Citrullus Lanatus എന്ന ശാസ്ത്രീയ നാമമുള്ള തണ്ണിമത്തൻ അഥവാ watermelon, Cucurbitaceae എന്ന വർഗ്ഗത്തിൽപെട്ട പഴവർഗ്ഗമാണ്. ഇതിന്റെ തണ്ടുകൾ വളരെ ദുർബലമാണ്. അതുകൊണ്ടു തന്നെ ഇത് മറ്റുള്ള സസ്യങ്ങളുടെ മേലെ പടർന്നാണ് വളരുന്നത്. തണ്ണിമത്തൻ വളരുന്നതിന് 25°C നു മേലെയുള്ള temperature ആവശ്യമാണ്. ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളിലും ഇത് വളരുന്നു. തണ്ണിമത്തൻ ആയിരത്തിൽപരം തരങ്ങളുണ്ടെന്നു വിശ്വസിക്കുന്നു. കുരുക്കളുള്ളതും കുരുക്കളില്ലാത്തതും, മഞ്ഞ, ഓറഞ്ച്, എന്നി നിറങ്ങളുള്ളതും അവയിൽപ്പെടുന്നു.
Watermelon ൻറെ 90% ഭാഗവും വെള്ളമാണ്. വേനൽകാലങ്ങളിൽ ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ Vitamin A, Vitamin B6, Vitamin C, Lycopene, antioxidants, amino acids, എന്നിവ അടങ്ങിയിരിക്കുന്നു.
ഇക്കാര്യങ്ങളെല്ലാം നമ്മളിലധികം പേർക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ cube (square) അല്ലെങ്കിൽ സമചതുരാകൃതിയിലുള്ള തണ്ണിമത്തനെ കുറിച്ച് അധികം ആരും കേൾക്കാൻ സാധ്യതയില്ല ജപ്പാനിലാണ് സംഭവം. ഇത് അവിടെ സർവസാധാരണവുമാണ്.
Cube watermelon എങ്ങനെ കൃഷി ചെയ്യുന്നുവെന്ന് നോക്കാം. watermelon ഒരു നിശ്ചിത വളർച്ച എത്തുമ്പോൾ, ചെടിയിൽ വെച്ചുകൊണ്ടുതന്നെ അത് ഒരു സമചതുരാകൃതിയുള്ള metal box ലേക്ക് ഇറക്കിവെക്കുന്നു. പിന്നീട്, അത് വളരുമ്പോൾ box shape ലാകും വളരുക. ഇപ്രകാരം, ഏതു shape ൽ വേണമെങ്കിലും നമ്മൾക്ക് watermelon വളർത്താവുന്നതാണ്. watermelon മാത്രമല്ല apple തുടങ്ങിയ പല പഴവർഗ്ഗങ്ങളും പച്ചക്കറികളും, പല ആകൃതിയിലും വളർത്തുന്നവരാണ് ജപ്പാൻകാർ. നമുക്കും ഈ technique try ചെയ്തു നോക്കാവുന്നതാണ്. ആവശ്യമുള്ള സാധനങ്ങൾ watermelon ൻറെ അല്ലെങ്കിൽ ഏതു fruit / vegetable ആണ് നിങ്ങൾക്കു shape മാറ്റേണ്ടത് അതിൻറെ ഒരു ചെടിയും, ഏതു shape ആണ് നിങ്ങൾക്കു വേണ്ടത് ആ shape ലുള്ള (Eg: square / triangle / sphere) strong ആയിട്ടുള്ള metal box ഉം മാത്രമാണ്. ഈ process ഏകദേശം 10 ദിവസമെങ്കിലും എടുക്കും. Cube watermelon, പാകമാകുന്നതിനു മുൻപ് തന്നെ വിളവെടുപ്പ് നടത്തുന്നു
Cube watermelon വിളയിക്കാനും അത് പ്രസിദ്ധമാകാനും കാരണം, അവിടെ സാധാരണ വാട്ടർമെലന് തീരെ demand ഇല്ല എന്നുള്ളത് കൊണ്ടാണെന്നും, ഈ പുതമ ഉപഭോക്താക്കളെ (buyers) വളരെയധികം ആകർഷിക്കാൻ സഹായിച്ചുവെന്നുമാണ് ജപ്പാനിലെ കർഷകരുടെ വാദം.
ഈ ക്യൂബ് വാട്ടർമെലന് ചില സവിഷേതകളെല്ലാം ഉണ്ട്. ഇത് വർഷത്തിൽ ഏകദേശം 200 എണ്ണം മാത്രമാണ് വിപണികളിൽ വില്പനയ്‌ക്കെത്തുന്നത്. ഇതിന്റെ വിലക്കൂടുതൽ കാരണം Cube watermelon ഒരു അലങ്കാര വസ്തുവായാണ് ജപ്പാനിൽ ഉപയോഗിക്കുന്നത്. Cube watermelon പാകമാകുന്നതിനു മുൻപ് വിളവെടുപ്പ് നടത്തുന്നതുകൊണ്ട്, ഇത് 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും. Cube watermelon വിളയിക്കുന്നതിൻറെ വേറൊരു കാരണം ഈ watermelon ശേഖരിച്ചു വെക്കുവാൻ എളുപ്പമാണ് എന്നുള്ളതാണ്. അധികം വലുപ്പമില്ലാത്ത സ്ഥലങ്ങളിലും അടുക്കിവെക്കുവാൻ സാധിക്കുന്നതാണെന്നു Japan farmers അഭിപ്രായപ്പെടുന്നു.
Summary: Cube Watermelons are cultivated in Japan and they are very common there. When Watermelons are small, they put them in a strong square metal box. As they grow, they take a shape of a cube. The farmers in Japan are saying the reason behind the farming of Cube Watermelon is, spherical watermelons are not in demand there and the change in shape attracted the people. Also, they occupy less space compared to spherical watermelons.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സ്ഥാപനങ്ങൾക്കും കൃഷി ചെയ്യാം. കൃഷി വകുപ്പിന്റെ സഹായത്തോടെ .
Share your comments