കേരളത്തിലെ ഉയര്ന്ന പ്രദേശങ്ങളില് വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ആവശ്യക്കാര് ധാരാളമാണ്. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാല് സസ്യാഹാരഭോജികള്ക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തില് ഉള്പ്പെടുത്താവുന്നതാണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന് സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയില് നിന്ന് ലഭിക്കുന്ന ഊര്ജ്ജത്തിന്റെ 75 ശതമാനവും അതിലെ അപൂരിത കൊഴുപ്പില് നിന്നു ലഭിക്കുന്നുവെന്നത് ഈ പഴത്തിന്റെ ഏറ്റവും പ്രധാനമായ പ്രത്യേകതയാണ്. അമേരിക്കന്‍-യൂറോപ്യന്‍ ഭക്ഷണരീതിയില്‍ അവൊക്കാഡോ ധാരാളമായി ഉപയോഗപ്പെടുത്തുന്നത് ഈ പ്രത്യേകത കണക്കിലെടുത്താണ്.
വെള്ളക്കെട്ടില്ലാത്ത മണ്ണ് അനുയോജ്യം
വെള്ളക്കെട്ടില്ലാത്ത ഏതുതരം മണ്ണിലും അവൊക്കാഡോ നന്നായി വളര്‍ന്ന് ഫലങ്ങള്‍ നല്‍കും. കൊമ്പുകോതല്‍ നടത്തി, മരങ്ങളെ രൂപപ്പെടുത്തി, പൊക്കം കുറച്ചു വളര്‍ത്തിയാല്‍ ഇടവിളയായി കൂടി അവൊക്കാഡോ കൃഷിചെയ്യാവുന്നതാണ്. വളര്‍ന്നു വരുന്ന തൈകള്‍ക്ക്, വരണ്ട മാസങ്ങള്‍ നനച്ച്, തുടര്‍ന്ന് കാലവര്‍ഷാരംഭത്തോടെ, വേണ്ടരീതിയില്‍ വളപ്രയോഗം നടത്തിയാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ 3 വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് കായ്കള്‍ നല്‍കുന്നതായി കണ്ടുവരുന്നു. കായ്കളുടെ വിളവും കാലാവസ്ഥയുമായി അഭേദ്യബന്ധമുള്ളതിനാല്‍ നല്ല ചൂടുള്ള പ്രദേശങ്ങളില്‍ ആറ് മാസം കൊണ്ട് കായ്കള്‍ പാകമാകുമ്പോള്‍ തണുപ്പു കൂടിയ പ്രദേശങ്ങളില്‍ ഒരു വര്‍ഷം വരെ വേണ്ടിവരും
ബട്ടര്‍ഫ്രൂട്ട്” എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. . ”പെര്‍സിയ അമേരിക്കാന” എന്ന് ശാസ്ത്രലോകത്തില്‍ അറിയപ്പെടുന്ന അവൊക്കാഡോ മൂന്ന് വിഭാഗത്തില്‍ ലഭ്യമാണ്. മെക്‌സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍ എന്നീ വിഭാഗങ്ങളുള്ളതില്‍, കേരളത്തില്‍ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യന്‍ ഇനങ്ങളാണ്West Indian varieties that are cultivated in Kerala are Mexican, Guatemalan and West Indian.
വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്താണ് അവൊക്കാഡോ നന്നായി വളരുന്നത്. തൈകള്‍ നട്ടാല്‍ ജൈവവളപ്രയോഗം നടത്തണം. നാല് വര്‍ഷമെത്തിയാല്‍ കായ്ക്കും. ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ്, പതിവെക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ അവൊക്കാഡോ കൃഷി ചെയ്യാം.
അവൊക്കാഡോ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൗന്ദര്യവര്‍ധക വസ്തുവായും ഔഷധഗുണമുള്ള പഴമായും വളരെ പ്രാധാന്യമുള്ളതാണ് അവൊക്കാഡോ.
ധാരാളം നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ള അവൊക്കാഡോ കര്‍ഷകര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന പഴമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഈ പഴത്തിന്റെ ഗുണത്തെക്കുറിച്ച് പലരും മനസിലാക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
ഔഷധ ഗുണങ്ങൾ/Health Benefits Of Avacado
ഏറെ പോഷകഗുണമുള്ള ഒരു പഴമാണ് അവൊക്കാഡൊ അഥവാ ബട്ടര്‍ ഫ്രൂട്ട്. പിയര്‍ പഴത്തോട് സാമ്യമുള്ള ഗോളാകൃതിയിലുള്ള, ചാരനിറം കലര്‍ന്ന പച്ചനിറമാണിതിന്. നേരിട്ടും , വേവിച്ചും ഇത് ഉപയോഗിക്കുന്നു. സസ്യാഹാരികള്‍ മാംസത്തിന് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. മില്‍ക്ക് ഷേക്കുകളിലും, ഐസ്ക്രീമുകളിലും അവൊക്കാഡൊ ഉപയോഗിച്ചുവരുന്നു.
ഏറെ പോഷകമൂല്യമുള്ള ഈ പഴത്തില്‍ വിറ്റാമിന്‍ എ, ബി, ഇ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും, നാരുകളും ഇതില്‍ ധാരാളമായടങ്ങിയിട്ടുണ്ട്. ഏറ്റവുമധികം കൊഴുപ്പടങ്ങിയ പഴങ്ങളിലൊന്നാണ് അവൊക്കാഡൊ. ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയ ഈ പഴം പക്ഷേ പ്രകൃതിദത്തമായ കൊഴുപ്പായതിനാല്‍ ആരോഗ്യത്തിന് ഉത്തമമാണ്.
അവൊക്കാഡോയുടെ ആരോഗ്യപരമായ ഏതാനും ഗുണങ്ങൾ.A few health benefits of avocado
-
ശരീരഭാരം കൂട്ടാം -
ആരോഗ്യകരമായ കൊഴുപ്പും, കലോറിയുമടങ്ങിയതാണ് അവൊക്കാഡൊ. അതിനാല്‍ തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉത്തമമാണ്. കാര്‍ബോഹൈഡ്രേറ്റും, കൊഴുപ്പും സമൃദ്ധമായി അടങ്ങിയ ഈ പഴത്തില്‍ 100 ഗ്രാമില്‍ 60-80 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ അവൊക്കാഡൊ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
-
ഹൃദയസംരക്ഷണം -
അവൊക്കാഡോയില്‍ ബി6, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയസംബന്ധമായ തകരാറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിവുള്ളതാണ്. അതിനാല്‍ തന്നെ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് അവൊക്കാഡൊ അനുയോജ്യമാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സഹായിക്കും.
-
ചര്‍മ്മസംരക്ഷണം
ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിനും, ഭംഗിക്കും ഉത്തമമാണ് അവൊക്കാഡോയുടെ എണ്ണ. ഇത് ചര്‍മ്മത്തില്‍ തേച്ചാല്‍ പരുക്കന്‍ ഭാഗങ്ങള്‍ക്ക് തിളക്കവും ഭംഗിയും ലഭിക്കും. ഇക്കാരണത്താല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അവൊക്കാഡൊ എണ്ണ ഉപയോഗിച്ചുവരുന്നു.
-
പ്രമേഹം -
അവൊക്കാഡോയില്‍ ഉയര്‍ന്ന അളവില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഈ കൊഴുപ്പ് ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ സഹായിക്കുന്നതാണ്. പഞ്ചസാരയുടെ കുറവ് അനുഭവപ്പെടുന്നവര്‍ക്ക് ഈ പഴം അനുയോജ്യമാണ്.
-
വേദനസംഹാരി -
സന്ധിവാതത്തിന്‍റെ വേദന പരിഹരിക്കാന്‍ അവൊക്കാഡൊ ഉപയോഗിക്കാം. ശരീരത്തിലെ ചൂടിനെ ഇല്ലാതാക്കുന്ന ഇത് വേദനകുറയ്ക്കും. അവൊക്കാഡൊയിലടങ്ങിയ കൊഴുപ്പ്, വിറ്റാമിന്‍, മിനറലുകള്‍, ഇരുമ്പ്, പൊട്ടാസ്യം എന്നിവയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. അവൊക്കാഡൊ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും വേദനയ്ക്ക് ശമനം നല്കും.
ഈ പറഞ്ഞവ കൂടാതെ മറ്റ് പല ഗുണങ്ങളും അവൊക്കാഡോയ്ക്കുണ്ട്. ചര്‍മ്മത്തിന് പോഷണം നല്കി പ്രായത്തിന്‍റെ മാറ്റങ്ങളെ തടഞ്ഞ് ചെറുപ്പം തോന്നിക്കാന്‍ അവൊക്കാഡോ ഉപയോഗിച്ചാല്‍ സാധിക്കും. കാന്‍സറിനെ പ്രതിരോധിക്കാനും, പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും. ഹൃദയം, ത്വക്ക്, പേശികള്‍ എന്നിവ സംബന്ധിച്ച രോഗങ്ങളെ ഭേദമാക്കാനും ഈ പഴം ഫലപ്രദമാണ്.
അവൊക്കാഡോ വാങ്ങലും ഭക്ഷിക്കലും
മാർക്കറ്റിൽ പോയി അവൊക്കാഡോ വാങ്ങുമ്പോൾ അതു പഴുത്തതാണോ അല്ലയോ എന്നു നിശ്ചയിക്കുന്നതു തൊലിയുടെ നിറം നോക്കിയല്ല, കാരണം ഇനം അനുസരിച്ച് ഇതു വ്യത്യാസപ്പെട്ടിരിക്കും. അതു പതുക്കെ ഒന്നു ഞെക്കി നോക്കുക. ചെറുതായി ഞെക്കുകൊള്ളുന്നുണ്ടെങ്കിൽ അതിന്റെ അർഥം അതു പഴുത്തതാണെന്നാണ്. അവൊക്കാഡോ സൂക്ഷിക്കുന്നത് ഇളം ചൂടും നല്ല വായു സഞ്ചാരവും ഉള്ള സ്ഥലങ്ങളിൽ ആയിരിക്കണം. പത്രക്കടലാസിൽ പൊതിഞ്ഞു വെച്ചാൽ അൽപ്പം കൂടി വേഗത്തിൽ അതു പഴുത്തു കിട്ടും. മുറിച്ചു കഴിഞ്ഞാലും അവൊക്കാഡോ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. മുറിച്ച ഭാഗം കറുത്തു പോകാതിരിക്കാനായി ആ ഭാഗത്തു ചെറുനാരങ്ങാനീരു പുരട്ടിയാൽ മതി.
ഇക്കാരണങ്ങളാലൊക്കെ തന്നെ നമ്മുടെ ഭക്ഷണങ്ങളിലുള്‍പ്പെടുത്തേണ്ട ഒന്നാണ് അവൊക്കാഡോ അഥവാ ബട്ടര്‍ഫ്രൂട്ട്. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി ചര്‍മ്മകാന്തിയും, ശരീരപുഷ്ടിയും നേടാനും, ചെറുപ്പം തോന്നിക്കാനും സഹായിക്കും. പ്രമേഹം, സന്ധിവാതം എന്നിവയ്ക്ക് ശമനം നല്കാനും ഈ പഴം സഹായിക്കും. ദിവസേന ഒരു അവൊക്കാഡോ കഴിച്ചാലും നല്ലത് തന്നെ.
വിവരങ്ങൾക്ക് കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ലോക ഭക്ഷ്യ സുരക്ഷാ ദിനം: നിങ്ങളുടെ ഭക്ഷണം സുരക്ഷിതമാണോ? സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണ്?
Share your comments