<
  1. Flowers

ആയുർവേദത്തിലെ സുവർണ്ണ പ്രതിവിധി 'തുളസി വെള്ളം'

ആയുർവേദത്തിലെ സുവർണ്ണ പ്രതിവിധി എന്ന് വിശേഷിപ്പിക്കുന്ന ഒന്നേയുള്ളൂ.. അതാണ് തുളസി വെള്ളം. ദിവസവും രാവിലെ തുളസി വെള്ളം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്കറിയാമോ?

Priyanka Menon
Thulasi
തുളസി

ആയുർവേദത്തിലെ സുവർണ്ണ പ്രതിവിധി എന്ന് വിശേഷിപ്പിക്കുന്ന ഒന്നേയുള്ളൂ.. അതാണ് തുളസി വെള്ളം. ദിവസവും രാവിലെ തുളസി വെള്ളം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്കറിയാമോ? 

Tulsi is one of the most widely used medicinal plants in Kerala for its traditional healing properties. Mint water gives you the energy to stay refreshed all day long. In addition, mint water helps in boosting the immune system and expelling toxins and germs from the body. Mint is rich in antioxidants. Mint water can cure respiratory problems, phlegm problems, colds and flu. Studies have shown that regular consumption of mint water improves brain function. There is no better medicine for improving memory.

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉള്ള ഒരു ഔഷധസസ്യമാണ് തുളസി പരമ്പരാഗത രോഗശാന്തി പകരുന്ന തുളസി നട്ടു പരിപാലിക്കുന്നതും, തുളസി വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഒരു ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കുവാനുള്ള ഊർജ്ജം തുളസി വെള്ളത്തിൽ നിന്ന് ലഭിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ശരീരത്തിലെ ദുഷിപ്പുകളെയും, അണുക്കളെയും പുറന്തള്ളുവാനും തുളസി വെള്ളം സഹായകമാണ്.

ആൻറിഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ് തുളസിയില. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും, കഫ സംബന്ധമായ പ്രശ്നങ്ങൾ, ജലദോഷം പനി തുടങ്ങിയ പ്രതിരോധിക്കാനും തുളസിയില വെള്ളം കൊണ്ട് സാധ്യമാകുന്നു. തുളസിയില വെള്ളം പതിവായി കുടിക്കുന്നത് തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്തും എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഓർമശക്തി വർധിപ്പിക്കാൻ ഇതിലും മികച്ച മരുന്നില്ല.

ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും, ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും അതുവഴി ശരീരവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹമുള്ളവർക്ക് തുളസി വെള്ളം വെറും വൈറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ തുളസി വെള്ളം കൊണ്ട് സാധിക്കും.

തുളസിയിലയിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്നൊരു ഘടകം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ബിപി കുറയ്ക്കുവാനും, കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുവാനും, രക്തം ശുദ്ധീകരിക്കാനും ഇതുവഴി സാധിക്കും. മാത്രവുമല്ല അയേൺ സമ്പുഷ്ടവും ആണ് തുളസിയില.

കോർട്ടിസോളിന്റെ അളവ് നിലനിർത്താനും തുളസി വെള്ളത്തിന് സാധിക്കും. കോർട്ടിസോൾ അളവ് കുറയുകയും ഉൽക്കണ്ഠ പോലുള്ള വിഷാദരോഗങ്ങൾ അകറ്റുവാനും ഈ വെള്ളത്തിന്റെ ഉപയോഗം മാത്രം മതി. എത്ര വലിയ ക്ഷീണവും പമ്പ കടത്താൻ ഈ വെള്ളം സഹായകമാകും. ഇതുമാത്രമല്ല ചർമ്മത്തിന് തിളക്കം കൂട്ടാനും തുളസി വെള്ളത്തിന് സാധിക്കും.

English Summary: There is only one thing that can be described as the golden remedy in Ayurveda that is Tulsi water

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds