<
  1. Flowers

വേനൽക്കാലത്ത് നമുക്കെങ്ങനെ പൂന്തോട്ടപരിപാലനം ചെയ്യാം; 5 ടിപ്പുകൾ

സസ്യങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ശരിയായ പരിചരണം ലഭിച്ചില്ലെങ്കിൽ വേനൽക്കാലം ദുഷ്‌കരമായ സമയമായിരിക്കും. കള്ളിച്ചെടി, സക്യലിൻറ്റ്, പോലെയുള്ള ചില സസ്യങ്ങൾ ചൂടിനോട് നന്നായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, വേനൽക്കാല പുഷ്പങ്ങളായ സൂര്യകാന്തിപ്പൂക്കൾ, പാൻസി, എന്നിവ സൂര്യസ്നേഹികളാണെങ്കിലും അവർക്കും പരിചരണം ആവശ്യമാണ്. നിങ്ങളുടെ ഉദ്യാനം വേനൽക്കാലത്തും തഴച്ചു വളരാനുള്ള ചില ആശയങ്ങൾ ഇവിടെ ചേർക്കുന്നു.

Meera Sandeep
Garden
Garden

സസ്യങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ശരിയായ പരിചരണം ലഭിച്ചില്ലെങ്കിൽ വേനൽക്കാലം ദുഷ്‌കരമായ സമയമായിരിക്കും. 

കള്ളിച്ചെടി, സക്യലിൻറ്റ്, പോലെയുള്ള ചില സസ്യങ്ങൾ ചൂടിനോട് നന്നായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, വേനൽക്കാല പുഷ്പങ്ങളായ സൂര്യകാന്തിപ്പൂക്കൾ, പാൻസി, എന്നിവ സൂര്യസ്നേഹികളാണെങ്കിലും അവർക്കും പരിചരണം ആവശ്യമാണ്.  നിങ്ങളുടെ ഉദ്യാനം വേനൽക്കാലത്തും തഴച്ചു വളരാനുള്ള ചില ആശയങ്ങൾ ഇവിടെ ചേർക്കുന്നു.  

വേനൽക്കാലത്ത് നിങ്ങളുടെ സസ്യങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതെങ്ങനെ:

നിങ്ങളറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ :

  1. ശരിയായി നന (Water Properly)

ഓരോ ജീവജാലങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള നനവാണ് ആവശ്യമെങ്കിലും, ചെടികൾ  നനയ്ക്കുമ്പോൾ എപ്പോഴും വെള്ളം ആഴത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.  അമിത നനവ് ആപത്താണ്. അത് ചെടികളെ നശിപ്പിക്കും. വേനൽക്കാലത്തെ മണ്ണിൽ നിന്ന് വെള്ളം വളരെ വേഗം ബാഷ്പീകരിക്കപ്പെടുന്നു.  അതുകൊണ്ടാണ്, ചെടികൾ നനയ്ക്കുമ്പോൾ വെള്ളം ആഴത്തിലേക്ക് എത്തണമെന്ന് പറയുന്നത്.  വേഗതയിലും വെള്ളം നൽകുന്നത് ഉറപ്പാക്കുക.  മണ്ണിൽ ധാരാളം വെള്ളം ഒഴിക്കുകയാണെങ്കിൽ, വെള്ളവും മണ്ണും കൂടി കുതിരാനുള്ള സമയം ലഭിക്കുന്നില്ല, അതേസമയം വെള്ളം  അടിയിലെ ഡ്രെയിനേജ് ദ്വാരങ്ങളിലൂടെ ഒഴുകിപോകുന്നു.  കുറച്ച് വെള്ളം മാത്രമേ ഒഴിക്കുന്നുള്ളുവെങ്കിൽ, മേൽമണ്ണ് മാത്രം നനയുകയും താഴത്തെ വേരുകൾക്ക് നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യും.

  1. ഉയർന്ന ഈർപ്പം ആവശ്യമുള്ള ചെടികൾ (Promote High Humidity) 

ധാരാളം ഹ്യൂമിഡിറ്റി ആവശ്യമുള്ള പൂച്ചെടികളുമുണ്ട്.  ഫ്ലവർ പോട്ടിന്റെ ബേസിൽ ചെറിയ ഇനം കല്ലുകൾ അല്ലെങ്കിൽ ചെറിയ ശൂന്യമായ ക്യാനുകൾ എന്നിവയിട്ട് വെള്ളം നിറച്ച് അതിനുമുകളിൽ ചെടിച്ചട്ടി  സജ്ജീകരിക്കണം.  വേനൽകാലത്ത്  ഈർപ്പം ലഭ്യമാക്കാൻ ഇത് സഹായകമാകും.

  1. തണലിഷ്ടപെടുന്ന ചെടികൾ (Shade Sensitive Plants)

നിങ്ങളുടെ ചെടികൾ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് അഭിമുഖമായ ബാൽക്കണിയിലാണെങ്കിൽ സൂര്യപ്രകാശം വർദ്ധിക്കുന്നതിനാൽ ഇല കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതിനാൽ, ഒരു ദിവസം മുഴുവൻ സൂര്യൻ ലഭിക്കാത്ത ഭാഗത്തേക്ക് മാറ്റി എല്ലാ ദിവസവും രാവിലെ ആഴത്തിൽ നനയ്ക്കണം.

  1. ജൈവ വളം ഇട്ടുകൊടുക്കണം (Feed well) 

ചെടികൾക്ക് വെള്ളം മാത്രം പോരാ, ഭക്ഷണവും നൽകണം. വേനൽക്കാലങ്ങളിൽ ദിവസങ്ങൾ അധികമുള്ളതിനാൽ, സസ്യങ്ങൾ കൂടുതൽ സൂര്യപ്രകാശത്തിന് വിധേയമാകേണ്ടിവരുന്നു.  അതിനാലാണ് ആരോഗ്യകരമായ വളർച്ചയ്ക്ക് അധിക പോഷകങ്ങൾ ആവശ്യമായി വരുന്നത്. ആരോഗ്യത്തിന് വെള്ളത്തിൽ ലയിക്കുന്ന വളം മാസത്തിലൊരിക്കൽ മതിയാകും.

  1. കൊടും വേനലിൽ പൂച്ചെടികൾ ഒരു ചട്ടിയിൽ നിന്ന് മറ്റേതിലേക്ക് മാറ്റി നടരുത് (Don't re-pot during peak summer) 

മാറ്റി നടലിന് ശരിയായ രീതിയിലുള്ള കോതൽ ആവശ്യമുള്ളതുകൊണ്ട്, re-potting (മാറ്റി നടൽ) എപ്പോഴും വേനൽക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ ചെയ്യണം.   

വേനൽക്കാലത്ത് കൊമ്പ് കോതൽ ചെയ്യുമ്പോൾ ചെടികളിൽ പേടിയും സ്‌ട്രെസും ഉണ്ടാകാനിടയുണ്ട്.

English Summary: 5 Summer Gardening tips

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds