പേര് സൂചിപ്പിക്കുന്ന പോലെ രക്തത്തിൻറെ നിറത്തിലുള്ള പൂക്കളാണ് ബ്ലഡ് ലില്ലി ചെടിയിലുണ്ടാകുന്നത്. പൂക്കളുടെ ചുറ്റുമായി വെളുപ്പോ കടുംപച്ചയോ നിറത്തിലുള്ള സഹപത്രങ്ങൾ ഈ പൂക്കളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആഫ്രിക്കന്‍ ബ്ലഡ് ലില്ലി എന്നയിനത്തിന് ആകര്‍ഷകമായ നിറത്തിലുള്ള ഇലകളും മുട്ടയുടെ ആകൃതിയിലുള്ള ബള്‍ബുകളുമുണ്ടായിരിക്കും. ബ്ലഡ് ലില്ലിയെ കുറിച്ച് കൂടുതൽ അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: ഹിക്കറി മരത്തെ കുറിച്ച് കൂടുതൽ അറിയാം
ഈ ചെടി വീട്ടിന് പുറത്ത് വളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചൂടുള്ള കാലാവസ്ഥയാണ് വളർത്തുന്നതിന് അനുയോജ്യം. ബള്‍ബുകള്‍ പോലുള്ള വളര്‍ച്ചയുള്ള ഭാഗമാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്. നല്ല പോഷകമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ആവശ്യം. പൂര്‍ണ്ണ സൂര്യപ്രകാശത്തിലോ പകുതി തണലുള്ള സ്ഥലത്തോ ചെടി വളരും.
ബന്ധപ്പെട്ട വാർത്തകൾ: Edible Flowers: ആരോഗ്യം തരുന്ന ഈ പൂക്കളും കഴിയ്ക്കാം…
ഈ ചെടി പാത്രങ്ങളിലും വളര്‍ത്താം. രാത്രികാല താപനില വളരെ താഴുമ്പോള്‍ ചെടികള്‍ വളര്‍ത്തുന്ന പാത്രം വീട്ടിനകത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതം. സ്ഥിരമായി ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണിലാണ് ചെടി നന്നായി വളരുന്നത്. പക്ഷേ, വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല.
ബന്ധപ്പെട്ട വാർത്തകൾ: കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന ബലൂണ്‍ പൂക്കളുടെ കൃഷിരീതിയും മറ്റു കാര്യങ്ങളും
മിതമായ അളവില്‍ ഈര്‍പ്പം ആവശ്യമാണ്. ക്രമേണ വെള്ളത്തിന്റെ അളവ് കുറച്ച് കൊണ്ടു വന്ന് വേനല്‍ക്കാലം തീരാറാകുമ്പോഴേക്കും ഇലകള്‍ ഉണങ്ങിപ്പോകുന്ന തരത്തിലാകണം. വളര്‍ച്ചാഘട്ടത്തില്‍ രണ്ട് തവണ വളപ്രയോഗം നടത്താറുണ്ട്. ചെറിയ അളവില്‍ വിഷാംശമുള്ള ചെടിയായതിനാല്‍ കുട്ടികള്‍ കടിച്ച് ചവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments