കിഴങ്ങു വർഗ്ഗങ്ങളിൽ പരീക്ഷിച്ചു വിജയം കണ്ട പുതിയ കൃഷി രീതിയാണ് മിനി സെറ്റ് കൃഷി രീതി.നടീല്‍വസ്തുവിന്റെ തൂക്കംകുറച്ച് ഉത്പാദനച്ചെലവ് ചുരുക്കുക എന്നതാണ് മിനി സെറ്റ് രീതിയുടെ പ്രത്യേകത . വലിപ്പംകുറഞ്ഞ നടീല്‍വസ്തുവിന് വളപ്രയോഗവും പണിചെയ്യാനുള്ള സമയവും കുറച്ചുമതി എന്ന മേന്മയുമുണ്ട്. സ്ഥലപരിമിതി ഉള്ളവർക്കും ജലദൗർലഭ്യം ഉള്ളവർക്കും ചുരുങ്ങിയ ചെലവിൽ ചെയ്യാവുന്ന ഒന്നാണ് മിനി സെറ്റ് കൃഷി. ചേന, കപ്പ , കാച്ചിൽ തുടങ്ങിയവയുടെ കൃഷിയിൽ ആണ് സാധാരണയായി മിനി സെറ്റ് ചെയ്യാറുള്ളത്.
ഉപഭോക്താക്കൾക്കും കർഷകർക്കും ഒരുപോലെ ഗുണകരമായ ഒന്നാണ് ഈ രീതി. നടീൽ വസ്തുവിന്റെ വലിപ്പം കുറയുന്നതനുസരിച്ചു വിളവിൻറെ വലിപ്പവും കുറഞ്ഞുകിട്ടും . അണുകുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സൂപ്പർ മാർക്കറ്റിൽ നിന്നോ പച്ചക്കറി കടകളിൽ നിന്നോ കിഴങ്ങുവർഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വലുതും തൂക്കം കൂടിയതും ഒഴിവാവാക്കുകയാണ് പതിവ് മറിച്ചു ചെറിയ ചേനയോ കപ്പയോ ആണെങ്കിൽ സൗകര്യപ്രദമാണ്. അതുപോലെ തന്നെ സ്ഥാലപരിമിതി ഉള്ളവർക്ക് ചെറിയ നടീൽ വസ്തു ഉപയോഗിച്ച് കൃഷിചെയ്താൽ കുറച്ചു സ്ഥലത്തു കൂടുതൽ കടകളും കുറച്ചു വെള്ളവും വളവും നൽകിയാലും കൂടുതൽ എണ്ണം വിളവും ലഭിക്കും .
മിനി സെറ്റ് രീതിയിൽ ചേന കൃഷി ചെയ്യന്നത് എങ്ങനെ എന്ന് നോക്കാം ചേനക്കഷ്ണങ്ങളുടെ വലിപ്പവും നടീല്‍ അകലവും കുറച്ച് കുഞ്ഞന്‍ച്ചേന വിജയകരമായി കൃഷിചെയ്യാം. മുള ഇളക്കിമാറ്റി മുകുളഭാഗം ഓരോ കഷ്ണത്തിലും വരുന്നവിധം 100 ഗ്രാം തൂക്കമുള്ള ചേന മുറിച്ചെടുക്കണം നടീൽ വസ്തുവിന്റെ തൂക്കത്തിനനുസരിച്ചു വിളവും കൂടും. കുമിള്‍ബാധ പ്രതിരോധിക്കാന്‍ ചേനക്കഷ്ണങ്ങള്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി നടാം അല്ലെങ്കിൽ ചാണകവും സ്യൂഡോമോണസും ചേര്‍ത്ത കുഴമ്പില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്തുണക്കി നടാം. നിലം നന്നായി കിളച്ച് കട്ടയുടച്ച് ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴി തയ്യാറാക്കണം. വരികള്‍തമ്മില്‍ രണ്ടടി അകലവും കുഴികള്‍ തമ്മില്‍ ഒന്നരയടി അകലവും നല്‍കി കുഴികളെടുക്കാം. ഇങ്ങനെ നടീല്‍ അകലം കുറയ്ക്കുന്നതിനാല്‍ കുറച്ച് സ്ഥലത്തുനിന്നും കൂടുതല്‍ കുഞ്ഞന്‍ ചേനകള്‍ ഉത്പാദിപ്പിക്കാം. പരിചരണം കുറവ് ആവശ്യമുള്ള കിഴങ്ങു വിളകൾക്കാണ് ഇത് അനുയോജ്യം കാച്ചിൽ, കപ്പ എന്നിവയും ഈ രീതിയിൽ കൃഷി ചെയ്യാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മണ്ണ് പൊന്നാക്കും മകം ഞാറ്റുവേല
Share your comments