എല്ലാകാലത്തും പുഷ്പ പ്രേമികൾ ഇഷ്ടപ്പെടുന്ന നാടൻ പൂവാണ് ചെമ്പരത്തി. വലിയ കുറ്റിച്ചെടിയായി വളരുന്ന കാട്ടു ചെമ്പരത്തിയുടെ സ്ഥാനത്ത് ഇന്ന് ഒരുപാട് സങ്കരയിനങ്ങൾ സ്ഥാനം പിടിച്ചു. വർണ വൈവിധ്യമുള്ള പൂക്കൾ ഉണ്ടാക്കുന്ന 100 സങ്കരയിനങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഒട്ടുമിക്കപേരും കമ്പ് മുറിച്ച് നട്ട് ചെമ്പരത്തി പരിപാലിക്കുന്നവരാണ്.
കമ്പ് മുറിക്കുമ്പോൾ അറിയേണ്ടത്?
6 ഇഞ്ച് നീളത്തിലുള്ള കമ്പുകളാണ് കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കിയാണ് കമ്പുകൾ നടേണ്ടത്. ചെറിയ പോളി ബാഗിൽ വളർത്തിയെടുത്ത ശേഷം പിന്നീട് മറ്റൊരു ചട്ടിയിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യദായകമായ ചെമ്പരത്തി സ്ക്വാഷ് ഉണ്ടാക്കാം
പോളിബാഗിൽ നട്ട കമ്പ് വിപണിയിൽ ലഭ്യമായ കുമിൾനാശിനി ഉപയോഗിച്ച് രോഗ വിമുക്തമാക്കണം. അതിനുശേഷം ഈ വിധത്തിൽ തയ്യാറാക്കിയത് അധികം ഈർപ്പം കിട്ടാനായി ഹ്യുമിഡിറ്റി ചേംബറിൽ വയ്ക്കണം. ഇത്തരം ചേംബറിൽ ഒരാഴ്ച മുഴുവൻ വച്ച് കമ്പ് തുടർന്നുള്ള ആഴ്ചകളിൽ രാത്രിസമയത്ത് ചേംബറിനെ മൂടുന്ന പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കൂടുതൽ വായുസഞ്ചാരവും കുറഞ്ഞ ഈർപ്പവുമുള്ള സാഹചര്യത്തിൽ സംരക്ഷിക്കണം. കമ്പ് നട്ട് രണ്ടുമാസത്തിനുള്ളിൽ വേരു പിടിക്കും വേരു വന്നാൽ ഇത് വലിയ ചട്ടികളിലേക്ക് മാറ്റി നടാം. അഞ്ചു മാസത്തോളം വളർച്ച ആയാൽ പൂവിടാൻ തുടങ്ങും.
ബന്ധപ്പെട്ട വാർത്തകൾ: നിത്യപുഷ്പിണി ചെമ്പരത്തി
Hibiscus is a folk flower that has always been loved by flower lovers. Today, many hybrids have taken the place of the wild sagebrush, which grows into a large shrub
സങ്കരയിനങ്ങൾ ആണെങ്കിൽ 10 ഇഞ്ച് വലിപ്പം ആയാൽ പൂവിട്ട് തുടങ്ങും. നാടൻ ഇനങ്ങൾ ആയാൽ പൂവിടാൻ മൂന്ന് അടി ഉയരം വയ്ക്കണം. മണ്ണിലും നന്നായി ഇവ വളരുന്നു. ചട്ടി നിറയ്ക്കുവാൻ ഉപയോഗിച്ച് ഈ മിശ്രിതം തന്നെ മതി ഈ കുഴി നിറയ്ക്കുവാനും. നട്ട ശേഷം മിശ്രിതം നന്നായി നനച്ചു കൊടുക്കുക. ചെടിക്ക് വാട്ടം വരാത്തവിധത്തിൽ നനയ്ക്കണം. വേനൽ കാലത്ത് ഒരു ദിവസം ഇടവിട്ട് നനയ്ക്കുന്നതാണ് കൂടുതൽ നല്ലത്. നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുവാൻ കടലപ്പിണ്ണാക്ക് പുളിപ്പിച്ച് എടുത്തതിന്റെ തെളി നേർപ്പിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ വിളവിന് നല്ലത്. മഴക്കാല ആരംഭത്തിന് മുൻപ് കമ്പ് കോതി നിർത്തുന്നത് നല്ലതാണ്.
ചെടികളുടെ സംരക്ഷണം
ചെമ്പരത്തിയിൽ കണ്ടുവരുന്ന ഇല മുരടിപ്പ്, ഇല മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കുവാൻ രണ്ട് ഗ്രാം ഇൻഡോഫിൽ, ഒരു മില്ലി കോൺഫിഡോർ എന്ന രാസകീടനാശിനികൾ ഒരു ലിറ്റർ വെള്ളത്തിലായി രണ്ടാഴ്ചയിലൊരിക്കൽ ചെടി മുഴുവനായി തളിച്ച് കൊടുക്കുന്നത് നല്ലതാണ്. ചെമ്പരത്തിയിൽ കാണപ്പെടുന്ന മീലിമൂട്ടകളെ അകറ്റുവാൻ ഒരു ഗ്രാം പെഗാസസ് കീടനാശിനി ചെടി മുഴുവനായി മൂന്നു വട്ടം തളിച്ചു കൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറക്കാൻ ചെമ്പരത്തി ചായ
Share your comments