1. Cash Crops

പണം കൊയ്യാൻ  വെള്ളകുരുമുളക് 

കുരുമുളകിന്റെ ഉപോല്പന്നങ്ങളിൽ ഏറ്റവും കൂടുതൽ വിലലഭിക്കുന്നതും  വിദേശ രാജ്യങ്ങളിൽ കൂടുതൽ ഡിമാൻഡ് ഉള്ളതും വെള്ള കുരുമുളകിനാണ്.

Saritha Bijoy
white pepper
കുരുമുളകിന്റെ ഉപോല്പന്നങ്ങളിൽ ഏറ്റവും കൂടുതൽ വിലലഭിക്കുന്നതും  വിദേശ രാജ്യങ്ങളിൽ കൂടുതൽ ഡിമാൻഡ് ഉള്ളതും വെള്ള കുരുമുളകിനാണ്. വെള്ളക്കുരുമുളക് കൂടുതൽ വിലനൽകുന്ന ഒന്നായിരുന്നിട്ടും സാങ്കേതിക വിദ്യയുടെ അപര്യാപ്തത മൂലവും  കൂടിയ ഉദ്പാദനച്ചിലവും  കണക്കിലെടുത്താണ് കർഷകർ ഈ മേഖലയിലേക്ക് കൂടുതൽ പ്രവേശിക്കാത്തത്. പ്രധാനമായും രണ്ടു രീതിയിലാണ് വെള്ളകുരുമുളക് ഉദ്പാദനം ഒന്നാമത്തെ രീതി പഴുത്തതോ  മൂത്തതോ ആയ കുരുമുളക് ഒഴുകുന്ന വെള്ളത്തിൽ അഴുകി തൊലി കളഞ്ഞു  അതിനുശേഷം വൃത്തിയാക്കിയാണ് ഉണക്കിയ കുരുമുളകും ഇതുപോലെ തയ്യാർ ചെയ്യുന്ന രീതിയും ഇപ്പോൾ നിലവിൽ ഉണ്ട്. രണ്ടാമത്തെ രീതി ഉണക്കിയ കുരുമുളക് യന്ത്ര സഹായത്താൽ തൊലി കളഞ്ഞും ആണ് എന്നാൽ ഇതിനു ഗുണമേന്മ കുറവാണ്. വെള്ളകുരുമുളക്  ഇത് തയ്യാർ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.  
പഴുത്ത് പാകമായ  കുരുമുളകുമണികൾ വെള്ളത്തിൽ കുതിർത്ത് മുകളിലെ തൊലി വേർപ്പെടുത്തി കഴുകി വൃത്തിയാക്കി ഉണക്കിയാണ് വെള്ളക്കുരുമുളക് ഉണ്ടാക്കുന്നത്. അടര്‍ത്തിയെടുത്ത പഴുത്ത കായ്കള്‍ വൃത്തിയുള്ള ചണച്ചാക്കുകളില്‍ അയച്ച് നിറച്ചു കെട്ടുക . ഈ ചാക്കുകള്‍ നല്ല ശുദ്ധമായ ഒഴുക്കുള്ള വെള്ളത്തില്‍ നിക്ഷേപിക്കുന്നു. ഈ ചാക്കുകള്‍ ആറു മുതല്‍ ഒന്‍പതു ദിവസം വരെ ഒഴുക്കുള്ള വെള്ളത്തില്‍ മുങ്ങിക്കിടക്കണം. എന്നാല്‍ മാത്രമേ പുറമെയുള്ള തൊലി സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്താല്‍ അഴുകിപ്പോവുകയുള്ളൂ. അതിനു ശേഷം കുരുമുളക് മണികളുടെ പുറംതോട് അരിപ്പകളില്‍ ഉരച്ച് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കുന്നു. പുറംതോട് കളഞ്ഞ കുരുമുളക് ജലാംശം 8-10 ശതമാനം എത്തുന്നത് വരെ നല്ലവണ്ണം വെയിലത്തിട്ടു ഉണക്കിയെടുക്കുന്നു. പഴുത്ത ഒരുകിലോ കുരുമുളകിൽനിന്നും 250ഗ്രാം വരെ വെള്ളക്കുരുമുളക് ലഭിക്കും. പരമ്പരാഗതരീതിയിൽ പഴുത്ത കുരുമുളക് 8-10 ദിവസം വെള്ളത്തിൽ മുക്കിയെടുത്തശേഷം തൊലി കളഞ്ഞ് വീണ്ടും വെള്ളത്തിൽ കഴുകി ഉണക്കുന്നു. സൂക്ഷ്മജീവാണു ഉപയോഗിച്ച് വെള്ളക്കുരുമുളക് ഉത്പാദിപ്പിക്കുന്ന വിദ്യ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുഴുത്തമണികൾ ഉള്ള പന്നിയൂർ-1 ഇനം വെള്ളക്കുരുമുളക് ഉണ്ടാക്കുവാൻ ഏറ്റവും യോജിച്ചതാണ്.

ഈ രീതിയുടെ ദോഷം എന്തെന്നാൽ സീസണിൽ മാത്രമേ ഈ പ്രക്രിയ സാധ്യമാവുയ്കയുള്ളൂ അതിനാൽ തന്നെ ഉത്പാദനം കുറവായിരിക്കും. 100 കിലോ പഴുത്ത കുരുമുളകിന് നിന്ന് 25 കിലോ വെള്ള കുരുമുളകെ ലഭിക്കൂ. ദൈർഖ്യമേറിയതാണെങ്കിലും  ഉണക്കിയ കറുത്ത കുരുമുളകും ഇപ്രകാരം കുതിർത്തു തയ്യാറാക്കാം. സീസണിൽ ഷേക്ഹാരിച്ചു വച്ച ഉണക്കി കുരുമുളക് ഏതു സമയത്തും ഇപ്രകാരം തയ്യാറാ ക്കാവുന്നതുകൊണ്ട് ഏതു സീസണിലും വിപണിയിൽ വെള്ളകുരുമുളക് ലഭ്യമാക്കാം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജിയണൽ റിസർച്ച് സെന്ററിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച്  2005 മുതൽ ഇപ്രകാരം വെള്ള കുരുമുളക് തയ്യാർ ചെയ്തു വരുന്നുണ്ട്. വൻതോതിൽ കയറ്റുമതിയും ചെയ്തു വരികയാണ്.  
English Summary: white pepper for profit

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds