എല്ലാത്തരം മണ്ണിലും വളരുന്ന ഒട്ടും തന്നെ വളപ്രയോഗം ആവശ്യമില്ലാത്ത ഒന്നാണ് പേര. വിത്ത് മുളപ്പിച്ചും പതിവച്ചും പേര തൈകൾ ഉണ്ടാക്കിയെടുക്കാറുണ്ട്. ചട്ടിയിലോ ചാക്കിലോ കുരുക്കൾ പാകി മുളപ്പിച്ചു തൈകൾ ഉണ്ടാക്കാം വിത്ത് മുളപ്പിച്ചു എടുക്കുന്ന ചെടിക്കു മാതൃ വൃക്ഷത്തിൽ നിന്ന് വ്യത്യസ്തമായ ഗുണങ്ങൾ ആണ് ഉണ്ടാകുക.
മണ്ണും മണലും കമ്പോസ്റ്റും ഒരേ അളവിൽ എടുത്തു നിറച്ചു ചട്ടിയിൽ വിത്ത് പാകാം.പേരക്കുരുവിനു കട്ടികൂടുതൽ ആയതിനാൽ ഒരു ദിവസം വെള്ളത്തുൽ കുതിർത്തിട്ടു നട്ടാൽ വേഗം മുളക്കും. പ്രത്യേകിച്ച് വളപ്രയോഗം ആവശ്യമില്ലെങ്കിലും വേനലിൽ വളവും വെള്ളവും നൽകുകയാണെങ്കിൽ വിളവ് പതിന്മടങ്ങു ലഭിക്കും . സൂര്യ പ്രകാശം നന്നായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
പ്രൂണിങ് ആവശ്യമായ ഒരു ചെടിയാണ് പേര. ഒരാൾ പൊക്കത്തിൽ വളരുന്നത് വരെ കമ്പുകൾ വെട്ടി നിർത്തിയാൽ കായ്കൾ പറിച്ചെടുക്കാൻ എളുപ്പമാകും . പ്രൂണിങ് സൂര്യ പ്രകാശം നന്നായി ലഭിക്കുന്നതിനും അതുവഴി കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകുന്നതിനും സഹായിക്കും.ഒരു പേരമരത്തിനു 30 മുതൽ 50 വരെ വര്ഷം വരെ ആയുസുണ്ടാകും. പേരക്കയുടെ ഗുണങ്ങൾ നിരവധിയാണ്. വിറ്റാമിന് സി, കാൽസ്യം, പൊട്ടാസിയം, മഗ്‌നീഷിയം, ഇരുമ്പുസത് തുടങ്ങിയവ പേരക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിനും, മുടിയുടെയും ത്വക്കിന്റെയും സംരകഷണത്തിനും പേരക്ക വളരെയധികം നല്ലതാണു. ഏതൊക്കെ രീതിയിൽ പ്രോസസ്സ് ചെയ്തു സൂക്ഷിച്ചാലും ഇതിലെ വിറ്റാമിന് സി നഷ്ടപ്പെടുന്നില്ല എന്നത് പേരക്കയുടെ മാത്രം പ്രത്യേകതയാണ്. പേരയിലയിട്ടു തിളപ്പിച്ച വെള്ളം കവിള്കൊള്ളുന്നത് ജലദോഷത്തിനും തൊണ്ടവേദനക്കും പറ്റിയ മരുന്നാണ്. തൊടിയിലോ വെളിയിലോ ഒരു പെര്തി നട്ടുകൊടുക്കൂ വര്ഷം മുഴുവൻ കീടനാശിനിയില്ലാത്ത പേരക്ക കഴിക്കാം.
Share your comments