തണുപ്പുള്ള കാലാവസ്ഥയിലാണ് മുന്തിരിച്ചെടികൾ വളരുന്നതെങ്കിലും, കേരളത്തിലും ഇന്ന് നിരവധി കര്‍ഷകർ മുന്തിരി കൃഷി ചെയ്യുന്നുണ്ട്. തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന മുന്തിരിച്ചെടികളില്‍ നിരവധി ഇനങ്ങളുണ്ട്. വിവിധയിനം മുന്തിരികളും അവയുടെ ഗുണങ്ങളേയും കുറിച്ച് കൂടുതൽ അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിനും മുടിയ്ക്കും പച്ച മുന്തിരിയേക്കാൾ നല്ലത് കറുത്ത മുന്തിരി
ബ്ലൂബെല്‍- രോഗപ്രതിരോധ ശേഷിയുള്ളതാണ്. ജ്യൂസും ജെല്ലിയും ഉണ്ടാക്കാന്‍ നല്ലതാണ്.
ബീറ്റാ - നല്ല പര്‍പ്പിള്‍ നിറത്തിലുള്ള ഹൈബ്രിഡ് ഇനമാണിത്. ജാം നിര്‍മ്മിക്കാനും ജ്യൂസ് നിര്‍മ്മിക്കാനും നല്ലതാണ്. പക്ഷേ വൈനുണ്ടാക്കാന്‍ പറ്റുന്നതല്ല.
എഡെല്‍വീസ്- വളരെ കട്ടിയുള്ള വെളുത്ത മുന്തിരിയാണിത്. മഞ്ഞ നിറത്തിലുള്ളതും പച്ചനിറത്തിലുള്ളതുമായ മുന്തിരിപ്പഴങ്ങളുണ്ടാകും. ഇത് വൈന്‍ ഉണ്ടാക്കാന്‍ പറ്റുന്നയിനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുന്തിരി വിളയും കേരളത്തിലും
ഫ്രണ്ടെനാക്- വളരെ ചെറിയ പഴങ്ങളുടെ കുലകളാണ് ഇതിന്റെ പ്രത്യേകത. വൈന്‍ ഉണ്ടാക്കാന്‍ നിര്‍മ്മിക്കുന്നു. നല്ല രുചികരമായ ജാമും ഇതുപയോഗിച്ച് നിര്‍മ്മിക്കാം.
കേ ഗ്രേ- തണുപ്പില്‍ അതിജീവിക്കാന്‍ ചില സംവിധാനങ്ങള്‍ ഒരുക്കണം. ഉത്പാദനത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലാണ് ഇത്തരം മുന്തിരിയിനം.
കിങ്ങ് ഓഫ് നോര്‍ത്ത്- നീല നിറത്തിലുള്ള മുന്തിരിപ്പഴങ്ങള്‍ ഉണ്ടാകുന്നു. ജ്യൂസ് നിര്‍മ്മിക്കാന്‍ നല്ലതാണ്.
മിന്നെസോട്ട 78 - ഹൈബ്രിഡ് ഇനമാണ്. നീല മുന്തിരി ജ്യൂസും ജാമും ഉണ്ടാക്കാന്‍ അനുയോജ്യമാണ്.
സോമര്‍സെറ്റ് - വെള്ള നിറമുള്ള കുരുവില്ലാത്ത ഇനമാണ് ഇത്. തണുപ്പിനെ ഏറ്റവും നന്നായി അതിജീവിക്കാന്‍ കരുത്തുള്ള മുന്തിരിയിനമാണിത്.
സ്വെന്‍സണ്‍ റെഡ്- സ്‌ട്രോബെറിയുടെ മണമുള്ള മുന്തിരിയാണിത്.
Share your comments