1. Fruits

നെല്ലി കൃഷി ചെയ്യാം,രോഗം വരില്ല

കാര്യമായ രോഗങ്ങളൊന്നു വരാത്തതും കീടബാധയുണ്ടാകാത്തതുമായ വൃക്ഷമാണ് നെല്ലി. നെല്ലി കൃഷി ചെയ്യുന്നത് ആദായകരമാകുന്നതും അതുകൊണ്ടാണ്. ചൂടും വരള്‍ച്ചയുമുള്ള കാലാവസ്ഥയില്‍ വളരുന്ന ഈ മരം വരണ്ട പ്രദേശങ്ങളിലേക്ക് യോജിച്ചതാണ്. അധികം പരിചരണവും വേണ്ട, ഏത് തരം മണ്ണിലും വളരുകയും ചെയ്യും.

Ajith Kumar V R
Indian Goosberry- amazon.in
Indian Goosberry- amazon.in

കാര്യമായ രോഗങ്ങളൊന്നു വരാത്തതും കീടബാധയുണ്ടാകാത്തതുമായ വൃക്ഷമാണ് നെല്ലി. നെല്ലി കൃഷി ചെയ്യുന്നത് ആദായകരമാകുന്നതും അതുകൊണ്ടാണ്. ചൂടും വരള്‍ച്ചയുമുള്ള കാലാവസ്ഥയില്‍ വളരുന്ന ഈ മരം വരണ്ട പ്രദേശങ്ങളിലേക്ക് യോജിച്ചതാണ്. അധികം പരിചരണവും വേണ്ട, ഏത് തരം മണ്ണിലും വളരുകയും ചെയ്യും. നെല്ലിയില്‍ പലയിനങ്ങളുണ്ടെങ്കിലും വലിപ്പമുള്ള കായകള്‍ ഉണ്ടാകുന്ന അത്യുത്പ്പാദന ശേഷിയുള്ള ചമ്പക്കാട് ലാര്‍ജാണ് മികച്ചത്. ഇത് പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയതാണ്. ബനാറസി,കൃഷ്ണ,കാഞ്ചന്‍ എന്നിവയാണ് മറ്റിനങ്ങള്‍. Phyllanthus emblica എന്ന് ശാസ്ത്രനാമമുളള നെല്ലി മികച്ച ഔഷധമാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ആയുര്‍വ്വേദ മരുന്നുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ പ്രധാനം ച്യവനപ്രാശമാണ്. വലിയ അളവില്‍ വിറ്റാമിന്‍ സിയും ellagitanins-ം അടങ്ങിയിട്ടുണ്ട് ഇതില്‍. മരുന്നിന് പുറമെ അച്ചാറുണ്ടാക്കാനും പലവിധ ഭക്ഷണങ്ങളില്‍ ചേരുവയായും ഇതിനെ ഉപയോഗിക്കുന്നു. മഷി, ഹെയര്‍ ഓയില്‍. ഷാംപൂ, ഡൈ എന്നിവയിലും ഇത് ചേര്‍ക്കാറുണ്ട്.

Courtesy-indiamart.com
Courtesy-indiamart.com

കൃഷി

വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളും ഒട്ടുതൈകളും നടാന്‍ ഉപയോഗിക്കാം. വിത്തിന്റെ പുറന്തോട് വളരെ കട്ടിയുള്ളതായതുകൊണ്ട് മുളയ്ക്കാന്‍ പ്രയാസമാണ്. മൂത്തകായകള്‍ പാറപ്പുറത്തിട്ട് രണ്ടോ മൂന്നോ ദിവസം ഉണക്കിയാല്‍ അവ താനേ പൊട്ടി വിത്ത് പുറത്തുവരും. ഈ വിത്ത് പാകിയാല്‍ വേഗം മുളച്ചു വരും. ഒരു വര്‍ഷം പ്രായമായ തൈകള്‍ 8x8 മീറ്റര്‍ അകലത്തില്‍ നടാം. മറ്റു വിളകളെ ശക്തിയായ കാറ്റില്‍ നിന്നും സംരക്ഷിക്കുന്നതിനായി തോട്ടത്തിന് ചുറ്റും നെല്ലി നട്ട് പിടിപ്പിക്കുന്നത് നല്ലതാണ്. തൈകള്‍ പത്തുവര്‍ഷത്തിന് ശേഷം കായ്ക്കാന്‍ തുടങ്ങും. ഗ്രാഫ്റ്റുകള്‍ കായ്ക്കാന്‍ 3-4 വര്‍ഷം മതിയാവും. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള സമയത്താണ് തളിര്‍ക്കുന്നതും പൂക്കുന്നതും. ജനുവരി-ഫെബ്രുവരിയില്‍ കായ്കള്‍ മൂപ്പെത്തും. ഒരു മരത്തില്‍ നിന്നും ഒരു വര്‍ഷം 30 മുതല്‍ 50 കി.ഗ്രാം വരെ നെല്ലിക്ക ലഭിക്കും.

Disease free Indian goosberry , a riskless cultivation

Nelli(Indian goosberry) is a tree that does not affect any significant diseases and is free from pests. That is why cultivating goosberry is profitable. This tree grows in hot and dry climates and is suitable for dry areas. Does not require much care and will grow in any type of soil. Although there are many varieties, the Champakad Large is the best as it has good yield of large berries. It is found in the rainforests of the Western Ghats. The other species are Banarasi, Krishna and Kanchan. Nellie, scientifically known as Phyllanthus emblica, is an excellent medicine. All parts of Nellie are used for Ayurvedic medicine. The most important of these is chyvanaprasam. Nelli fruit contains large amounts of vitamin C and ellagitanins. In addition to medicine, it is used to prepare pickle and as an ingredient in many foods. Nelli is used in preprations of Ink ,hair oil ,shampoo and dyes.

Cultivation


Seeds and grafts can be used for planting. The seed crust is very thick and difficult to germinate. When the fully matured fruits are left on the rock and dried for two or three days, they burst and the seeds come out automatically. When these seeds are sown, they germinate quickly. One year old seedlings can be planted at a spacing of 8x8 m. It is advisable to plant nelli around the garden to protect other crops from strong winds. Plants begin to bear fruit after ten years. It takes 3-4 years for the grafts to bear fruit. Sprouting and flowering are from April to July. The fruits ripen in January-February. Gooseberry yields 30 to 50 kg per tree per year.

സ്വാസ്ഥ്യ പോര്‍ട്ടല്‍ ആരംഭിച്ചു

English Summary: Disease free Indian goosberry,a riskless cultivation

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters