“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും…”
നമ്മള് മറക്കില്ല, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ ഈ ഡയലോഗ്… കാരണം അത്രമേല് പ്രണയവും വീഞ്ഞിന്റെ മധുരവുമുണ്ട് ഈ വരികള്ക്ക്… സോളമനെ പോലെ പ്രണയവും മുന്തിരി കൃഷിയും ഒന്ന് പരീക്ഷിക്കാവുന്നതാണ്, തല്ക്കാലം ഇവിടെ മുന്തിരി കൃഷി എങ്ങനെയെന്ന് നോക്കാം…
കേരളത്തിലെ മഴക്കാലം കഴിഞ്ഞാല് മുന്തിരി കൃഷി പരീക്ഷിക്കാവുന്നതാണ്. കേരളത്തിലും മുന്തിരി നന്നായി വളരുകയും വിളവു തരുകയും ചെയ്യുമെന്നതിന് തെളിവുകള്‍ ഏറെ. പക്ഷെ, നമ്മുടെ മഴ വില്ലനായി ഉണ്ടാവരുതെന്ന് മാത്രം. മഴ വന്നാല്‍ എന്താ കുഴപ്പം ? മഴ കൂടുതലായാല്‍, മുന്തിരിയില്‍ അമ്ലത കൂടി അത് രുചിയില്ലാത്തതായി മാറും എന്നത് തന്നെ കാരണം., മനസ്സിലായോ ? മാറുകയും ചെയ്യും. മുന്തിരിയെ സംബന്ധിച്ച് ജലം നല്ലോണം ലഭിക്കുമ്പോള്‍ വിളവു വളരെ കുറയും എന്നതാണ് ഒരു കുഴപ്പം.
എന്നാല്‍ വേനല്‍ക്കാലം മുന്തിരി പരീക്ഷിക്കാവുന്നതാണ്. വെറുതെ ഒരു രസത്തിനല്ല, ആദ്യം കിട്ടുന്ന തരത്തില്‍ വരെ ശ്രമിച്ചാല്‍ മുന്തിരി ഈ സമയത്ത് കൃഷി ചെയ്യാം. ഒരു വര്‍ഷം പ്രായമായ പെന്‍സില്‍ വണ്ണമുള്ള നല്ല മൂപ്പെത്തിയ വള്ളികള്‍ മുറിച്ചു നട്ടാണ് മുന്തിരി കൃഷിക്ക് തൈകളുണ്ടാക്കുന്നത്. മുപ്പതു സെന്‍റി മീറ്റര്‍ നീളം വേണം ഇതിന്. ശ്രദ്ദിക്കേണ്ട ഒരു കാര്യം തണ്ടു മുറിക്കുമ്പോള്‍ മുട്ടുകള്‍ക്ക് അതായത്, കണ്ണുകള്‍ക്ക് ചേര്‍ന്നാകരുത്. രണ്ടു കണ്ണുകളുടെ ഒത്തു നടുക്കായി മുറിക്കണം.
The ideal climate for grape growing is the Mediterranean climate. In its natural habitat, the vines grow and produce during the hot and dry period. Under South Indian conditions – vines produce vegetative growth during the period from April to September and then fruiting period from October to March.
പ്രതികൂലമായ സാഹചര്യത്തില്‍, സൂക്ഷിച്ച് പച്ചകെടുത്തിയ തണ്ടുകളാണ് നടീല്‍ വസ്തുക്കളാക്കുക. പച്ചകെടുത്താന്‍ തണ്ടുകള്‍ കെട്ടുകളാക്കി മണലില്‍ സൂക്ഷിച്ചാല്‍ മതി. ഒരു മാസക്കാലം ഇത്തരത്തില്‍ സൂക്ഷിച്ചവ മികച്ച വിളവ് തരുമെന്നാണ് അനുഭവം.
ഇങ്ങനെ വള്ളികള്‍ നഴ്സറിയില്‍ നട്ടുകിളിര്‍പ്പിച്ചെടുക്കണം. അത് മാത്രം പോരാ,ഈ നടീല്‍ മുന്തിരിവള്ളി നടുമ്പോള്‍ പ്രത്യേകം ശ്രദ്ദിക്കണം. മണ്ണിന് മുകളില്‍ ഒരു കണ്ണ് അഥവാ മുട്ട് കാണാന്‍ പാടുള്ളൂ. 30 സെന്‍റിമീറ്റര്‍ നീളത്തില്‍ വേറെ എത്ര കണ്ണുകളുണ്ടെങ്കിലും അവയെല്ലാം മണ്ണിനടിയില്‍ പോകണം. പോളിബാഗുകള്‍ക്കുള്ളിലും ഉയര്‍ത്തിയെടുത്ത നഴ്സറിത്തടങ്ങളിലും മുന്തിരി തൈകള്‍ വളര്‍ത്താം.
Grapevine is most commonly propagated by hard-wood cuttings, though propagation by seed soft wood cutting, layering, grafting and budding is specific to certain situations. Occasionally, unrooted cuttings are also planted directly in the field in the pre-determined position for a vine
തടങ്ങളിലാണ് കൃഷി ചെയ്യുന്നത് എങ്കില്‍ തടങ്ങള്‍ തമ്മില്‍ മുക്കാല്‍ മീറ്ററും അവയുടെ ചുവടുകള്‍ തമ്മില്‍ മുപ്പതു സെന്‍റിമീറ്ററും അകലമുണ്ടാകാന്‍ ശ്രദ്ധിക്കണം. തൈകള്‍ നന്നായി വേരുപിടിക്കണമെങ്കില്‍ 8-10 മാസമെങ്കിലും എടുക്കും. കേരളത്തിലെ തണുപ്പുകാലമാണ് നടീലിന് ഏറ്റവും യോജിച്ചതെന്ന് പറയുന്നു. ഈ തണുപ്പ് കാലം കഴിഞ്ഞെത്തുന്ന വേനല്‍കാലത്ത് മുന്തിരിക്ക് നല്ല വളര്‍ച്ച കിട്ടും.
നഴ്സറി തടങ്ങളില്‍ നിന്നും മാറ്റി സമചതുരക്കുഴികളില്‍ നടണം. കുഴികള്‍ക്ക് ഓരോന്നിനും 60 സെന്‍റിമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുഴി എടുത്ത് കഴിഞ്ഞാല്‍ 10 ദിവസം തുറന്നിടണം. വെയില്‍ കൊണ്ടു പരുവപ്പെടാനാണ് ഇങ്ങന ചെയ്യുന്നത്. ഇനി നേരത്തെ കോരിയെടുത്ത മണ്ണിലെ മേല്‍മണ്ണ് പ്രധാന ചേരുവയായി കണക്കാക്കി നടീല്‍ മിശ്രിതം തയ്യാറാക്കണം. അതിന് മേല്‍മണ്ണിനൊപ്പം 20 കിലോ ചാണകപ്പൊടിയും അര കിലോ വീതം രാജ്ഫോസും പൊട്ടാഷും ചേര്‍ത്താല്‍ മതിയാകും.
മുന്തിരി കൃഷിക്ക് മണ്ണില്‍ നിന്നുള്ള രോഗങ്ങളെയും കീടങ്ങളെയും അകറ്റുന്നതിന് ഓരോ കുഴിയിലും 1 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം. ചുറ്റും നിന്ന് മണ്ണ് വെട്ടികയറ്റി മേല്‍ മണ്ണിന്‍റെ കുറവ് പരിഹരിക്കാം. കുഴിയുടെ നടുവില്‍ വേരുപിടിപ്പിച്ച തൈകള്‍ നട്ടതിന് ശേഷം ചുറ്റിലും മണ്ണ് അമര്‍ത്തിവെച്ച് ഉറപ്പിക്കണം. വളളി കോതി വിടുന്നത് മുന്തിരി നന്നായി വളരുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനും ഗുണം ചെയ്യും. പന്തലില്‍ മുന്തിരി പടര്‍ന്നു കഴിഞ്ഞാല്‍ പ്രധാന വള്ളിയൊഴികെ ശാഖകളെല്ലാം മുറിച്ചു മാറ്റുന്ന രീതിയുണ്ട്.
മുന്തിരിവള്ളികള്‍ പടര്‍ത്താന്‍ നല്ല ബലമുള്ള പന്തല്‍ വേണം. നമ്മുടെ സമീപത്ത് ലഭിക്കുന്ന വസ്തുക്കള്‍ മുന്തിരി പന്തലില്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാമെങ്കിലും അതിന്‍റെ പ്രധാന കാലുകള്‍ കല്ലുകൊണ്ടോ ജി. ഐ പൈപ്പുകൊണ്ടോ നിര്‍മിക്കുന്നത് ഉചിതമായിരിക്കും. പന്തലിന് ഉറപ്പില്ലെങ്കില്‍ മുന്തിരിയുടെ ഭാരം താങ്ങാനാകാതെ പന്തല്‍ തകരും. ചെടികള്‍ തമ്മിലും ചുവടുകള്‍ തമ്മിലും 6 അടി വീതം അകലം കൊടുക്കണം. മിനിമം നാലരയടി എങ്കിലും വേണം.
പന്തലില്‍ മുന്തിരി നല്ലവണ്ണം പടരുന്നതോടെ എല്ലാ വര്‍ഷവും നവംബര്‍ അവസാനം കൊമ്പു കോതുക പതിവാണ്. കേരളത്തിലെ ഇടവപ്പാതി മഴ വൈകി പെയ്യുന്ന പ്രദേശങ്ങളില്‍ ഏപ്രിലില്‍ ഒരിക്കല്‍ കൂടി ശാഖകള്‍ കോതി മാറ്റം. മൂപ്പെത്തിയ പെന്‍സില്‍ വണ്ണമുള്ള തണ്ടുകളിലാണ് കായ്കളുണ്ടാവുന്നത്. അതുകൊണ്ട് മറ്റു ശാഖകള്‍ കോതി മാറ്റുന്നതില്‍ കുഴപ്പമില്ല.
മുന്തിരി കൃഷിക്ക് ഓരോ വര്‍ഷവും നൂറു കിലോ ജൈവവളം വേണ്ടിവരും. ചാണകം, കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ് തുടങ്ങിയവ മതിയാകും. കൂടാതെ, ഒരു കിലോ വീതം രാജ്ഫോസും പൊട്ടാഷും അര കിലോ യൂറിയയും നല്‍കണം. കൊമ്പുകോതല്‍ കഴിഞ്ഞയുടനെ പൊട്ടാഷ് ഒഴികെയുള്ള വളം നല്‍കണം. പൂവിടുന്ന സമയത്ത് പൊട്ടാഷ് നല്‍കാം. രാസവളങ്ങള്‍ ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി അകലത്തില്‍ മണ്ണില്‍ ചേര്‍ത്ത് വെട്ടിമൂടുന്നതാണ് തമിഴ്നാട്ടിലെ രീതി. വളമിട്ടതിനു ശേഷം നനക്കണം. തുടര്‍ന്നും നന വേണ്ടിവരും, 10 ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതി.
സാധാരണ ഒന്നര വര്‍ഷം വളര്‍ച്ചയെത്തുമ്പോഴാണ് മുന്തിരി പൂത്ത് തുടങ്ങുന്നത്. വേനല്‍ക്കാലത്ത് രണ്ടു പ്രാവശ്യം വിളവെടുക്കം. ഒരു ചുവട് മുന്തിരിയില്‍ നിന്നു തന്നെ, വര്‍ഷങ്ങളോളം വിളവെടുക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഴക്കാല പച്ചക്കറിക്കൃഷി മഴമറയിലാവാം
Share your comments