<
  1. Fruits

കോകം പഴത്തെ പരിചയപ്പെടാം

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica).

KJ Staff

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica). ഫലവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള ഫലമാണു് കോകം.[ ഇത് കാട്ടമ്പി, പുനംപുളി,പെണംപുളി, മരപ്പുളി, പിനംപുളി, പിനാർപുളിഎന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെജനുസ്സിൽപെട്ട, മലബാർ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോകം കൃഷിചെയ്യുന്നതു് കൊങ്കൺ മേഖലയിലാണു്. ഇതു് കേരളത്തിൽവിരളമായി മാത്രമെ കാണപ്പെടുന്നുള്ളു.  കാഴ്ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. 10 മീറ്റർ വരെ ഉയരംവയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്.700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു

ഉപയോഗങ്ങൾപുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാൽ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനുകോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളൻപുളിക്കുംപകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ വെള്ളത്തിന്റെ നിറം റോസ്ആയി മാറും. ചവർപ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്.വേനലിൽ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്. പുനംപുളിയുടെ കുരവിൽഅടങ്ങിയിരിക്കുന്ന എണ്ണ സാധാരണ ഊഷ്മാവിൽ ഖരമായിരിക്കും.

ഔഷധങ്ങൾ, മധുരപലഹാരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചു വരുന്നു. നല്ലൊരു തണൽ വൃക്ഷമായപുനംപുളി അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു.പുളിച്ചു തികട്ടൽ, അസിഡിറ്റി, ദഹനക്കുറവ് മുതലായവയെശമിപ്പിക്കുന്നതിനും കോകത്തിന് നല്ല കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനുംകൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടും കോകംസംസ്കരിച്ചെടുക്കുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും കൊങ്കൺ മേഖലയിൽ സുലഭമായി കിട്ടാറുണ്ടു്. ശരീരത്തിന്റെ വണ്ണവും ഭാരവും കുറയ്ക്കാനുള്ള മരുന്നുകൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു..പുനംപുളിയിൽധാരാളം ആന്റിഓക്സിഡന്റുകൾഅടങ്ങിയിരിക്കുന്നു . ഇലയും കായയുമാണ് ഔഷധമായി ഉപയോഗിക്കുന്നത്

ക്രിസ്തുമസ് മരം പോലെ കുത്തനെയുള്ള ഇല വ്യൂഹമുള്ള ഒര അലങ്കാര വൃക്ഷമാണ് കോകം. ഇലകൾ ചെറുതുംവട്ടത്തിലുള്ളതുമാണ്. ഇളം തണ്ടുകളിൽ ചുവന്ന നിറം കാണാം. കോകം ഒരു ബഹുലിംഗസസ്യമായ കോകംദ്വിലിംഗ പുഷ്പങ്ങളുള്ള വൃക്ഷങ്ങളായും വിരളമായും കാണപ്പെടുന്നു. വായുവിലൂടെയാണ് പരാഗണംനടക്കുന്നതു്. കോകംതൈകൾ പൂക്കുന്നതിന് അഞ്ചിധികം വർഷങ്ങളെടുക്കും. പഴുക്കാത്ത കായ്കൾക്ക്പച്ചനിറവും വിളഞ്ഞു പഴുത്തകായ്കൾക്ക് കടുംചുവപ്പു നിറമോ ഇരുണ്ട ചുവപ്പു നിറമോ ആയിരിക്കും. മാർച്ച്മാസം മുതൽ പഴങ്ങൾ വിളവെടുക്കാറാകും. പഴങ്ങൾ പെട്ടെന്ന് കേടാകുന്നതിനാൽ സംസ്ക്കരണം വേഗത്തിൽനടത്തണം. ധാരാളം സൂര്യപ്രകാശം ആവശ്യമായ മരമായതിനാൽ ഇടവിളയായി കൃഷി ചെയ്യുവാൻ പറ്റിയതല്ല.കോകം, മാവും കശുമാവും കൃഷി ചെയ്യുന്ന കൊങ്കൺ മേഖലയിൽ കൂട്ടു കൃഷിയായി വളർത്താറുണ്ടു.

മഹാരാഷ്ട്രയിലെ വെംഗുർല എന്ന സ്ഥലത്തുള്ള പ്രാദേശിക ഫലവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽകോകത്തിന്റെ ഗവേഷണം നടക്കുന്നുണ്ടു്. കൊങ്കൺ അമൃത എന്ന പേരിൽ, ഒരു മരത്തിൽ നിന്ന് 140 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനം അവർ നിർധാരണ രീതിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്.

English Summary: kokam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds