ബഡ്ഡിങ് വഴിയാണ് മധുരനാരങ്ങയുടെ പ്രജനനം. ജൂലൈ - ഓഗസ്റ്റ് മാസങ്ങളാണ് മധുരനാരങ്ങ നടീലിന് അനുയോജ്യമായ കാലയളവായി കണക്കാക്കുന്നത്. 6 മുതൽ 12 മാസം പ്രായമായ ബഡ് ചെയ്ത തൈകൾ നടീലിന് മികച്ചതാണ്.
കൃഷി രീതി
നടീലിന് ഒരു മാസം മുൻപ് തന്നെ ഏഴു മുതൽ എട്ടു മീറ്റർ അകലത്തിൽ 70*60*70 സെൻറീമീറ്റർ മാസത്തിൽ കുഴികൾ എടുക്കണം. 10 കിലോ ജൈവവളം ചേർത്ത് മേൽമണ്ണു കൊണ്ട് കുഴി നിറയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ : മധുരനാരങ്ങ വിശപ്പിനെ ത്വരിതപ്പെടുത്തുകയും ആരോഗ്യത്തെ പരിപുഷ്ടമാകുകയും ചെയ്യുന്ന വളരെ വിശിഷ്ടമായ ഒരു പഴമാണ്
Breeding of sweet lemons is by budding. July-August is the best time for planting sweet lemons.
നടീൽ സമയത്ത് ബഡ്ഡ് ചെയ്ത കെട്ട് നീക്കം ചെയ്ത് ആ ഭാഗം 10 മുതൽ 15 സെൻറീമീറ്റർ മണ്ണിന് മുകളിൽ വരത്തക്കവിധം വേണം നടുവാൻ. ബഡ്ഡ് ചെയ്ത ഭാഗത്തിന് അടിയിൽ സസ്യവളർച്ച ഉണ്ടാവുകയാണെങ്കിൽ അത് നീക്കം ചെയ്യണം. ഒരു വർഷം പ്രായമായ തൈകൾ ജൂൺ - ജൂലൈ മാസങ്ങളിലാണ് വളപ്രയോഗം നടത്തുന്നത്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 43 ഗ്രാം, 55 ഗ്രാം, 21 ഗ്രാം എന്ന അളവിൽ ചേർക്കുക.
ബന്ധപ്പെട്ട വാർത്തകൾ : മധുരനാരങ്ങയിലെ പോഷകാംശം പാലിനു തുല്യം
രണ്ടാംഘട്ട വളപ്രയോഗം സെപ്റ്റംബർ-ഒക്ടോബർ കാലയളവിലാണ്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 43 ഗ്രാം, 56 ഗ്രാം, 21 ഗ്രാം എന്ന അളവിൽ ചേർക്കുക. മധുരനാരങ്ങ കൃഷിയിൽ 10 കിലോ ജൈവവളം ഓരോ വർഷവും ചേർത്തുകൊടുക്കണം. അമ്ലാംശം കൂടുതലുള്ള മണ്ണിൽ വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്ത് നൽകിയിരിക്കണം. അതിനുശേഷം ജൈവവളം പത്തുകിലോ എന്ന അളവിൽ ഓരോ വർഷവും ചേർത്തുകൊടുക്കാം.
നല്ല രീതിയിൽ വിളവ് ലഭ്യമാക്കുവാനും മരത്തിന് ശക്തമായ ഒരു ഘടന ലഭിക്കുവാനും പ്രൂണിങ് നടത്താം. ഉണങ്ങിയ ശാഖകൾ നീക്കംചെയ്ത് ബോർഡോ കുഴമ്പ് പുരട്ടണം. വേരുകൾ വെട്ടരുത്. മണ്ണിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുവാൻ അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കാം. ഈ കൃഷിയിൽ മണ്ണിൻറെ പ്രത്യേകതയനുസരിച്ച് കാപ്പി, ഏലം, വാഴ, പൈനാപ്പിൾ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ : ചെറുനാരങ്ങ മുതൽ എരുമിച്ചിയും വടുകപ്പുളിയും വരെ....
Share your comments