<
  1. Cash Crops

ക്രിസ്മസ് മരങ്ങൾ വളർത്തി എങ്ങനെ വരുമാനമുണ്ടാക്കാം?

വരുമാനമുണ്ടാക്കാൻ പറ്റിയ മറ്റൊരു മാർഗമാണ് ക്രിസ്മസ് മരങ്ങൾ നട്ടുവളർത്തുന്നത്. ഇതൊരു ലാഭകരമായ ബിസിനസ്സാണ്. അധികം പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളകളാണ് ഇവാ. ക്രിസ്മസ് മരങ്ങളായി അലങ്കരിച്ചുവെക്കാവുന്ന ഒട്ടേറെ തരം ചെടികളും മരങ്ങളും ലഭ്യമാണ്. അങ്ങനെ പ്ലാസ്റ്റിക് മരങ്ങളെ ഒഴിവാക്കാം.

Meera Sandeep
How we can earn money by growing Christmas trees?
How we can earn money by growing Christmas trees?

വരുമാനമുണ്ടാക്കാൻ പറ്റിയ മറ്റൊരു മാർഗമാണ് ക്രിസ്മസ് മരങ്ങൾ നട്ടുവളർത്തുന്നത്. ഇതൊരു ലാഭകരമായ ബിസിനസ്സാണ്.  അധികം പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളകളാണ് ഇവാ. ക്രിസ്മസ് മരങ്ങളായി അലങ്കരിച്ചുവെക്കാവുന്ന ഒട്ടേറെ തരം ചെടികളും മരങ്ങളും ലഭ്യമാണ്. അങ്ങനെ പ്ലാസ്റ്റിക് മരങ്ങളെ ഒഴിവാക്കാം.

ക്രിസ്മസ് മരങ്ങൾ വീട്ടിൽ വളർത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.  വീട്ടിലെ പൂന്തോട്ടത്തിൽ മതിയായ ഇടമില്ലെങ്കിൽ, ഒരു ചെറിയ മരം വാങ്ങി ക്രിസ്മസ് വരെ നിങ്ങളുടെ ബാൽക്കണിയിൽ വളരാൻ അനുവദിക്കാം. ഇതിനായി,  മുൻകൂട്ടി ആസൂത്രണം ചെയ്യുകയാണെങ്കിൽ, പ്രകൃതിദത്തമായ ക്രിസ്മസ് മരം വീടുകളിൽ വെച്ച് ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞേക്കും.

നഴ്‌സറികളില്‍ സുലഭമായ ക്രിസ്മസ് മരങ്ങള്‍:

ദേവദാരു 

പെന്‍സില്‍ പൈന്‍

ഗോള്‍ഡന്‍ സൈപ്രസ്

തായ് സൈപ്രസ്

തുജ ഓക്‌സിഡെന്റാലിസ്

എവര്‍ഗ്രീന്‍

ഇവയുടെ ശാഖകൾ കട്ടിയുള്ളവ ആയതുകൊണ്ട് ഭംഗിയുള്ള ഒരു ക്രിസ്മസ് ട്രീ ആകൃതി ഉണ്ടാക്കുകയും ചെയ്യുന്നു.  ഓരോ മരവും 3 വയസ്സ് പ്രായവും ഏകദേശം 5 അടി ഉയരവും എത്തിക്കഴിഞ്ഞാൽ എല്ലാ വേനൽക്കാലത്തും മുറിക്കണം.  എല്ലാ കാലത്തും ക്രിസ്മസ് മരങ്ങൾ വാങ്ങില്ലല്ലോ, അതിനാൽ വർഷം മുഴുവനും വിള പരിചരണം നടത്തണമെങ്കിലും, വിളവെടുപ്പ് തീർച്ചയായും കാലാനുസൃതമാണ്.

ആൾപെരുമാറ്റം കുറഞ്ഞ സ്ഥലം വേണം നടീലിന് വേണ്ടി തെരഞ്ഞെടുക്കാൻ.  കുത്തനെയുള്ള ചരിവുകൾ ഒഴിവാക്കുക, അവ മണ്ണൊലിപ്പിന് സാധ്യതയുണ്ട്, വേരുകളിൽ എത്തുന്നതിന് മുമ്പ് വെള്ളം പലപ്പോഴും ഒഴുകിപ്പോകുന്നു.  കളകൾ നീക്കം ചെയ്യുക. നല്ല ഗുണനിലവാരമുള്ള തൈകൾ പ്രാദേശിക വിപണിയിൽ നിന്ന് വാങ്ങുകയോ ഓൺലൈനിൽ ഓർഡർ ചെയ്യുകയോ ചെയ്യാം. ഫെബ്രുവരി-മേയ് മാസങ്ങൾക്കിടയിലാണ് മരം നടാൻ ഏറ്റവും അനുയോജ്യമായ സമയം.

ക്രിസ്മസ് മരങ്ങൾ ഏത് മണ്ണിലും വളരുമെങ്കിലും പശിമരാശി മണ്ണാണ് അനുയോജ്യം. എല്ലാ സമയത്തും മണ്ണ് ഈർപ്പമുള്ളതാക്കുക. ചൂട് അനുയോജ്യമല്ലാത്തതിനാൽ തണുപ്പുകാലങ്ങളിൽ നടുന്നതായിരിക്കും നല്ലത്.

ചെടികൾക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ വളപ്രയോഗമാകാം.  പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിന്, കമ്പോസ്റ്റ് ഉപയോഗിക്കാം.

English Summary: How we can earn money by growing Christmas trees?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds