തെക്കൻ അമേരിക്കയിലെ ഇക്വഡോറിലെ മഞ്ഞൻ വ്യാളി പഴ വിഭാഗത്തിൽപ്പെട്ട ഒന്നാണ് പലോറ. ജന്മസ്ഥലം ഇക്വഡോറായതിനാലാണ് ഇവയ്ക്കു പലോറ എന്ന പേര് ലഭിച്ചത്.
മെഗാലിത്ത് ഇനത്തിൽപ്പെട്ട പലോറ ഡ്രാഗൺ പഴങ്ങളിൽ വച്ച് തന്നെ ഏറ്റവും മധുരമുള്ള ഇനമാണ്. മറ്റ് ഡ്രാഗൺ പഴങ്ങളെ പോലെ തന്നെ ഉള്ളിൽ വെള്ള മാംസമാണ് പലോറയുടേത്. പുറം തൊലിയാകട്ടെ മഞ്ഞ നിറത്തിലും.
തണ്ടുകൾ മുറിച്ച് വേരു പിടിപ്പിച്ച് നട്ടു വളർത്തുന്ന ഇവയുടെ ഓരോ ചെടിയ്ക്കും ആറ് മുതൽ ഏഴ് അടി വരെ നീളമുണ്ടാകും. മറ്റ് മഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ഇനങ്ങളെക്കാൾ മുള്ള് കുറഞ്ഞ തണ്ടാണിവയുടേത്. എന്നാൽ, മറ്റ് ഡ്രാഗൺ ഫ്രൂട്ടുകളെ പോലെ മഴക്കാല ആരംഭത്തിലല്ല ഇവയ്ക്ക് കായ വരുന്നത്. വേനൽകാലത്തണ് ഇവ കൂടുതലായും വിളയുന്നത്.
അമേരിക്കയാണ് സ്വദേശമെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും ഇവ സുലഭമായി കൃഷി ചെയ്യാനാകും. കോൺക്രീറ്റ് പോസ്റ്റുകൾ ഭൂമിയിൽ ബലമായി സ്ഥാപിച്ച് ചുവട്ടിൽ തണ്ടുകൾ നടുകയാണ് ചെയ്യേണ്ടത്. തണ്ടുകൾ നട്ട് ശേഷം രണ്ടു വർഷം കഴിയുമ്പോൾ ഇവ പൂവിട്ടു തുടങ്ങും. പിന്നീട് മുപ്പത് ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കുന്നു. പ്രതിവർഷം നിരവധി തവണ ഫലം തരുന്ന ഒരു ചെടി കൂടെയാണ് പലോറ.
Palora is a type of Dragon Fruit which gets its name in which the city it was found. It was found in ecuadoe, south america. It is known to be one of the sweetest tasting dragon fruit with yellow skin and white flesh.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്
മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?
സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം
മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ
വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?
അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...
മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...
അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!
കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്
Share your comments