ആപ്രിക്കോട്ടിൽ പൊട്ടാസ്യം, ജീവകം ഇ, കോപ്പര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും രോഗപ്രതിരോധത്തിനും ഉത്തമമാണ്. മിക്കവാറും ചെടികളിലെല്ലാം സ്വപരാഗണം വഴി പ്രജനനം നടക്കും. ബെര്‍ജെറോണ്‍, ആപ്രിഗോള്‍ഡ്, ഫ്‌ളേവര്‍കോട്ട്, ഓറഞ്ച്‌റെഡ്, മസ്‌കറ്റ്, എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.
ആപ്രിക്കോട്ട് മധുരവും രുചികരവുമായ ഒരു പഴമാണ്. ഇത് സ്വയം പരാഗണം ചെയുന്നത് കൊണ്ട് വേറെ പരാഗങ്ങളെ ആശ്രയിക്കുന്നില്ല. ആപ്രിക്കോട്ടുകൾക്ക് മെഡിറ്ററേനിയൻ വിളയായതിനാൽ നന്നായി വളരാൻ ധാരാളം വെള്ളവും വേനൽച്ചൂടും ആവശ്യമാണ്. കഠിനമല്ലാത്ത, മിതമായ തണുപ്പാണ് ആപ്രിക്കോട്ട് നന്നായി വളരാൻ അനുയോജ്യം.
ആപ്രിക്കോട്ട് വളർത്താനുള്ള കാലാവസ്ഥയും കൃഷിയിടവും
ആപ്രിക്കോട്ടിൻറെ വളർച്ചയ്ക്ക് കൃഷിയിടവും അവിടത്തെ കാലാവസ്ഥയും പ്രധാന പങ്കു വഹിക്കുന്നു. കാരണം ഇവയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളുണ്ട്.
0 ഡിഗ്രി മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില, ഓരോ വർഷവും 600-900 മണിക്കൂർ ആവശ്യമാണ്. 0 ഡിഗ്രിയിൽ താഴെയുള്ള താപനില ആപ്രിക്കോട്ടുകൾക്ക് ദോഷകരമാണ്. അനുയോജ്യമായ വേനൽക്കാല താപനില 37 C, അതിൽ കൂടുതൽ ചൂട് ആപ്രികോട്ടിന് അനുയോജ്യമല്ല.
നനവില്ലാത്ത മണ്ണിൽ ആപ്രിക്കോട്ട് നടുന്നതാണ് നല്ലത്. 6.7 മുതൽ 7.5 വരെ പി.എച്ച് സ്കെയിൽ ഉള്ള മണ്ണ് ക്ഷാരമായിരിക്കണം.
വിളവ് പരമാവധിയാക്കാൻ ആപ്രിക്കോട്ട് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നടണം. മഞ്ഞ് വീഴുന്ന സ്ഥലങ്ങളിൽ നടുന്നത് ഒഴിവാക്കുക.
പരിചരണം
-
ആപ്രിക്കോട്ട് മരങ്ങൾ പരിപാലിക്കുന്നത് വളരെ ലളിതമാണ്. അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ മണ്ണ്, സൂര്യൻ, വെള്ളം എന്നിവയിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. അതിനാൽ തുടക്കത്തിൽ ആഴ്ചതോറും പിന്നീട് വല്ലപ്പോഴും നനച്ചാൽ മതി.
-
നനയ്ക്കുമ്പോൾ, ക്ലോറിൻ, ഉപ്പ്, ബോറോൺ എന്നിവ വെള്ളത്തിൽ കൂടുതലായിരിക്കരുത്.
-
ആവശ്യത്തിനുള്ള വളവും പഴകിയ കമ്പോസ്റ്റും നൽകുക.
-
ആപ്രിക്കോട്ട് പരിപാലിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രൂണിംഗാണ്. കായ്ക്കാത്ത എല്ലാ തണ്ടുകളും ശാഖകളും നേർത്തതാക്കുക. ഫലം കായ്ക്കുന്ന ഇളം ശാഖകൾക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന് ഇത് സഹായകമാകും.
Share your comments