കാർഷികരംഗത്ത് ഏറെ പ്രാധാന്യമുള്ള നിരവധി ഗുണങ്ങളുള്ള ഒന്നാണ് വേപ്പെണ്ണ. ഏകദേശം 200ൽ അധികം കീടങ്ങളെ തുരത്താനുള്ള അതി സവിശേഷ കഴിവുണ്ട് ഇവയ്ക്ക്. വേപ്പെണ്ണയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ അടിസ്ഥാനമാക്കിയാണ് അതിൻറെ വീര്യം കണക്കാക്കുന്നത്. പല ആളുകളും പറയുന്നത് കേൾക്കാം വേപ്പെണ്ണ ഉപയോഗിച്ചിട്ട് കീടങ്ങൾക്കും നിമാവിരകൾക്കും കുറവ് ഉണ്ടാകുന്നില്ലെന്ന്. ഇതിന് കാരണം ഇതിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളുടെ അളവിലെ കുറവുകൾ ആണ്. ആസിഡാർച്ചിൻ കൂടിയ അളവിൽ അടങ്ങിയ വേപ്പെണ്ണ യാണ് കാർഷികാവശ്യത്തിന് മികച്ചത്. ഇത് ഉപയോഗിച്ചാൽ മാത്രമേ കീടങ്ങളെ തുരുത്താൻ കഴിയൂ. വേപ്പെണ്ണയിലെ രാസവസ്തുക്കളെ ഏകദേശം 60 ഇനമായി തരംതിരിച്ചിരിക്കുന്നു. ഉയർന്ന വീര്യത്തിൽ ഉണ്ടാക്കിയ എണ്ണകൾക്ക് മാത്രമേ കീടങ്ങളെ ഒറ്റ സ്പ്രേയിലൂടെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ.
Neem oil has a dual purpose in the vegetable garden as both a pesticide and a fungicide. It works on arthropod pests that often eat your vegetables, including tomato hornworms, corn earworm, aphids and whiteflies. In addition, neem oil also controls common fungi that grow on vegetable plants, including: Mildews
അസിഡാർച്ചിൻ കീടങ്ങളുടെ ശരീരത്തിലേക്ക് കടക്കുന്നതോടെ ലാർവകളുടെ വളർച്ചയെ മുരടിപ്പിക്കുന്നു. രാസവസ്തുവായി ലാർവകൾ ഏത് ഘട്ടത്തിലാണ് സമ്പർക്കത്തിൽ ഏർപ്പെട്ടത് അതേ നിമിഷം തന്നെ അവ ചത്തു പോവുകയോ വളർച്ച നിലയ്ക്കുകയോ ചെയ്യുന്നു. ഉയർന്ന വീര്യമുള്ള വേപ്പെണ്ണ യെ കഴിയാത്ത കീടങ്ങളാണ് floral thrips, diamondback moth and other leaf minors. വേപ്പെണ്ണയിൽ അടങ്ങിയിരിക്കുന്ന salanin,azadirachtin, melandriol എന്നിവ കീടങ്ങളുടെ ശരീരത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
ഇവ ശരീരത്തിൽ എത്തുന്നതു വഴി കീടങ്ങൾക്ക് ഭക്ഷണം എടുക്കാൻ കഴിയാത്ത അവസ്ഥ സംജാതമാക്കുന്നു. ഇതു മാത്രമല്ല പെൺ കീടങ്ങൾക്ക് മുട്ടയിടാൻ ഉള്ള കഴിവും ഇണചേരാനുള്ള കഴിവും നഷ്ടപ്പെടുത്താനും വീര്യം കൂടിയ വേപ്പെണ്ണയ്ക്ക് സാധിക്കുന്നു. പലപ്പോഴും രാസകീടനാശിനികൾ പ്രതിരോധിക്കാൻ കഴിവുള്ള കീടങ്ങൾക്ക് പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടാകാറില്ല. അതുകൊണ്ട് കടയിൽ നിന്ന് വേപ്പെണ്ണ വാങ്ങിക്കുമ്പോൾ 100 മുതൽ 500 പി പി എം അസിഡാർച്ചിൻ അടങ്ങിയ വേപ്പെണ്ണ തെരഞ്ഞെടുക്കുക.
ജൈവ മുക്തമായ പഴങ്ങളും പച്ചക്കറികളും 'കേരള ഫാം ഫ്രഷ്' എന്ന ബ്രാൻഡിൽ ഉപഭോക്താക്കളുടെ കൈകളിലേക്ക്..
ലക്ഷദ്വീപിന് നൂറിൽ നൂറ് മാർക്ക്
മണലാരണ്യത്തിൽ പൊന്നു വിളയിച്ച ഒരു മലയാളിയുടെ കഥ
Share your comments