
ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ് ചന്ദനം. ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന മരമാണിത്. ചന്ദനത്തിൻറെ മരത്തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കപ്പെടുന്നു മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. കേരളത്തിൽ വളരുന്ന ചന്ദനത്തിൻറെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചന്ദന മരങ്ങൾ
കേട്ടാൽ ഞെട്ടുന്ന വിലയാണ് ചന്ദനമരത്തിന്. വിചാരിച്ചാൽ നമുക്കും പറമ്പിലും മറ്റും വെച്ചുപിടിപ്പിക്കാം ഈ മരം. ഇന്ത്യയിലെ കാലാവസ്ഥയില്‍ ചന്ദനമരങ്ങള്‍ക്ക് അനുകൂലമായ കാലാവസ്ഥയാണ്. . ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ കാടുകളിലും ചന്ദന മരം തഴച്ചു വളരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ചന്ദനത്തേക്കാള്‍ ഇന്ത്യന്‍ ചന്ദനത്തിനു തന്നെയാണ് ആവശ്യക്കാരേറെയുള്ളത്. ചന്ദനം സര്‍ക്കാരിൻറെ മരമാണെന്നും കര്‍ഷകര്‍ക്ക് നട്ടുവളര്‍ത്താന്‍ സാധിക്കില്ലെന്നുമാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ആര്‍ക്കും ചെയ്യാവുന്ന കൃഷിയാണ് ചന്ദനം കൃഷി.
ബന്ധപ്പെട്ട വാർത്തകൾ: മുഖത്തെ കരുവാളിപ്പു മാറാന്‍ മഞ്ഞളും ചന്ദനവും
കേന്ദ്ര സര്‍ക്കാര്‍ ചന്ദന വ്യാപാര മേഖലയില്‍ രാജ്യത്തിന്റെ മേൽക്കോയ്മ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടതോടെയാണ് ചന്ദന വിപണിയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടായത്. ഇതുവഴി ഭാവിയില്‍ ചന്ദന കൃഷി നടത്തി വലിയ തോതിലുള്ള വരുമാന മാര്‍ഗ്ഗമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും.
ഒരുപാടു മൂല്യമുള്ള മരത്തടിയായതുകൊണ്ട് ചന്ദനത്തിന് വിപണന സാധ്യതകള്‍ ഏറെയാണ്. ചന്ദനത്തൈലത്തിൻറെ വിലയും വളരെ കൂടുതലാണ്. ഇതിനാല്‍ 'സ്വര്‍ണ ദ്രാവകം' എന്നും ചന്ദന തൈലം അറിയപ്പെടുന്നു.
Share your comments