മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഞാവൽമരം പൂവിടുകയും ജൂൺ-ജൂലൈയിൽ പഴങ്ങൾ ലഭിക്കുകയും ചെയ്യുന്നു. പഴങ്ങൾ മരത്തിൽത്തന്നെ നിന്ന് പഴുത്തതിനുശേഷമാണ് വിളവെടുക്കുന്നത്. നല്ലതു പോലെ പഴുത്ത പഴങ്ങൾ കൊഴിഞ്ഞുവീഴുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ പഴുത്ത കായ്കൾ പറിച്ചെടു ക്കുന്നത് ഗുണമേന്മയുള്ള പഴങ്ങളുടെ ലഭ്യത ഉറ പ്പാക്കും. ഒരു മരത്തിൽനിന്നും 80-100 കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കും.
പഴുക്കുമ്പോൾ കായ്കൾക്ക് നല്ല വയലറ്റു കലർന്ന കറുപ്പുനിറവും മധുരവും പ്രത്യേക മണവും ഉണ്ടാകും. വിളവെടുപ്പിനുശേഷം സാധാരണ താപനിലയിൽ പഴങ്ങളുടെ ആയുസ്സ് ഒന്നോ രണ്ടോ ദിവസം മാത്രമേ ഉണ്ടാകൂ. എന്നാൽ ഇവയെ കഴുകി വൃത്തിയാക്കി തരംതിരിച്ച് സുഷിര ങ്ങളുള്ള പോളിത്തീൻ കവറുകളിൽ സീൽ ചെയ്ത് 10°c ഊഷ്മാവിലും 85-90 ശതമാനം ആർദ്രത യിലും മൂന്നാഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. വിവിധതരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കിയും ഞാവൽപ്പഴം സംസ്കരിച്ച് സൂക്ഷിക്കാം.
പഴച്ചാർ
നന്നായി പഴുത്ത ഞാവൽപഴങ്ങൾ കഴുകി വൃത്തിയാക്കി ഒരു കിലോ പഴത്തിന് അരലിറ്റർ വെള്ളം എന്ന തോതിൽ ചേർത്ത് ഉടച്ച് പത്ത് മിനിട്ട് നേരം തിളപ്പിച്ച് അരിച്ചെടുക്കുക. ഇപ്രകാരം ലഭി ക്കുന്ന പഴച്ചാർ നേരിട്ടും പാനീയങ്ങളാക്കിയും ഉപയോഗിക്കാവുന്നതാണ്. പഴച്ചാറിനെ 85°c ചൂടിൽ രണ്ടുമിനിട്ടുനേരം പാസ്റൈസ് ചെയ്യുന്നത് കേടു കൂടാതെ സൂക്ഷിക്കാൻ സഹായിക്കും.
പഴച്ചാറിന്റെ പ്രാഥമിക സംസ്കരണം
പഴങ്ങൾ ധാരാളം ലഭ്യമാകുന്ന കാലയളവിൽത്തന്നെ അവയെ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാൻ മൂലധനം സ്വരൂപിക്കലും അനുബന്ധ സംവിധാനങ്ങൾ സജ്ജമാക്കലും മറ്റും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനു പരിഹാരമാകും വിധം നമുക്ക് അനുവർത്തിക്കാവുന്ന മാർഗമാണ് പ്രാഥ മിക അഥവാ ഇടക്കാല സംസ്കരണം, മേൽവിവരിച്ച പ്രകാരം പഴച്ചാർ എടുക്കുക.
ഒരു കിലോഗ്രാം പഴച്ചാറിന് 5 ഗ്രാം സിട്രിക് ആസിഡും രാസസംരക്ഷക വസ്തുവായ സോഡിയം ബെൻസോയേറ്റ് 3 ഗ്രാമും ചേർക്കണം. ഈ രാസവസ്തുക്കൾ അല്പം ജ്യൂസിൽ ലയിപ്പിച്ചശേഷം മൊത്തം പഴച്ചാറുമായി നന്നായി യോജിപ്പിക്കുക. ഇപ്രകാരം പ്രാഥമികസംസ്ക്കരണം നടത്തിയ പഴച്ചാർ കഴുകി ഉണക്കി അണുവിമുക്തമാക്കിയ കുപ്പികളിലോ സ്ഫടികഭരണികളിലോ നിറച്ച് വായു കടക്കാത്തവിധം സീൽ ചെയ്ത് ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. ഈ പഴച്ചാർ ഉപയോഗിച്ച് ആവശ്യാനുസരണം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാവുന്നതാണ്.
ക്യാനിങ്ങ്
പഞ്ചസാര സിറപ്പിലിട്ട പഴുത്ത ഞാവൽപഴങ്ങൾ ടിന്നുകളിൽ നിറച്ച് ക്യാനിങ്ങ് നടത്തി അമേരിക്കയിലും ഇംഗ്ലണ്ടിലും വിപണനം നടത്തുന്നുണ്ടങ്കിലും ഭാരതത്തിൽ ഇത് ഇപ്പോഴും വ്യാപകമല്ല.
റെഡി-ടു-സെർവ് (RTS)
നേർപ്പിക്കാതെ നേരിട്ട് ഉപയോഗിക്കുവാൻ പറ്റുന്ന ശീതളപാനീയമാണ് റെഡി ടു സെർവ്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം (FSSAI) ഇതിൽ കുറ ഞ്ഞത് 10 ശതമാനം പഴച്ചാറും 10 ശതമാനം ഖരവ സ്തുക്കളും 0.3 ശതമാനം പുളിപ്പും അടങ്ങിയിട്ടു ണ്ടാവണം. ഒരു ലിറ്റർ പഴച്ചാറിൽ നിന്നും RTS തയ്യാ റാക്കാനായി 1 കി.ഗ്രാം പഞ്ചസാര, 15 ഗ്രാം സിട്രിക് ആസിഡ്, 8 ലിറ്റർ വെള്ളം, 1.4 ഗ്രാം സോഡിയം ബെൻസോയേറ്റ് എന്നിവ ആവശ്യമാണ്.
ആവശ്യമായ അളവിലുള്ള പഞ്ചസാരയും സിട്രിക് ആസിഡും വെള്ളത്തിൽ ലയിപ്പിച്ച് തിളപ്പിച്ച് തണു ത്തശേഷം അരിച്ചെടുക്കുക. ഇതിലേക്ക് ഞാവൽപ്പ ഴച്ചാർ ചേർത്തിളക്കുക. രാസസംരക്ഷകവസ്തു വായ സോഡിയം ബെൻസോയേറ്റ് (1.4 ഗ്രാം) അൽപ്പം സിൽ ലയിപ്പിച്ച് RTS ൽ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം അണുവിമുക്തമാക്കിയ കുപ്പികളിൽ നിറച്ച് സീൽ ചെയ്ത് സൂക്ഷിക്കാം.
Share your comments