
കാഴ്ചയിൽ മുന്തിരിക്കുലപോലെയാണെകിലും ഇത് നാം നിത്യം കഴിക്കുന്ന സാധാരണ മുന്തിരിയല്ല ഇത്. അതിമധുരമുള്ള ഈ മുന്തിരിക്ക് രുചിയിൽ ലിച്ചിപ്പഴത്തോടാണ് സാമ്യം. ആമസോൺ ട്രീ ഗ്രേപ് എന്ന് പേരുള്ള ഈ മുന്തിരിപ്പഴം മരത്തിൽ കായ്ക്കുന്ന ഫലവൃക്ഷമാണ്. പൗറോമാ സെക്രോപിഫോളിയ എന്ന ശാസ്ത്ര നാമമുള്ള ഈ ഫലവൃഷം അലങ്കാര ചെടിയായും ഉപയോഗിക്കുന്നുണ്ട്.
ആൺമരങ്ങളും പെൺമരങ്ങളും പ്രത്യേകമായിട്ടുണ്ട്. രണ്ടിന്റെയും സാന്നിധ്യമുറപ്പാക്കിയാലേ ചെടികൾ പെട്ടെന്ന് കായ്ക്കുകയുള്ളൂ. പൂവിട്ടു തുടങ്ങുന്നതിന് ഏകദേശം 3 വർഷം വേണ്ടിവരും. ഇടത്തരം ഉയരത്തിൽ അതിവേഗം വളരുന്ന ആമസോൺ ട്രീ ഗ്രേപ്പിന്റെ തടി ദുർബലമായതിനാൽ കാറ്റിലും മറ്റും ഒടിഞ്ഞു വീഴാനിടയുണ്ട്. മരച്ചീനിയിലപോലെ ഒരു ഞെടുപ്പിൽനിന്ന് 8–9 ദളങ്ങളായി വേർതിരിഞ്ഞ, വീതിയേറിയ ഇലകൾ ഉള്ള ഈ ചെടിയെ പെട്ടന്ന് തന്നെ തിരിച്ചറിയാൻ സഹായിക്കും.
ബ്രസീൽ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ കാടുകളാണ് ഈ ചെടിയുടെ സ്വദേശം. കേരളത്തിൽ ജനുവരിയിൽ പൂവിടുകയും ഏപ്രിലോടെ മുന്തിരികൾ പാകമാവുകയും ചെയ്യും, ഒരു നല്ല ഫലവൃക്ഷത്തിനു പുറമെ ഇത് നല്ലൊരു അലങ്കാര വൃക്ഷവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കപ്പയ്ക്ക് മഞ്ഞളിപ്പ് രോഗം ചെറുക്കേണ്ടത് എങ്ങനെ?
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments