ഏതൊരു പച്ചക്കറി വിത്തും പാകുന്നതുപോലെ കടുക് വിത്ത് മണ്ണിൽ നിലത്തോ, ഗ്രോ ബാഗിലോ പാകി കൊടുക്കാം നല്ല വെയിൽ ഉള്ള സമയമാണ് കടുക് കൃഷി ചെയ്യാൻ യോജിച്ചത്. വിത്ത് മുളച്ചു തൈ ആയാൽ പറിച്ചു നടാം. എഹ്‌റെങ്കിലും ജൈവ വളം വിട്ടുകൊടുത്താൽ നന്നായി തഴച്ചു വളരും ഈ സമയത്തു ഇലകൾ കറിയ്ക്കായി പറിച്ചെടുക്കാം. തൈ നാട്ടു 6 മാസത്തിനുള്ളിൽവിളവെടുക്കാം.
ഇലകൾ മഞ്ഞ നിറമാകുന്നതാണ് കടുക് മൂക്കുന്നതിന്റെ ലക്ഷണം കൂടുതൽ സമയം നിർത്തിയാൽ കടുക് വിത്തുകൾ പൊട്ടി തന്നെ പുറത്തുവരും. ചെടികൾ മുഴുവനായിട്ടാണ് പറിച്ചെടുക്കേണ്ടത് വിളവെടുത്ത ശേഷം ചെടി നിലത്തു വിരിച്ചിട്ട പ്ലാസ്റ്റിക് ഷീറ്റിൽ കുറച്ചു ദിവസം വെയിലിൽ ഇട്ടാൽ തനിയെ വിത്തുകൾ പൊട്ടി ക്ടുകുമണികൾ പുറത്തു വരും. ചവിട്ടിയോ വടികൾ കൊണ്ട് ചെറുതായി തല്ലിയോ എടുത്താൽ മുഴുവനായും കിട്ടും. ഒരു പത്തു കടുക് ചെടികൾ ഉണ്ടെങ്കിൽ ഒരു വീട്ടിലേക്കാവശ്യമായ കടുക് ലഭിക്കും.
Share your comments