<
  1. Cash Crops

മഞ്ഞൾ കൃഷിയിൽ പുതയിടൽ; കൂടുതൽ അറിയാം

ഏകവിളയായും, ഇടവിളയായും, മിശ്ര വിളയായും മഞ്ഞൾ നമ്മുടെ നാട്ടിൽ കൃഷി ചെയ്തുവരുന്നു. മഞ്ഞൾ കൃഷിക്ക് നിലമൊരുക്കി തുടങ്ങുന്നതു മുതൽ വിവിധ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമില്ലാത്ത നീർവാർച്ചയുള്ള പ്രദേശം തെരഞ്ഞെടുത്ത് മഞ്ഞൾ കൃഷി ആരംഭിക്കാവുന്നതാണ്. തോട്ടത്തിന് ചുറ്റും സസ്യങ്ങൾ, മരങ്ങൾ, ശീമക്കൊന്ന എന്നിവകൊണ്ട് ബഫർസോൺ നിർമ്മിക്കുവാൻ ശ്രദ്ധിക്കുക.

Priyanka Menon
മഞ്ഞൾ കൃഷി
മഞ്ഞൾ കൃഷി

ഏകവിളയായും, ഇടവിളയായും, മിശ്ര വിളയായും മഞ്ഞൾ നമ്മുടെ നാട്ടിൽ കൃഷി ചെയ്തുവരുന്നു. മഞ്ഞൾ കൃഷിക്ക് നിലമൊരുക്കി തുടങ്ങുന്നതു മുതൽ വിവിധ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമില്ലാത്ത നീർവാർച്ചയുള്ള പ്രദേശം തെരഞ്ഞെടുത്ത് മഞ്ഞൾ കൃഷി ആരംഭിക്കാവുന്നതാണ്. തോട്ടത്തിന് ചുറ്റും സസ്യങ്ങൾ, മരങ്ങൾ, ശീമക്കൊന്ന എന്നിവകൊണ്ട് ബഫർസോൺ നിർമ്മിക്കുവാൻ ശ്രദ്ധിക്കുക. 

ബഫർ സോണിൽ ശീമക്കൊന്ന നടന്നത് മൂലം മണ്ണിലൂടെയുള്ള മാലിന്യങ്ങൾ കിനിഞ്ഞിറങ്ങുന്നത് തടയപ്പെടുന്നു. ബഫർ സോൺ അതാത് പ്രദേശത്തിന് ഘടന അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. മഞ്ഞൾ കൃഷി ചെയ്യുമ്പോൾ പുതയിടലാണ് ഏറ്റവും പ്രധാനം. മഞ്ഞൾ കൃഷിയിൽ പുതയിടൽ ചെയ്യാനൊരുങ്ങുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം 

പുതയിടൽ

പുതയിടുന്നത് മൂലം മഞ്ഞൾ വേഗത്തിൽ മുളയ്ക്കുകയും, കൂടുതൽ ചിനപ്പുകൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ മണ്ണിന്റ ഈർപ്പം നിലനിർത്തുകയും, കള നിയന്ത്രിക്കുകയും, മണ്ണിലെ പോഷകമൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊതുവെ ഹെക്ടറിന് പത്തുമുതൽ മുപ്പത് ടൺ എന്ന തോതിൽ രണ്ടോ മൂന്നോ തവണ പുതയിടണം. ഇത് മഞ്ഞൾ നടുന്ന സമയത്തിനും പിന്നീട് 45 ദിവസത്തിന് ശേഷവും മൂന്നാമതായി തൊണ്ണൂറാം ദിവസവും ചെയ്യുന്നതാണ് ഉത്തമം.

Turmeric is cultivated in our country as a single crop, intercrop and mixed crop. From the beginning of preparing the ground for turmeric cultivation, special attention should be paid to various matters.

സമതല പ്രദേശങ്ങളിൽ പുതയിടുന്നതിന് പൊതുവേ ഹെക്ടറിന് 30 ടൺ എന്ന തോതിൽ പച്ചിലവളം ആണ് നിർദ്ദേശിക്കപ്പെടുന്നത്. പുതയിടുന്നതിന് വേണ്ടി ഉണങ്ങിയതോ അല്ലെങ്കിൽ പച്ചിലകളോ, നെല്ല്, ചോളം, ഗോതമ്പ്, ബാർലി എന്നിവയുടെ വൈക്കോലോ വാഴയില, ഓല എന്നിവയും ഉപയോഗപ്പെടുത്താവുന്നതാണ് കേരളത്തിൽ സാധാരണയായി ശീമക്കൊന്ന പുതയിടലിന് ഉപയോഗിക്കാറുണ്ട്. മഞ്ഞൾ കൃഷിയിടത്തിലെ മുഖ്യപ്രശ്നമായി കളകൾ ഈ കൃഷിയെ സാരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ മണ്ണ് ഇളക്കുന്നതിനോടൊപ്പം കളകൾ വെട്ടിനശിപ്പിച്ച് പുതിയിട്ട് നിയന്ത്രിക്കാം.

പുതയിടൽ കളകൾ നിയന്ത്രിക്കുകയും, ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ മണ്ണിലെ വളങ്ങൾ വേണ്ടവിധത്തിൽ യോജിക്കുന്നതിനും, വേരുകൾക്ക് വായുസഞ്ചാരം കൂടുതൽ ലഭിക്കുന്നതിനും, ശൽക്കകീടങ്ങളിൽ നിന്ന് വേരിനെ സംരക്ഷിക്കുവാനും സഹായകമാകുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പുതയിടൽ അനിവാര്യ ഘടകമായി മഞ്ഞൾ കൃഷിയിൽ മാറുന്നു.
English Summary: turmeric cultivationa and its importance in agriculture

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds