<
  1. Organic Farming

സൈറ്റോണിക് സുരക്ഷ: കടുത്ത ചൂടിലും ജലക്ഷാമത്തിലും കൃഷി ചെയ്യാൻ വിശ്വസനീയ പരിഹാരം

അതിശക്തമായ ചൂട്, കാലതാമസം നേരിടുന്ന മൺസൂൺ, ജലക്ഷാമം എന്നിവ കൃഷി കൂടുതൽ ദുഷ്കരമാക്കുന്നതിനാൽ, രാജ്യത്തെ കർഷകർക്ക് വിളകളെ സംരക്ഷിക്കുന്നതിന് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങൾ ആവശ്യമാണ്. നൂതന സിങ്ക് ലയിക്കുന്ന ജൈവവളമായ സൈറ്റോണിക് സുരക്ഷ ശക്തമായ ഒരു പരിഹാരം നൽകുന്നു. സിങ്ക് പോലുള്ള സുപ്രധാന സൂക്ഷ്മ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സസ്യങ്ങളെ ഇത് സഹായിക്കുന്നു, കൂടാതെ ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇലകളിൽ രാവിലെ വീഴുന്ന മഞ്ഞുതുള്ളിയെ നിലനിർത്തുകയും ചെയ്യുന്നു. വരൾച്ചാസാഹചര്യങ്ങളിൽ പോലും ഈ ഇരട്ട പ്രവർത്തനം സസ്യവളർച്ച, പ്രകാശസംശ്ലേഷണം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുന്നു. എല്ലാ വിളകൾക്കും പരിസ്ഥിതിക്കും സുരക്ഷിതമായ സൈറ്റോണിക് സുരക്ഷ, കുറഞ്ഞ ഇൻപുട്ട് ഉപയോഗിച്ച് മികച്ച വിളവ് ഉറപ്പാക്കുന്നു, ഇത് ചൂടും ജലസമ്മർദ്ദവും നേരിടുന്ന കർഷകർക്ക് ഒരു മികച്ച പരിഹാരമാണ്.

KJ Staff
സൈറ്റോണിക് സുരക്ഷ ശക്തമായ വളർച്ചയെ പിന്തുണയ്ക്കുന്നു. സസ്യങ്ങൾ കൂടുതൽ ആരോഗ്യത്തോടെ കാണപ്പെടുന്നു, കൂടുതൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും ഉത്പാദിപ്പിക്കുന്നു, കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതാകുന്നു.
സൈറ്റോണിക് സുരക്ഷ ശക്തമായ വളർച്ചയെ പിന്തുണയ്ക്കുന്നു. സസ്യങ്ങൾ കൂടുതൽ ആരോഗ്യത്തോടെ കാണപ്പെടുന്നു, കൂടുതൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും ഉത്പാദിപ്പിക്കുന്നു, കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതാകുന്നു.

ഇന്ത്യയിൽ കൃഷി എന്നുപറയുന്നത് കഠിനാധ്വാനവും പ്രതീക്ഷയും ഒത്തുചേർന്നുള്ള ഒരു കർത്തവ്യമാണ്, ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ, ഇത് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. മെയ്, ജൂൺ മാസങ്ങളിലെ വേനൽക്കാലമാസങ്ങളിൽ, പല സംസ്ഥാനങ്ങളിലും താപനില 47 - 48 ഡിഗ്രി സെൽഷ്യസായി ഉയരുന്നു. അതേസമയം, മൺസൂൺ പലപ്പോഴും വൈകിയാണ് എത്തുന്നത്, വെള്ളം കിട്ടാൻ പ്രയാസം അനുഭവപ്പെടുന്നു. ഈ സാഹചര്യത്തിൽ, പരുത്തി, നെല്ല് (നഴ്സറി, ഡി.എസ്‌.ആർ രീതികൾ രണ്ടും), പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ വിളകളുടെ വിതയ്ക്കലും മുളയ്ക്കലും ഘട്ടങ്ങളാണ് ഏറ്റവും പ്രയാസകരമാകുന്നത്. സമയബന്ധിതമായ ജലസേചനമില്ലാതെ ഇളം ചെടികൾ അതിജീവിക്കാൻ പാടുപെടുന്നു, ഇത് കർഷകന്റെ ജോലി കൂടുതൽ ദുഷ്കരമാക്കുന്നു.

സൈറ്റോണിക് സുരക്ഷ എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു?
ഈ പ്രശ്നം പരിഹരിക്കുന്നതിനായി, കർഷകർക്ക് വിലപ്പെട്ട ഒരു സഹായമായി സൈറ്റോണിക് സുരക്ഷ ഉയർന്നു വന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും വിളകളെ സംരക്ഷിക്കാനും പോഷിപ്പിക്കാനും സഹായിക്കുന്ന ഒരു ആധുനിക ജൈവവളമാണിത്. സൈറ്റോണിക് സുരക്ഷ സാധാരണ ജൈവവളം എന്നതിലുപരി സിങ്ക് - ലയിക്കുന്ന ജൈവവളമായതിനാൽ രണ്ടു സുപ്രധാന കടമകളും നിർവഹിക്കുന്നുണ്ട്.

ഒന്നാമതായി, ലയിക്കാത്ത രൂപത്തില്‍ നിന്ന് ലയിക്കുന്ന രൂപത്തിലേക്ക് സിങ്ക് മാറ്റുന്നതിലൂടെ ഇത് സസ്യങ്ങള്‍ക്ക് സിങ്ക് ലഭ്യമാക്കുന്നു, അതുവഴി വേരുകളുടെ വികസനം, എന്‍സൈം സജീവമാക്കല്‍, ക്ലോറോഫില്‍ ഉത്പാദനം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ സിങ്കിന്റെ കുറവ് സാധാരണമാണ്, ഇത് വളര്‍ച്ച മുരടിപ്പിനും വിളവ് കുറയുന്നതിനും കാരണമാകുന്നു. മണ്ണിനെയും സസ്യങ്ങളെയും ജൈവലഭ്യതയുള്ള സിങ്ക് കൊണ്ട് സമ്പുഷ്ടമാക്കുന്നതിലൂടെ സൈറ്റോണിക് സുരക്ഷ ഒരു സ്വാഭാവിക പരിഹാരം നല്‍കുന്നു.

മഞ്ഞില്‍ നിന്നുള്ള ഈർപ്പം: സൈറ്റോണിക് സുരക്ഷയുടെ ഈ പ്രത്യേക സവിശേഷതയിലൂടെ സ്പ്രേ ചെയ്യുമ്പോൾ ഈ ഉത്പന്നം ഇലകളില്‍ ഒരു നേർത്ത ജൈവപാളി രൂപപ്പെടുത്തുന്നു. അതിനാൽ അതിരാവിലെയോ വൈകുന്നേരമോ വീഴുന്ന മഞ്ഞിനെ പിടിച്ചുനിർത്താൻ ഈ പാളി സഹായിക്കുന്നു. സാധാരണയായി, വീഴുന്ന മഞ്ഞുതുള്ളികൾ ഇലകളുടെ ഉപരിതലത്തില്‍ കുറച്ചുനേരം മാത്രമേ കാണപ്പെടുന്നു, പിന്നീട് ബാഷ്പീകരിക്കപ്പെടുകയോ മണ്ണിലേക്ക് വീഴുകയോ ചെയ്യുന്നു. എന്നാൽ സൈറ്റോണിക് സുരക്ഷ ഇലകളില്‍ മഞ്ഞുതുള്ളിയെ കൂടുതല്‍ നേരം പിടിച്ചുനിര്‍ത്തുന്നു, ഇത് ചെടിയെ ഈ ഈർപ്പം ആഗിരണം ചെയ്യാൻ അനുവദിക്കുന്നു.

മഞ്ഞിനൊപ്പം, ലയിച്ച കാർബൺ ഡൈ ഓക്സൈഡും ആഗിരണം ചെയ്യപ്പെടുന്നു, ഇത് പ്രകാശസംശ്ലേഷണ പ്രക്രിയയെ മെച്ചപ്പെടുത്തുന്നു. ഇത് സസ്യങ്ങളുടെ ആന്തരിക ഊർജ്ജവും പോഷക ഉത്പാദനവും വർദ്ധിപ്പിക്കുകയും ജലസേചനത്തിലൂടെ വെള്ളം ലഭ്യമല്ലാത്തപ്പോഴും അവയെ ശക്തവും പച്ചപ്പുള്ളതും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.

ചൂടിനും വരൾച്ചയ്ക്കും എതിരെ ഫലപ്രദം
താപനില ഉയർന്നതും വെള്ളം പരിമിതവുമാകുമ്പോൾ, സൈറ്റോണിക് സുരക്ഷ ഒരു രക്ഷകനാണെന്ന് തെളിയിക്കപ്പെടുന്നു. മഞ്ഞുതുള്ളിയുടെ ഈർപ്പവും ജൈവലഭ്യതയുള്ള സിങ്കും വഴി സസ്യങ്ങളുടെ വളർച്ചയും അതിജീവനവും നിലനിർത്താൻ ഇത് സഹായിക്കുന്നു. വരൾച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും മൺസൂൺ വൈകുകയോ ക്രമരഹിതമോ ആയ സീസണുകളിലും ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാക്കുന്നു. ഉത്പന്നം സസ്യങ്ങളെ ജീവനോടെ നിലനിർത്തുക മാത്രമല്ല, അവയെ തഴച്ചുവളരാൻ സഹായിക്കുകയും ചെയ്യുന്നു.

വേഗത്തിലുള്ള വളർച്ചയും മികച്ച വിളവും
അതിജീവനത്തിന് പുറമേ, സൈറ്റോണിക് സുരക്ഷ ശക്തമായ വളർച്ചയെ പിന്തുണയ്ക്കുന്നു. സസ്യങ്ങൾ കൂടുതൽ ആരോഗ്യകരമായി കാണപ്പെടുന്നു, കൂടുതൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും ഉത്പാദിപ്പിക്കുന്നു, കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതാകുന്നു. ഇത് മികച്ച പൂവിടലിനും കായ് പിടിക്കുന്നതിനും കാരണമാകുന്നു. തൽഫലമായി, വിളവെടുപ്പ് സമയത്ത് അളവിലും ഗുണനിലവാരത്തിലും മികച്ച ഫലം തന്നെ നൽകുന്നു. സൈറ്റോണിക് സുരക്ഷ ഉപയോഗിക്കുന്ന കർഷകർക്ക് നേരത്തെ പൂവിടൽ, കൂടുതൽ ഏകീകൃത ഫല വികസനം, പരുത്തി, നെല്ല്, ഗോതമ്പ്, പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളിൽ ആരോഗ്യകരമായ വിളകൾ എന്നിവ പ്രദാനം ചെയ്യുന്നു.

സസ്യങ്ങൾക്കുള്ള പ്രകൃതിദത്ത പ്രതിരോധശേഷി ബൂസ്റ്റർ
സൈറ്റോണിക് സുരക്ഷയുടെ ഒരു അധിക നേട്ടം, അത് സ്വാഭാവികമായും സസ്യങ്ങളുടെ രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നു എന്നതാണ്. സസ്യങ്ങൾക്ക് സമീകൃത പോഷകാഹാരം ലഭിക്കുകയും പ്രകാശസംശ്ലേഷണപരമായി സജീവമാകുകയും ചെയ്യുമ്പോൾ, അവയുടെ ആന്തരിക ശക്തി വർദ്ധിക്കുന്നു. അമിതമായ രാസ കീടനാശിനികളുടെ ഉപയോഗമില്ലാതെ സാധാരണ കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാൻ ഇത് അവയെ സഹായിക്കുന്നു. ഇത് ചെലവ് കുറയ്ക്കുകയും പരിസ്ഥിതി ദോഷം കുറയ്ക്കുകയും സുസ്ഥിരകൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ദീർഘകാലം നിൽക്കുന്ന ഫലം, ലളിതമായ ഉപയോഗം
സൈറ്റോണിക് സുരക്ഷയുടെ ഏറ്റവും വിലമതിക്കപ്പെടുന്ന സവിശേഷതകളിലൊന്ന് അതിന്റെ ദീർഘകാല ഫലമാണ്. ഒറ്റ സ്പ്രേ 10 മുതൽ 15 ദിവസം വരെ ഫലപ്രദമായിരിക്കും. ഇത് സമയം ലാഭിക്കുകയും പ്രയോഗത്തിന്റെ ആവൃത്തി കുറയ്ക്കുകയും അധ്വാനവും പ്രവർത്തന ചെലവും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇതിന്റെ ഉപയോഗവും ലളിതമാണ്. ഒരു കിലോഗ്രാം സൈറ്റോണിക് സുരക്ഷ 150 ലിറ്റർ വെള്ളത്തിൽ കലർത്തി വിളയിൽ തുല്യമായി തളിക്കുക.

മികച്ച ഫലങ്ങൾക്കായി, അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരം, സൂര്യാസ്തമയത്തിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും തളിക്കണം. ഈ സമയങ്ങൾ പരമാവധി മഞ്ഞു ശേഖരണവും ചെടിയുടെ മികച്ച ആഗിരണവും ഉറപ്പാക്കുന്നു. മാത്രമല്ല, സൈറ്റോണിക് സുരക്ഷ മിക്ക കീടനാശിനികളുമായും വളങ്ങളുമായും സുരക്ഷിതമായി കലർത്താനും കഴിയും, ഇത് നിലവിലുള്ള സ്പ്രേ രീതിക്കൊപ്പം ചേർക്കാനും സാധ്യമാകുന്നു.

എല്ലാ വിളകൾക്കും അനുയോജ്യം
കർഷകർക്ക് അനുയോജ്യമായ ഒരു സാർവത്രിക പരിഹാരമാണ് സൈറ്റോണിക് സുരക്ഷ. പരുത്തി, ഗോതമ്പ്, അരി, ചോളം, പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവയിൽ ഇത് ഫലപ്രദമായി ഉപയോഗിക്കാം. ശക്തമായ സസ്യങ്ങൾ മുതൽ ആരോഗ്യകരമായ പഴങ്ങൾ, മികച്ച വിളവ് എന്നിവ വരെ എല്ലാ വിധ വിളകൾക്കും ഇതിന്റെ ഗുണങ്ങൾ ദൃശ്യമാണ്. ഇത് എല്ലാ തീരത്തിലുമുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു, ഓരോ ഇന്ത്യൻ കർഷകനും അനുയോജ്യവും വിലപ്പെട്ടതുമായ മാർഗമായി ഉപയോഗിക്കാം.

പരിസ്ഥിതിയുടെയും മണ്ണിന്റെയും ആരോഗ്യത്തിനും സുരക്ഷിതം
ഉത്പന്നം പൂർണ്ണമായും ജൈവികവും പരിസ്ഥിതി സൗഹൃദവുമാണ്. ഇത് മണ്ണിനോ വെള്ളത്തിനോ ചുറ്റുമുള്ള ജൈവവൈവിധ്യത്തിനോ ദോഷം വരുത്തുന്നില്ല. നേരെമറിച്ച്, സൈറ്റോണിക് സുരക്ഷയുടെ തുടർച്ചയായ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും കൃഷിയിടങ്ങളിലെ, ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പരമ്പരാഗത രാസരീതികളെ അപേക്ഷിച്ച് ഇത് മികച്ചതും സുരക്ഷിതവുമായ ഒരു മാർഗമായി സ്വീകരിക്കാവുന്നതാണ്.

ഇന്ത്യൻ കർഷകർക്ക് ഒരു വിശ്വസ്ത കൂട്ടാളി
കാലാവസ്ഥാ അനിശ്ചിതത്വം മൂലം കൃഷി ഭീഷണി നേരിടുന്ന സമയങ്ങളിൽ, സൈറ്റോണിക് സുരക്ഷ കർഷകർക്ക് ഒരു വിശ്വസനീയ കൂട്ടാളിയായി മാറുന്നു. താപനില ക്രമാതീതമായി ഉയരുമ്പോൾ, കാലതാമസം നേരിടുന്ന മൺസൂൺ, ജലക്ഷാമം നേരിടുമ്പോൾ തുടങ്ങി എല്ലാ സാഹചര്യങ്ങളിലും സൈറ്റോണിക് സുരക്ഷ കുറഞ്ഞ പരിശ്രമത്തിലൂടെയും പരമാവധി ആഘാതത്തിലൂടെയും വിളകളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുന്നു. ഇത് വെറുമൊരു ഉത്പന്നമല്ല; കാലാവസ്ഥയ്‌ക്കെതിരായ ഇന്ത്യൻ കർഷകരുടെ ദൈനംദിന പോരാട്ടത്തിൽ അവരെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ആധുനിക ശാസ്ത്രത്തിന്റെയും പരമ്പരാഗത ജ്ഞാനത്തിന്റെയും സംയോജനമാണിത്.

വിള ആരോഗ്യം, വിളവ്, പരിസ്ഥിതി എന്നിവയുടെ സുരക്ഷ നൽകിക്കൊണ്ട് സൈറ്റോണിക് സുരക്ഷ അതിന്റെ പേരിന് അനുസൃതമായി പ്രവർത്തിക്കുന്നു. കാലാവസ്ഥാവെല്ലുവിളികളുടെ ഈ കാലഘട്ടത്തിൽ, ഇന്ത്യയിലുടനീളമുള്ള കർഷകർക്ക് കൂടുതൽ ലാഭകരവും സുസ്ഥിരവുമായ കൃഷിയിലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്.

English Summary: Zytonic Suraksha: A reliable solution for farming in extreme heat and water scarcity

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds