കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് മധുരക്കിഴങ്ങ്. അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസ് വരെയുള്ള സ്ഥലങ്ങളിൽ ഇവ കൃഷി ചെയ്യാവുന്നതാണ്. കഠിനമായ തണുപ്പ് വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സമുദ്രനിരപ്പിൽ നിന്നും 1500 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ വേനൽക്കാലത്ത് മാത്രമേ ഇവ കൃഷി ചെയ്യാൻ പറ്റുകയുള്ളൂ. മഴയെ ആശ്രയിച്ചും (ജൂൺ-ജൂലൈ സെപ്തംബർ-ഒക്ടോബർ) നനച്ചും(ഒക്ടോബർ നവംബർ ജനുവരി- ഫെബ്രുവരി) മധുരക്കിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്. മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ 75 മുതൽ 150 സെൻറീമീറ്റർ മഴ ആവശ്യമാണ്. നല്ല നീർവാർച്ചയുള്ള മണ്ണിൽ മധുരക്കിഴങ്ങ് കൃഷി ചെയ്യാമെങ്കിലും വളക്കൂറുള്ള ഇളക്കമുള്ള മണ്ണാണ് ഇതിനാവശ്യം. കളിമൺ പ്രദേശങ്ങളും നേരിയ മണൽ പ്രദേശങ്ങളും കൃഷിക്ക് യോജിച്ചതല്ല.
Sweet potato is the most suitable crop for the climate of Kerala. They can be grown in areas with ambient temperatures up to 22 C.
മധുരക്കിഴങ്ങ് കൃഷിയിൽ കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ
ശ്രീ അരുൺ
മൂപ്പു കുറഞ്ഞ(90 ദിവസം) ഈ ഇനത്തിന് രുചി കൂടുതലാണ്.
ശ്രീ നന്ദിനി
താരതമ്യേന മൂപ്പ് കുറഞ്ഞ ഈ ഇനത്തിന് 105 ദിവസം വരെയാണ് വിളദൈർഘ്യം. വരൾച്ചാ പ്രതിരോധ ശേഷിയുള്ള ഈ ഇനം തരിശ് നെൽപ്പാടങ്ങൾക്ക് യോജിച്ചതാണ്.
ശ്രീ വർദ്ധിനി
താരതമ്യേന മൂപ്പു കുറഞ്ഞ ഈ ഇനം മറ്റു ഇനങ്ങളെക്കാൾ കരോട്ടിൻ സമ്പുഷ്ടമാണ്. ഇതിൻറെ വിള ദൈർഘ്യം നൂറു ദിവസമാണ്.
ബന്ധപ്പെട്ട വാർത്തകൾ: രുചിയേറും മധുരക്കിഴങ്ങ്: അത്ഭുതവിള, ആദായവിള
ശ്രീ രത്ന
ഓറഞ്ച് നിറമുള്ള കിഴങ്ങുകൾ ആണ് ഇവയുടെ പ്രത്യേകത. താരതമ്യേന മൂപ്പു കുറഞ്ഞ ഇനത്തിന്റെ വളർച്ച ദൈർഘ്യം 105 ദിവസമാണ്.
കാഞ്ഞങ്ങാട്
കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ഈ ഇനം വിളവെടുക്കാൻ 105-120 ദിവസം കൊണ്ട് സാധ്യമാകും.
H-41, H-42
നല്ല സ്വാദുള്ള ഈ ഇനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. ഉൽപാദന മികവ് കൂടുതൽ ഉള്ളതുകൊണ്ട് കേരളത്തിൽ കൂടുതൽ പേരും കൃഷിയിറക്കുന്നത് ഈ ഇനങ്ങളാണ്.
ശ്രീഭദ്ര
മൂപ്പു കുറഞ്ഞ ഈ ഇനത്തിൻറെ വിള ദൈർഘ്യം 90 ദിവസമാണ്. നിമാവിരകളുടെ കെണി വിളയായി ഇത് ഉപയോഗപ്പെടുത്താറുണ്ട്.
ശ്രീ കനക
ഏകദേശം 80 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഈ ഇനത്തിൽ കരോട്ടിൻ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മധുരക്കിഴങ്ങ് കൃഷി ചെയ്യുമ്പോൾ തെരഞ്ഞെടുക്കേണ്ട ഇനങ്ങളും വളപ്രയോഗ രീതികളും
നാടൻ ഇനങ്ങൾ
ആനക്കൊമ്പൻ, ഭദ്രകാളി, ചുവല, കോട്ടയം ചുവല, ചിന്ന വെള്ള, ചക്കരവള്ളി
ഇനമനുസരിച്ച് വിള ദൈർഘ്യത്തിൽ വ്യത്യാസം വരാം. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പ് പാകത്തെ സൂചിപ്പിക്കുന്നു. കൂടാതെ കിഴങ്ങുകൾ മുറിച്ചു നോക്കിയും വിളവെടുപ്പ് പാകം നിർണയിക്കാം. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാം. കിഴങ്ങുകൾ കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിച്ചു വിളവെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മധുരക്കിഴങ്ങ്: അറിഞ്ഞിരിക്കേണ്ട ആരോഗ്യ ഗുണങ്ങളും പാർശ്വ ഫലങ്ങളും
Share your comments