സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. ശാസ്ത്രീയനാമം:Plumbago auriculata.
1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്ന മണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്.
വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ. സസ്യങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന ഇത് അനന്തകാലം നിലനിൽക്കുന്ന ഒന്നാണെന്നും, അമരത്വം പ്രദാനം ചെയ്യുന്ന ഒരു മരുന്നാണെന്നുമാണ് പറയപ്പെടുന്നത്.ഇംഗ്ലീഷിൽ ഇത് Cape Lead wort എന്ന് അറിയപ്പെടുന്നു.
വെള്ള , ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.
നീലക്കൊടുവേലി
സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. ശാസ്ത്രീയനാമം:Plumbago auriculata. 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്ന മണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്.
Share your comments