ബോഗെയ്ന്‍വില്ല പൂത്തുലഞ്ഞ് നില്‍ക്കുന്നത് രസമുള്ള കാഴ്ച്ചയാണ്. ഇപ്പോള്‍ പലയിനം ബോഗെയ്ന്‍വില്ല ഹൈബ്രിഡുകള്‍ ഉണ്ട്. ഒരേ ചെടിയില്‍ തന്നെ പല നിറങ്ങളിലുള്ള പൂവുകള്‍ ഉള്ള ബോഗെയ്ന്‍വില്ല വെറൈറ്റികള്‍ നഴ്‌സറികളില്‍ ലഭ്യമാണ്.
കൃഷിരീതി നോക്കാം
ബോഗെയ്ന്‍വില്ല ചെടി വളർത്താനായി നല്ല മൂത്ത കമ്പ് വേണം തെരഞ്ഞെടുക്കാൻ. അതില്‍ നിന്നും 6-8 ഇഞ്ച് നീളത്തില്‍ ഒരു കഷ്ണം വെട്ടിയെടുക്കുക. പൂക്കള്‍ ഇല്ലാത്ത കഷ്ണങ്ങളായിരിക്കണം. മൂര്‍ച്ചയുള്ള കത്തിയോ കത്രികയോ കൊണ്ട് മുറിച്ചെടുത്ത കഷ്ണത്തിന്റെ ഇല ഞെട്ടിന് താഴെ 45 ഡിഗ്രി കോണളവില്‍ കട്ട് ചെയ്യുക.
ഇനി ചട്ടിയില്‍ നല്ല മണ്ണ് നിറച്ച് ചെറിയ ദ്വാരമുണ്ടാക്കി അതില്‍ കഷ്ണം നടുക. കഷ്ണങ്ങള്‍ നട്ടാല്‍ കൃത്യമായി വെള്ളമൊഴിച്ച് കൊടുക്കുക. വെള്ളം കെട്ടിക്കിടക്കാതെ ആവശ്യത്തിനുള്ള നനവ് എപ്പോഴും മണ്ണിലുണ്ടെന്ന് ഉറപ്പാക്കുക. ചട്ടികള്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിയുക. നട്ട ചെടി ചൂടുള്ള, പക്ഷെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത സ്ഥലത്ത് വെക്കുക. നേരിട്ട് പ്രകാശമേല്‍ക്കുന്നത് കഷ്ണം ഉണങ്ങിപ്പോകാന്‍ കാരണമാകും.
കഷ്ണം നട്ട് കഴിഞ്ഞാല്‍ ദിവസവും അത് പരിശോധിച്ച് വളര്‍ച്ച മനസ്സിലാക്കുക 4-6 ദിവസത്തിനുള്ളില്‍ കഷ്ണത്തില്‍ വേരുകള്‍ വരും.
Share your comments