കാന്തല്ലൂര്‍ ( kanthalloor)മലനിരകളില് ആപ്പിള് വിളഞ്ഞ് പഴുത്തു നില്ക്കുമ്പോഴും വാങ്ങാനാളില്ലാത്തതിനാല് കർഷകർ ദുരിതത്തിലാണ്. ആപ്പിൾ ഇപ്പോൾ കിട്ടുന്ന വിലയ്ക്ക് വില്ക്കേണ്ട അവസ്ഥയിലാണ് കര്ഷകര്. കാന്തല്ലൂര് മലനിരകള് കേരളത്തില് ആപ്പിള് വിളയുന്ന അപൂര്വം സ്ഥലങ്ങളിലൊന്നാണ്.
ഗുണമേന്‍മയേറിയ ആപ്പിള്‍ വിളഞ്ഞുകിടക്കുന്നത് കാണാനും വാങ്ങാനും നിരവധി സഞ്ചാരികളാണ് കഴിഞ്ഞ സീസണുകളില്‍ ഇവിടെയെത്തിയത്. എന്നാല്‍, ഇത്തവണ കോവിഡ് കര്‍ഷകരുടെ പ്രതീക്ഷകളെല്ലാം തകര്‍ത്തു. കോവിഡ് വ്യാപനവും സമ്പര്‍ക്കവിലക്കും മൂലം സഞ്ചാരികളാരും എത്തിയില്ല. തുച്ഛമായ വിലയ്ക്ക് ആപ്പിളുകള്‍ വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍ക്ക്. കഴിഞ്ഞ സീസണുകളില്‍ കിലോയ്ക്ക് 200മുതല്‍ 400രൂപവരെയാണ് കിട്ടിയിരുന്നത്. ന്യായവില നല്‍കി ആപ്പിളുകള്‍ ഹോര്‍ട്ടികോര്‍പ്പ് ( horticorp)സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -10 - കുമിള്‍ രോഗങ്ങള്‍
Share your comments