ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ
പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്.
ശാസ്ത്രിയനാമം : സിസിജീയം അരോമാറ്റികും എന്നാണ്, യൂജീനിയ അരോമാറ്റികും, യൂജീനിയ
കാരൊയോഫില്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.
ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു
ഗ്രാമ്പൂ കൃഷിയുള്ളത്. ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി
കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.
Cloves are the rich, brown, dried, unopened flower buds of Syzygium aromaticum, an evergreen tree in the myrtle family.
The name comes from the French "clou" meaning nail. Cloves come from Madagascar, Indonesia and Sri Lanka.
Cloves are used in spice cookies and cakes [Grambu, Karambu, Karayambu]
കേരളത്തിലെ ഒരു സാധാരണ സുഗന്ധവ്യഞ്ജനമായ ഗ്രാമ്പൂ യുജെനിയ കാരിയോഫില്ലാറ്റയുടെ ഉണങ്ങിയ
പുഷ്പ മുകുളങ്ങളാണ്. പ്രാദേശികമായി ഇതിനെ ഗ്രാമ്പു അല്ലെങ്കിൽ കരയാംബു എന്നാണ് വിളിക്കുന്നത്.
ഗരം മസാലയുടെ പ്രധാന ചേരുവകളിലൊന്നാണ് ഗ്രാമ്പൂ (വ്യത്യസ്ത അനുപാതത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ,
വറുത്തതും പൊടിച്ചതും പാചകത്തിന് ഉപയോഗിക്കുന്നു). പരമ്പരാഗതമായി ഗരം മസാല വീട്ടിൽ തന്നെ
തയ്യാറാക്കി സൂക്ഷിക്കുന്നു. എന്നാൽ, ഇപ്പോൾ ഇത് ഉപയോഗിക്കാൻ തയ്യാറായ പൊടി രൂപത്തിൽ
ലഭ്യമാണ്. ഒരു ഫ്ലേവറിംഗ് ഏജന്റ് ഗ്രാമ്പൂ എന്നതിനുപുറമെ ഔഷധ മൂല്യവും ഉണ്ട്. ഗ്രാമ്പൂ ഓയിൽ
പല്ലുവേദനയ്ക്ക് ഒരു ബാം ആയി ഉപയോഗിക്കുന്നു, കൂടാതെ അതിന്റെ എണ്ണ അസിഡിറ്റി, ദഹനക്കേട്
എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പഴത്തിൽ നിന്ന് ലഭിച്ച വിത്തിലൂടെയാണ് ഗ്രാമ്പൂ
പ്രചരിപ്പിക്കുന്നത്, ഇത് 'ഗ്രാമ്പൂവിന്റെ അമ്മ' എന്നറിയപ്പെടുന്നു. 15 വയസ്സിനു മുകളിൽ പ്രായമുള്ള
മരങ്ങളിൽ നിന്നാണ് പഴങ്ങൾ എടുക്കുന്നത്. പാകമായ വിത്തുകൾ സ്വാഭാവികമായി താഴേക്ക് വീഴണം
A common spice of Kerala, clove is the dried floral buds of Eugenia caryophyllata. Locally it is known as grambu or karayambu. Clove is one
of the key ingredients of garam masala (spices in varying proportions, roasted and powdered and used for cooking). Traditionally garam masala
is prepared and preserved at home. But, nowadays, it is available in ready-to-use powder form. In addition to being a flavouring agent clove
has medicinal value too. Clove oil is used as a balm for tooth ache and its oil is effective in the treatment of acidity and indigestion. Clove net fruit known, popularly as 'mother of clove'. Fruits are taken from trees with more then 15 years
Old which are dropdown naturally. പൂമൊട്ട്, ഇല, കായ്, തൊലി, വേര് എല്ലാം തന്നെ ഔഷധ യോഗ്യമാണ് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയ ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം..
ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു. ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ
കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു.കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ സഹായിക്കുന്നു.
ഗ്രാമ്പൂവിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. കരളിനു
സംരക്ഷണമേകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള
പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു.ഫിനൈൽ പ്രൊപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പു ഇല്‍ അടങ്ങിയിട്ടുണ്ട് .
ഈ ആന്റി മ്യൂട്ടാജെനിക് ഗുണങ്ങൾ ഡിഎൻഎയുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനെ തടയുന്നു. കരയാമ്പൂ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ
സഹായിക്കുന്നു.ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നു.
ഗ്രാമ്പൂവിൽ യൂജെനോൾ (eugenol) എന്ന സംയുക്തം ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. അതിനാൽ മോണരോഗങ്ങൾ തടയുന്നു. രോഗാണുക്കളുടെ വളർച്ച തടയുന്നു.
ജലദോഷം, പനി ഇടയ്ക്കുള്ള മരുന്നാണ് കരയാമ്പൂ . ശ്വാസകോശത്തിലെ അണുബാധകൾ
കൂടി സുഖപ്പെടുത്തുന്നു..
തലവേദന സുഖപ്പെടുത്തുന്നു. പാർശ്വഫലങ്ങളില്ലാത്ത ഒരു വേദന സംഹാരിയാണിത്.
കരയാമ്പൂ സ്ട്രെസ് അകറ്റുന്നു. ഞരമ്പുകളെ ശാന്തമാക്കുന്നു. സമ്മർദമകറ്റാൻ സഹായിക്കുന്നു. ഹോർമോണുകളുടെ
ഉത്പാദനത്ത സഹായി ക്കുന്നു . ഗ്രാമ്പൂ ഇട്ട ചായ, ഞരമ്പുകളെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു. കരയാമ്പൂ മുറിവുകൾ ഉണക്കുന്നു. ആന്റി സെപ്റ്റിക് അനാൾജെസിക് ഗുണങ്ങൾ ഉണ്ട്.
ഗ്രാമ്പൂവിന്റെ സത്തിൽ ഫിനോളിക് സംയുക്തങ്ങളായ ഐസോഫ്ലേവോണുകൾ, ഫ്ലേവോണുകൾ അടങ്ങിയിരിക്കുന്നു . ഫ്ലേവനോയ്ഡുകള്‍
എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. റുമാറ്റിക് ആർത്രൈറ്റിസിന്റെ ലക്ഷണങ്ങളെയും വേദനയും കുറയ്ക്കുന്നു.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഗ്രാമ്പൂ മുഖക്കുരുവും മുഖത്തെ പാടുകളും അകറ്റുന്നു.ചർമത്തെ യുവത്വമുള്ളതാക്കുന്നു. ചുളിവുകൾ അകറ്റുന്നു. ഗ്രാമ്പൂവിലെ ആന്റി ഓക്സിഡന്റുകൾ
ചർമകോശങ്ങളുടെ പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ തുരത്തുന്നു.. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു.മ്യൂക്കസിന്റെ ഉൽപ്പാദനം കൂട്ടുക വഴിയാണ് ഗ്രാമ്പൂ ഇതിനെസഹായിക്കുന്നത്. ഉദരത്തിലെ വ്രണങ്ങളെ തടയുന്നതിന്നും ഉപകാര പ്രദo.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വഴുതനങ്ങ- വിസ്മയകരം
Share your comments