ചൂടും, വരൾച്ചയും ഉള്ള കാലാവസ്ഥയിൽ വളരുന്ന ഈ മരം വരണ്ട പ്രദേശങ്ങളിലേക്ക് യോജിച്ചതാണ്. അധികം പരിചരണം ആവശ്യമില്ലാത്തതും ഏതുതരം മണ്ണിൽ വളരാൻ കഴിയുന്നതുമായ ഫലവർഗമാണ് നെല്ലി.
Growing in hot and dry climates, this tree is suitable for dry areas. Gooseberry is a fruit that does not require much care and can be grown in any type of soil.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലി കൃഷി ചെയ്യാം,രോഗം വരില്ല
ഇനങ്ങൾ
നെല്ലിക്കയിൽ ധാരാളം അത്യുല്പാദനശേഷിയുള്ള ഇനങ്ങളുണ്ട്. വലിപ്പമുള്ള കായ്കൾ ഉണ്ടാകുന്ന അത്യുല്പാദനശേഷിയുള്ള ഒരു നെല്ലി പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിളവ് തരുന്ന നല്ല ഇനം നെല്ലി ഇനങ്ങൾ ആണ് ചമ്പക്കാട് ലാർജ്, ബനാറസി, കൃഷ്ണ, കാഞ്ചൻ തുടങ്ങിയവ.
കൃഷി
വിത്ത് മുളപ്പിച്ച് ഉണ്ടാകുന്ന തൈകളും ഒട്ടു തൈകളും നടാൻ ഉപയോഗിക്കാവുന്നതാണ്. വിത്തിൻറെ പുറംതോട് വളരെ കട്ടികൂടിയത് ആയതുകൊണ്ട് മുളയ്ക്കാൻ പ്രയാസമാണ്. മൂത്ത കായകൾ പാറപ്പുറത്ത് ഇട്ട് രണ്ടോ മൂന്നോ ദിവസം ഉണക്കിയാൽ അവ തന്നെ പൊട്ടി വിത്ത് പുറത്തുവരുന്നു. ഈ വിത്ത് പാകിയാൽ പെട്ടെന്ന് മുളച്ചു കിട്ടും. ഒരു വർഷം പ്രായമായ തൈകൾ 8*8 മീറ്റർ അകലത്തിൽ നടാവുന്നതാണ്. മറ്റു വിളകളെ ശക്തിയായ കാറ്റിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ അവയുടെ തോട്ടത്തിന് ചുറ്റും നെല്ലി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. കാര്യമായ രോഗങ്ങളും കീടങ്ങളും നെല്ലിയിൽ കാണാറില്ല.
വിളവെടുപ്പ്
തൈകൾ നട്ടു പത്തുവർഷത്തിനുശേഷം കായ്ക്കാൻ തുടങ്ങുന്നു. ഗ്രാഫ്റ്റ് തൈകൾ കായ്ക്കുവാൻ ഏകദേശം നാലുവർഷം മതിയാകും. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ് തളിർക്കുന്നതും പൂക്കുന്നതും. ജനുവരി- ഫെബ്രുവരിയിൽ കായ്കൾ മൂപ്പെത്തുന്നു. നെല്ലിമരത്തിൽ നിന്ന് ഒരു വർഷം 30 മുതൽ 50 കിലോഗ്രാം വരെ നെല്ലിക്ക ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലെ നെല്ലി കായ്ക്കുന്നില്ലെ? മുറിക്കാൻ വരട്ടെ!
Share your comments