ തൂക്കം. കാരണം നല്ല വലുപ്പമാണ് റെഡ് ലേഡിക്ക്. 4 കിലോഗ്രാം തൂക്കമുള്ളതുവരെ പറിച്ചിട്ടുണ്ട്. 50 ലക്ഷംരൂപയെങ്കിലും വിളവെടുപ്പില്‍ പ്രതീക്ഷിക്കുന്നുണ്ട്. 300 പപ്പായവരെ ഉണ്ടാകുന്ന തൈകളുണ്ട്. ഒന്നരക്കൊല്ലത്തോളം ഒരു ചെടിയില്‍നിന്ന് കായ പറിക്കാനും കഴിയും.
മഴക്കാലത്ത് തൈകളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞു ചെടി നശിച്ചുപോകും. മണ്ണ്, മണൽ, ചാണകപ്പൊടി മിശ്രതമാണ് ചെടി നടുന്നതിനു മുൻപു കുഴിയിൽ നിറയ്ക്കേണ്ടത്. വേപ്പിൻപിണ്ണാക്കും ഉങ്ങിൻപിണ്ണാക്കും മണ്ണിൽ ചേർക്കുന്നതും നല്ലതാണ്. എല്ലാ മാസവും കൃത്യസമയത്ത് ജൈവവളം നൽകണംം.
500 രൂപയ്ക്കു തയാറാക്കാം ഒരു കുഞ്ഞു വെർട്ടിക്കൽ ഗാർഡൻ ഏഴു മാസമാകുമ്പോഴേക്കും കായ്ക്കാൻ തുടങ്ങും. കാറ്റിൽ വീഴാതിരിക്കാൻ താങ്ങു നൽകണം. ഓരോ തവണ വിളവെടുപ്പിലും 500 കായ്കൾ വരെ വിൽക്കാം. കായ പഴുത്താലും ഒരാഴ്ചയോളം കേടുവരാതെ നിൽക്കും. ഒരു ചെടിയിൽനിന്നു മൂന്നു വർഷം വരെ വിളവെടുക്കാം. ചെറുപ്രായത്തിൽ തന്നെ കായ്ക്കുന്നതിനാൽ പറിച്ചെടുക്കാൻ പ്രയാസമുണ്ടാകില്ല. ഒരു ചെടിയിൽനിന്നു വർഷത്തിൽ രണ്ടായിരം രൂപയെങ്കിലും വരുമാനം ലഭിക്കും.
താജുദ്ദീൻ - 9526199262
Share your comments