ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് തിരുതാളി. ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തിരുതാളി ഒട്ടേറെ അസുഖങ്ങൾക്കുള്ള ഒരു ഒറ്റമൂലി ആണ്. ഭാരതത്തിലുടനീളം ചെറുതാളി എന്നും ചുട്ടി തിരുതാളി എന്നും ഇതിന് പ്രാദേശിക നാമങ്ങൾ ഉണ്ട്. ഇലയുടെ മധ്യഭാഗത്ത് കാണുന്ന അടയാളമാണ് ഈ ചെടിക്ക് ഇങ്ങനെ പേര് വരാൻ കാരണമായത്. കാലത്ത് വിരിഞ്ഞു ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് ഇവയുടെ പ്രത്യേകത. സംസ്കൃതത്തിൽ 'ലക്ഷ്മണ' എന്നും തമിഴിൽ 'മാഞ്ജികം' എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു.
തിരുതാളിയുടെ ഔഷധ ഗുണങ്ങൾ
സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമമാണ് തിരുതാളി. കൂടാതെ പിത്ത രോഗങ്ങൾ അകറ്റുവാൻ ഇത് മരുന്നായി ഉപയോഗിക്കുന്നു. വന്ധ്യതയ്ക്ക് ഒരു ഔഷധമായി ഉപയോഗപ്പെടുത്തുന്നതിനാൽ തന്നെ ഇതിന് സന്താനവല്ലി എന്ന പേര് കൂടിയുണ്ട്. തിരുതാളി കഷായം നെയ്യും മിക്സ് ചെയ്തു കഴിച്ചാൽ വന്ധ്യത എന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.
ഇതിൻറെ വേര് പാൽക്കഷായം വെച്ച് കഴിച്ചാൽ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകുന്നു. തിരുതാളി കഷായം കഴിക്കുന്നതുവഴി ഗർഭപാത്രത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു. എക്സിമ പോലുള്ള ത്വക് രോഗങ്ങൾക്ക് തിരുതാളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യും. അതിസാരം അകറ്റുവാൻ തിരുതാളി കഷായം ഉപയോഗപ്പെടുത്താം.
തിരുതാളി വേര് കഷായം വെച്ച് കഴിച്ചാൽ സ്ത്രീകളിൽ കാണുന്ന വെള്ളപ്പോക് എന്ന പ്രശ്നം ഇല്ലാതാക്കുവാൻ ഉത്തമമാണ്. തിരുതാളി ഇലയും പെരുകി ഇന്ത്യയിലേയും കൂട്ടി അരച്ച് കഴിക്കുന്നത് ആർത്തവസംബന്ധമായ വേദന ഇല്ലാതാക്കാൻ നല്ലതാണ്. തിരുതാളി അരച്ച് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാനും മുടി തഴച്ചു വളരുവാനും കാരണമാവുന്നു.
Thiruthali is a plant with many medicinal properties. The most important of the ten flowers, Tiruthali, is a single root for many ailments. It has local names all over India as Cheruthali and Chutty Thiruthali. The name of the plant is derived from the mark on the center of the leaf. The flowers bloom in the morning and cluster in the afternoon. It is also known as 'Lakshmana' in Sanskrit and 'Manjikam' in Tamil.
തൈറോയ്ഡ് ഇല്ലാതാക്കുവാൻ തിരുതാളിയും മുത്തിളും മഞ്ഞളും കൽക്കണ്ടവും കൂടി അരച്ച് വായിലിട്ട് കുറേശ്ശെ ചവച്ചു ഇറക്കിയാൽ മതി.
Share your comments