<
  1. Cash Crops

ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ തേങ്ങ ഉത്പാദിപ്പിക്കുന്ന അക്രാരിത്തെങ്ങ് അഥവാ കടൽത്തെങ്ങ്

ഇന്ത്യയിലും അത്യപൂര്‍വമരമായ കോകോ ഡി മെര്‍ മരത്തിന്റെ വിത്തുകള്‍ ഉത്പാദിപ്പിച്ചു. കൊല്‍ക്കത്തയിലെ ആചാര്യ ജെ.സി. ബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിന് പിന്നില്‍. 125 വര്‍ഷം പഴക്കമുള്ള മരം പരാഗണത്തിനു ശേഷം ഏഴ് വര്‍ഷമെടുത്താണ് വിത്തിട്ടത്. എട്ടര കിലോഗ്രാമും 18 കിലോഗ്രാമും വീതം ഭാരമുള്ള വിത്തുകളെ സംരക്ഷിക്കുന്നതിനായി രഹസ്യ സ്ഥലത്താന് വച്ചിരിക്കുന്നത്. പെണ്‍മരമാണ് ഇന്ത്യയിലേത്, പരാഗണത്തിനുള്ള പൂമ്പൊടി ശ്രീലങ്കയിലെ ആണ്‍മരത്തില്‍ നിന്നു 2006 ല്‍ കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. 2013ല്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള പൂമ്പൊടി ഉപയോഗിച്ച് പരാഗണം നടത്തിയാണ് വിജയിച്ചത്

K B Bainda
കൊക്കോ ഡി മെർ
കൊക്കോ ഡി മെർ

ഏറ്റവും വലിയ തേങ്ങ ഉൽപ്പാദിപ്പിക്കുന്നതല്ലേ , എങ്കിൽ പിന്നെ തോട്ടത്തിൽ രണ്ടു തൈ വാങ്ങി വച്ച് കളയാം എന്നൊന്നും കരുതിയേക്കല്ലേ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഇതിന്റെ വിത്ത് പോലും രഹസ്യ സങ്കേതത്തിൽ വച്ചിരിക്കുകയാ.ലോകത്താകെത്തന്നെ നാലായിരത്തിനും അയ്യായിരത്തിനും ഇടയിലാണ് ഇതിന്റെ അംഗ സംഖ്യ. നമുക്ക് നമ്മുടെ പാവം ഒറ്റതേങ്ങായുള്ള തെങ്ങു തന്നെ മതി. എങ്കിലും ഈ ഇരട്ട തെങ്ങിനെ ക്കുറിച്ചു കൂടുതൽ അറിയണ്ടേ.
ലോകത്തിലെ ഏറ്റവും വലിയ വിത്തുൽപ്പാദിപ്പിക്കുന്ന സസ്യമാണ് സീഷെൽസിലെ (സേഷെത്സിലെ) രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു പനയായ ‌ കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡി മെർ. ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും ഈ വൃക്ഷത്തിന്‌ ആയുസ്സുണ്ട്. 800 വർഷം വരെ ഈ വൃക്ഷം നിലനിൽക്കുമെന്നും വാദങ്ങളുണ്ട്. ഇതെല്ലാം കൂടി ചേർത്താണ് കടൽ തെങ്ങിനു  ഇങ്ങനെയൊരു സ്ഥാനം ചാർത്തപ്പെട്ടത്. അല്ലെങ്കിൽ നമ്മുടെ സ്വന്തം ചക്ക ഉണ്ടല്ലോ എന്ന് പറയാം. പക്ഷെ ആണും പെണ്ണും മരങ്ങള്‍ വെവ്വേറെയുള്ള ഇരട്ടത്തെങ്ങിന്‍ തേങ്ങയ്ക്ക് 15-40 കി.ഗ്രാം ഭാരമുണ്ടാകും.എന്നും പറയപ്പെടുന്നു. സസ്യലോകത്തെ ഏറ്റവും ഭാരം കൂടിയ ഫലമാണ് ഇരട്ടത്തേങ്ങ. രണ്ടു തേങ്ങകള്‍ ചേര്‍ത്തു വച്ചതുപോലെയാണ് രൂപം. തേങ്ങ മൂക്കാന്‍ 6-7 വര്‍ഷവും മുളയ്ക്കാന്‍ രണ്ടു വര്‍ഷവും വേണം. പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. നാലായിരത്തിനും അയ്യായിരത്തിനും ഇടയിലാണ് കടൽത്തെങ്ങുകളുടെ അംഗ സംഖ്യ. ഇവയിൽ കൂടുതലും പ്രസ്ലിൻ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്‌.

ചരിത്രം


ആഫ്രിക്കൻ തീരങ്ങളിലെ കടലിൽ നിന്ന് ഇതിന്റെ തേങ്ങ കണ്ട നാവികരാണ്‌ ഇതിനെ കടൽത്തേങ്ങ (കൊക്കോ ഡെ മെർ) എന്നു വിളിച്ചത്. 1769ൽ ഫ്രഞ്ച് സാഹസികൻ ഡീൻ ഡ്യൂച്ചമിൻ പ്രസ്‌ലിൻ‌ ദ്വീപിലെത്തി കൊകോ ഡിമെർ മരങ്ങൾ കണ്ടെത്തുകയും തന്റെ കപ്പലിൽ ഒട്ടേറെ കായകൾ നിറച്ചു വിൽക്കുകയും ചെയ്തുSailors spotted the coconut from the sea off the coast of Africa and called it the Coconut Coconut (Coco de Mer). In 1769, the French adventurer Dean Duchamine arrived on the island of Praslin, discovered cocoa dimer trees and sold his ship full of berries.
സീഷെല്‍സിലെ പ്രാസ്ലിന്‍ ദ്വീപില്‍ കൊക്കോ ഡി മെര്‍ വൃക്ഷം കണ്ടെത്തുന്നതു വരെ കടലിനടിയില്‍ വളരുന്ന ഏതോ ദിവ്യവൃക്ഷത്തിന്റെ കായ്കളാണ് ഇതെന്നാണ് ലോകം കരുതിയിരുന്നത്.ലോഡോയ്സീ മാൽദിവിക (Lodoicea maldivica) എന്നാണ് ഇതിന്റെ ശാസ്ത്രനാമം .ഇതിന്റെ ഉൽഭവം മാലദ്വീപുകളിലാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ്‌ ഈ പേര്‌ വന്നത്.ശ്രീലങ്ക, മാലി ദ്വീപ്, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കർശനനിയന്ത്രണത്തിന്‌ വിധേയമാണ്‌. വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലുള്ള ഈ വൃക്ഷത്തെ സെഷല്‍സ് ദ്വീപില്‍ പ്രത്യേകം സംരക്ഷിക്കുകയാണ്.

Coco de Mer
കൊക്കോ ഡി മെർ

ഇന്ത്യയിലും വിത്തുത്പാദിപ്പിച്ചു.


ഇന്ത്യയിലും അത്യപൂര്‍വമരമായ കൊകോ ഡി മെര്‍ മരത്തിന്റെ വിത്തുകള്‍ ഉത്പാദിപ്പിച്ചു. കൊല്‍ക്കത്തയിലെ ആചാര്യ ജെ.സി. ബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിന് പിന്നില്‍. 125 വര്‍ഷം പഴക്കമുള്ള മരം പരാഗണത്തിനു ശേഷം ഏഴ് വര്‍ഷമെടുത്താണ് വിത്തിട്ടത്. എട്ടര കിലോഗ്രാമും 18 കിലോഗ്രാമും വീതം ഭാരമുള്ള വിത്തുകളെ സംരക്ഷിക്കുന്നതിനായി രഹസ്യ സ്ഥലത്താന് വച്ചിരിക്കുന്നത്. പെണ്‍മരമാണ് ഇന്ത്യയിലേത്, പരാഗണത്തിനുള്ള പൂമ്പൊടി ശ്രീലങ്കയിലെ ആണ്‍മരത്തില്‍ നിന്നു 2006 ല്‍ കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. 2013ല്‍ തായ്‌ലന്‍ഡില്‍ നിന്നുള്ള പൂമ്പൊടി ഉപയോഗിച്ച് പരാഗണം നടത്തിയാണ് വിജയിച്ചത്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തിൻ്റെ തനതായ കുറിയ ഇനം തെങ്ങുകളും കിട്ടുന്ന സ്ഥലങ്ങളും

#Coconut#Farmer#Farm#Kerala#Palm

English Summary: The largest coconut producing coconut in the world is acrarithengu or sea coconut

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds