<
  1. Cash Crops

മധുരക്കിഴങ്ങ് കൃഷി ചെയ്യുമ്പോൾ തെരഞ്ഞെടുക്കേണ്ട ഇനങ്ങളും വളപ്രയോഗ രീതികളും

എല്ലാത്തരം കാലാവസ്ഥയിലും, മണ്ണിലും വളരുന്ന ഇനമാണ് മധുരക്കിഴങ്ങ്. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്നവരാണെങ്കിൽ ജൂൺ-ജൂലൈ, സെപ്തംബർ-ഒക്ടോബർ കാലയളവാണ് മികച്ചത്.

Priyanka Menon
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ്

എല്ലാത്തരം കാലാവസ്ഥയിലും, മണ്ണിലും വളരുന്ന ഇനമാണ് മധുരക്കിഴങ്ങ്. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്നവരാണെങ്കിൽ ജൂൺ-ജൂലൈ, സെപ്തംബർ-ഒക്ടോബർ കാലയളവാണ് മികച്ചത്. ശ്രീ നന്ദിനി, ശ്രീഭദ്ര, കാഞ്ഞങ്ങാട്, ശ്രീ അരുൺ, ശ്രീ കനക, എച്ച് 41, എച്ച് 42 തുടങ്ങിയ സങ്കരയിനങ്ങളും ആനക്കൊമ്പൻ ചക്കരവള്ളി, കോട്ടയം, ചുമല തുടങ്ങിയ നാടൻ ഇങ്ങളും നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.

കൃഷിക്ക് ഒരുങ്ങുമ്പോൾ

കൃഷി ഒരുക്കുന്നതിന് മൂന്നു മാസം മുൻപ് തവാരണ എടുക്കണം. കിഴങ്ങുകൾ ആണ് നടാൻ ഉദ്ദേശിക്കുന്നതെങ്കിൽ രണ്ട് തവാരണകളായി രണ്ടുഘട്ടമായി കൃഷി ചെയ്യാം.

60 സെൻറീമീറ്റർ അകലത്തിൽ വാരങ്ങൾ എടുത്ത് ഏകദേശം 150 ഗ്രാം തൂക്കമുള്ള കിഴങ്ങുകൾ 25 സെൻറീമീറ്റർ അകലം പാലിച്ച് നടുക. 100 ചതുരശ്ര മീറ്ററിൽ ഒന്നാം തവാരണ കൃഷി ചെയ്യുവാൻ 80 കിലോഗ്രാം മധുരക്കിഴങ്ങ് ഉപയോഗപ്പെടുത്താം. ഇതിന് ഏകദേശം ഒന്നര കിലോഗ്രാം യൂറിയ നട്ട് രണ്ടാഴ്ച കഴിയുമ്പോൾ ചേർത്തു നൽകാം. അതിനുശേഷം നട്ട് 45 ദിവസം കഴിയുമ്പോൾ വള്ളികൾ ഏകദേശം 30 മീറ്റർ നീളത്തിൽ മുറിച്ചെടുത്തു രണ്ടാം തവാരണയിൽ നടുക. രണ്ടാം തവാരണ കൃഷി ചെയ്യുമ്പോൾ 500 ചതുരശ്ര മീറ്റർ സ്ഥലം വേണ്ടിവരും. ഒന്നാം തവാരണ കൃഷി ചെയ്തപ്പോൾ അനുവർത്തിച്ച അതെ അകലം രണ്ടാംതവണ കൃഷി ചെയ്യുമ്പോഴും പാലിക്കണം. ഒരുമാസം കഴിയുമ്പോൾ രണ്ടര കിലോഗ്രാം വീതം യൂറിയ വളമായി നൽകണം. നട്ട് ഒന്നര മാസം കഴിയുമ്പോൾ ഏകദേശം 30 മീറ്റർ നീളത്തിൽ വള്ളികൾ മുറിച്ചെടുത്തു പ്രധാന കൃഷിയിടത്തിൽ കൃഷിയിറക്കാം. വള്ളികളുടെ കടഭാഗം വിട്ട് മധ്യഭാഗവും അഗ്ര ഭാഗവും നടാൻ എടുക്കാവുന്നതാണ്. വള്ളികൾ തണലിൽ സൂക്ഷിച്ചശേഷം വാരങ്ങളിൽ 15 സെൻറീമീറ്റർ ഇടവിട്ട് 20 സെൻറീമീറ്റർ നീളമുള്ള വള്ളികൾ നടാം. വള്ളികൾ മണ്ണിട്ട് മൂടുകയും രണ്ട് അഗ്രങ്ങളും മണ്ണിനു മുകളിൽ ആയിരിക്കുകയും വേണം. ഇതിനുവേണ്ടി വാരം തയ്യാറാക്കുമ്പോൾ 60 സെൻറീമീറ്റർ അകലത്തിൽ 25 സെൻറീമീറ്റർ ഉയരമുള്ള വാരങ്ങൾ തയ്യാറാക്കുക. വാരങ്ങൾ എടുക്കുമ്പോൾ അടിവളമായി 55 കിലോഗ്രാം യൂറിയ, 175 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ്, 85 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. നട്ട് ഒരു മാസം കഴിയുമ്പോൾ മേൽവളമായി 55 കിലോഗ്രാം യൂറിയ വാരങ്ങളുടെ വശങ്ങളിൽ ചേർത്ത് മണ്ണ് മൂടി കൊടുക്കണം.

Sweet potato is a variety that grows in all climates and soils. June-July and September-October are the best rainy seasons.

മഴ ആശ്രയിക്കാതെ കൃഷി രീതിയാണ് പിന്തുടരുന്നതെങ്കിൽ നല്ല രീതിയിൽ നന പ്രയോഗം നടത്തണം. കിഴങ്ങുകൾ വിളവെടുക്കുന്നതിന് മുൻപ് നനച്ചു നല്കിയാൽ പെട്ടെന്ന് പറിച്ചെടുക്കാൻ സാധിക്കും. ഏകദേശം നാലുമാസം കൊണ്ട് മധുരക്കിഴങ്ങ് വിളവെടുക്കാം. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പുകാലത്തെ സൂചിപ്പിക്കുന്നു.

English Summary: Varieties to be selected when cultivating sweet potato and fertilizer application methods

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds