തനിവിളയായോ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായോ കൃഷി ചെയ്യാവുന്ന ഒരു കിഴങ്ങുവർഗ വിളയാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 1350 മീറ്റർ മുതൽ 1500 മീറ്റർ ഉയരം ഉള്ള ഇടങ്ങളിൽ ഈ വിള കൃഷി ചെയ്യാവുന്നതാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഈ കൃഷിക്ക് യോജിച്ചതല്ല.
Arum is a tuber crop which can be grown as a single crop or as an intercrop in coconut groves. The crop can be grown at altitudes of 1350 m to 1500 m above sea level
കൃഷി രീതികൾ
മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മാർച്ച്- ഏപ്രിൽ, നവംബർ -ഡിസംബർ മാസങ്ങൾ മികച്ചതാണ്. എന്നാൽ നനയുള്ള ഇടങ്ങളിൽ വർഷത്തിൽ ഏതു സമയത്തും നടീൽ ആവാം. നല്ല വളക്കൂറുള്ളതും പിഎച്ച് മൂല്യം 6.5 വരെയുള്ളതുമായ പശിമരാശി മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. ഒരു ഹെക്ടർ സ്ഥലത്ത് നടാൻ 0.6-1.0 ടൺ വിത്ത് ചേമ്പ് വേണ്ടി വരുന്നു. വിളവെടുത്ത ശേഷം ചെടിയുടെ പ്രധാന കാണ്ഡവും നടീൽ വസ്തുവായി ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കുറച്ചു ചേമ്പു വിശേഷം
ഇത് 150 മുതൽ 200 ഗ്രാം ഭാരം വരുന്ന കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാവുന്നതാണ്. നിലം 20-40 സെൻറീമീറ്റർ ആഴത്തിൽ നന്നായി ഒഴുകി കിളച്ചൊരുക്കി 90 സെൻറീമീറ്റർ അകലത്തിൽ വരമ്പുകൾ ഒരുക്കണം ഇതിൽ 90 സെൻറീമീറ്റർ* 90 സെൻറീമീറ്റർ അകലത്തിൽ കുഴികളെടുത്ത് നട്ടശേഷം നല്ലതുപോലെ പുത ഇടണം. ചെടിയുടെ ആദ്യ വളർച്ചാ ഘട്ടത്തിൽ കളനിയന്ത്രണം പ്രധാനമാണ്. വേനൽ കാലത്തും വരൾച്ച ഉള്ളപ്പോഴും മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിന് 6 തവണ വരെ ചെറിയ നന നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: പോഷക സമ്പുഷ്ടമായ ചേമ്പ്
വളപ്രയോഗം
ഒരു ഹെക്ടർ സ്ഥലത്തേക്ക് കാലിവളം 25 ടൺ, ഡോളോമൈറ്റ് 1 ടൺ എന്നിവയ്ക്കുപുറമേ npk രാസവളങ്ങൾ 80:50:150 കിലോഗ്രാം എന്ന തോതിൽ ചേർക്കണം. നടുന്നതിന് രണ്ടാഴ്ച മുൻപ് ഡോളോമൈറ്റ് മണ്ണിൽ ചേർത്തു നൽകണം. ഇതോടൊപ്പം അടിവളമായി കാലിവളവും ഫോസ്ഫേറ്റ് വളവും ആകെ ചേർക്കേണ്ട നൈട്രജൻ പൊട്ടാഷ് വളങ്ങളുടെ 25% ചേർക്കണം. നൈട്രജൻ ലഭ്യമാക്കാനായി ഇടവിളയായി പയർവർഗ്ഗ പച്ചില വളച്ചെടികൾ കൃഷി ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ ചേമ്പിനങ്ങൾ
Share your comments