1. Fruits

ഈ പഴച്ചെടികൾ വീട്ടിനുള്ളിൽ വളര്‍ത്തി വിളവെടുക്കാം

പഴച്ചെടികൾ വീട്ടിനുള്ളിൽ വളർത്തുമ്പോൾ അധികം പൊക്കം വരാത്ത അതായത് കുള്ളന്‍ പഴച്ചെടികൾ വേണം തെരഞ്ഞെടുക്കാൻ. മറ്റുള്ളവ വീട്ടിനകത്ത് വളര്‍ത്തി വിളവെടുക്കാന്‍ യോജിച്ചതല്ല. മറ്റുള്ള ചെടികള്‍ പരിചരിക്കുന്ന പോലെത്തന്നെ പഴച്ചെടികളെയും ശ്രദ്ധിച്ചാല്‍ മതി. നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ആവശ്യത്തിന് വളപ്രയോഗം വേണം.

Meera Sandeep
These fruit plants can be grown and harvested indoors
These fruit plants can be grown and harvested indoors

പഴച്ചെടികൾ വീട്ടിനുള്ളിൽ വളർത്തുമ്പോൾ അധികം പൊക്കം വരാത്ത അതായത് കുള്ളന്‍ പഴച്ചെടികൾ വേണം തെരഞ്ഞെടുക്കാൻ. മറ്റുള്ളവ വീട്ടിനകത്ത് വളര്‍ത്തി വിളവെടുക്കാന്‍ യോജിച്ചതല്ല.  മറ്റുള്ള ചെടികള്‍ പരിചരിക്കുന്ന പോലെത്തന്നെ പഴച്ചെടികളെയും ശ്രദ്ധിച്ചാല്‍ മതി. നല്ല സൂര്യപ്രകാശവും യോജിച്ച മണ്ണും ആവശ്യത്തിന് വളപ്രയോഗം വേണം.  എന്നാലും വീട്ടിനകത്ത് പഴച്ചെടികള്‍ വളര്‍ത്തുമ്പോള്‍ പുറത്ത് തോട്ടത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന പഴങ്ങളുടെ ഗുണവും അതേ അളവും പ്രതീക്ഷിക്കരുത്. പക്ഷേ, നല്ല മാനസികോല്ലാസം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: പീച്ച് മരങ്ങളുടെ കൃഷിരീതിയും മറ്റു കാര്യങ്ങളും

ചെറിയ ഓറഞ്ചുകളു ടെയും നാരങ്ങയുടെയും വര്‍ഗ്ഗത്തില്‍പ്പെട്ട പഴച്ചെടികളെല്ലാം തന്നെ വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. കുള്ളന്‍ ഇനങ്ങള്‍ വലിയ പാത്രങ്ങളില്‍ വളര്‍ത്തി ഏകദേശം ആറ് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം നല്‍കുന്ന രീതിയില്‍ ക്രമീകരിക്കുകയാണെങ്കില്‍ പഴങ്ങള്‍ ലഭിക്കും. ചെറിയ ഓറഞ്ചുകളുടെ ഇനങ്ങളും വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയതാണ്. ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം വീട്ടിനുള്ളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. സിട്രസ് ഹിസ്ട്രിക്‌സ് എന്നും കാഫിര്‍ ലൈം എന്നും ഈ ഇനം അറിയപ്പെടുന്നു. സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ ചെടിച്ചട്ടി വെച്ചാല്‍ അനുയോജ്യമായ അന്തരീക്ഷം ലഭിക്കും. സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും വീട്ടിനുള്ളില്‍ വളര്‍ത്താം.

ബന്ധപ്പെട്ട വാർത്തകൾ: മാതളം വീട്ടിനകത്ത് ചട്ടികളിൽ വളര്‍ത്തി വിളവെടുക്കാം

സിട്രസ് വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍ (Calamondin). ബോണ്‍സായ് രൂപത്തിലുള്ള ചെടിയില്‍ ഓറഞ്ചിന്റെ സുഗന്ധമുള്ള പൂക്കള്‍ വിരിയും. അലങ്കാരത്തിനായും ഈ ഇനം വളര്‍ത്താറുണ്ട്. നല്ല സൂര്യപ്രകാശത്തില്‍ ധാരാളം പഴങ്ങള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണലുള്ള സ്ഥലത്തും വളരും. അതുപോലെ വരള്‍ച്ചയെ അതിജീവിച്ച വളരാനും കഴിയും. ക്രോസ് പോളിനേഷന്‍ നടത്താതെ തന്നെ രണ്ടുവര്‍ഷം പ്രായമുള്ള ചെടിയില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങും.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏറ്റവും വിലപിടിച്ച പഴം

കുള്ളന്‍ ഇനങ്ങളിൽപ്പെട്ട അത്തിപ്പഴം, പീച്ച്, ആപ്രിക്കോട്ട് എന്നിവയുടെയെല്ലാം കുള്ളന്‍ ഇനങ്ങള്‍ വീട്ടിനകത്ത് വളര്‍ത്താവുന്നതാണ്. പക്ഷെ സൂര്യപ്രകാശം ലഭ്യമാണെങ്കിൽ മാത്രമേ പഴങ്ങൾ ഉണ്ടാവുകയുള്ളു.

English Summary: These fruit plants can be grown and harvested indoors

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds