ലൂബി, ളൂബിക്ക, ളൂവിക്ക, ലൗലോലിക്ക എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ചുവന്നു തുടുത്ത ലൂബിക്കയ്കൾ ഏവർക്കും ഇഷ്ടമാണ്. ലൂബികകൾ തന്നെ പല തരത്തിൽ ഉണ്ട് ചെറുതും പുളി കുറഞ്ഞതും ആയ ലൂബികളും മുള്ളുകളുള്ള മധുര ലൂബി (കാട്ടു ലൂബി ) ഒക്കെ ഇതിൽ പെടും പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുൻപ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്ങിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കളും ഉണ്ടാകും. ലൂബി സാധാരണയായി വീട്ടുമരമായാണ് നാട്ടു വളർത്താറുള്ളത് കായ്കളുടെ ഭംഗിമൂലം ഇതിനെ പൂന്തോട്ടത്തിലും നാട്ടു വളർത്താറുണ്ട്.
ലൂബി നാട്ടു വളർത്തുന്നത് വളരെ എളുപ്പമാണ്. അച്ചാറിനും കറികളിലും ചേർത്താവുന്നതാണ്. വൈൻ സ്ക്വാഷ് എന്നിവ ഉണ്ടാക്കാനും ലൂബി ഉപയോഗിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ലൂബി വളർത്താൻ ആവശ്യം. അധികം വെള്ളം വേണ്ടെങ്കിലും ചെടിക്കു വേനലില്‍ നനച്ചുകൊടുത്താല്‍ ഉത്തമം. പതിവച്ച് വേരുപിടിപ്പിച്ച തൈകളാണ് ഉത്തമം.
വിത്തു മുളപ്പിച്ച തൈകളും ഉപയോഗിക്കാം. ചെറിയ മരമായാണ് ലൂബി വളരുക. പതിവയ്ക്കാനായി കൂടുതല്‍ മൂപ്പെത്താത്ത കമ്പില്‍ അറ്റത്തുനിന്ന് ഒരടി താഴ്ത്തി കമ്പിനുചുറ്റും രണ്ടര സെ. മീറ്റര്‍ വീതിയില്‍ മോതിരംപോലെ തൊലികളയുക. ഈ ഭാഗത്ത് ജൈവവളവും മണലും ചകിരിച്ചോറും കുഴച്ചു നനച്ച് പൊതിഞ്ഞ് പോളിത്തിന്‍ ഷീറ്റ് കൊണ്ട് പൊതിയുക.
വേരു മുളയ്ക്കുമ്പോള്‍ കമ്പ് മുറിച്ചുനടാം. അരമീറ്റര്‍വീതം നീളം, വീതി, ആഴമുള്ള കുഴിയെടുത്ത് കമ്പോസ്റ്റും മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം തൈകള്‍ നടാം. വര്‍ഷംപ്രതി ജൈവവളം ചേര്‍ക്കുക. മൂന്നാം വര്‍ഷം കായ്ക്കും. നാല്പതോ അമ്പതോ വര്‍ഷം ആയുസ്സും കണ്ടുവരുന്നു. കാത്സ്യം, മെഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ധാരാളമുള്ളതാണ് ഈ പഴം.
Share your comments