ധാരാളം വിദേശയിനം ഫലവൃക്ഷങ്ങൾ നമ്മുടെ നാട്ടിൽ കാലാവസ്ഥയ്ക്ക് അനുസൃതമായി നല്ല രീതിയിൽ വളരുന്നു. കുറഞ്ഞ കാലം കൊണ്ട് കേരളത്തിൽ മികച്ച വിളവ് തരുന്ന ഫലവൃക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ് റംബൂട്ടാൻ, മാംഗോസ്റ്റിൻ, ബറാബ, അസായ് ബെറി തുടങ്ങിയവ.
ആരോഗ്യത്തിന് അനവധി ഗുണങ്ങൾ നൽകുന്ന ഫലവൃക്ഷങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് അസായ് ബെറി. അക്കായി ബെറി എന്ന അപരനാമത്തിൽ കേരളത്തിൽ അറിയപ്പെടുന്നതും ഈ പഴമാണ്. ഏറെ ഔഷധശക്തിയുള്ള ഈ പഴത്തിന് വിപണിയിൽ നല്ല ഡിമാൻഡ് ആണ് ഉള്ളത്.
ബന്ധപ്പെട്ട വാർത്തകൾ : പോഷകാംശങ്ങളുടെ കലവറയാണ് ഗോജി ബെറി പഴം
ആമസോൺ മഴക്കാടുകളിലെ ആദിവാസികൾ ആരോഗ്യ സുരക്ഷയ്ക്കായി കഴിച്ചിരുന്ന പഴം എന്ന പേരിലാണ് ഈ ഫലവർഗം ഏറെ പ്രശസ്തി കൈവരിച്ചത്. ഇന്ന് ഒട്ടുമിക്ക നഴ്സറികളിലും ഇതിൻറെ തൈകൾ ലഭ്യമാണ്. കേരളത്തിൽ ഈ ഫലം വൃക്ഷത്തെ ആദ്യമായി പരിചയപ്പെടുത്തുന്നത് എറണാകുളം പുല്ലേപ്പടി ആലുങ്കൽ പറമ്പിൽ എം എം റിയാസ് ആണ്. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈ ചെടിക്ക് വളരുവാൻ വളരെ അനുകൂലമായ ഘടകങ്ങളാണ്. ജൂസ്/ പൾപ്പ് തുടങ്ങിയ രൂപത്തിലാണ് ഇത് കേരളത്തിൽ കൂടുതലും ലഭ്യമാകുന്നത്.
Asai berry tops the list of fruit trees that provide many health benefits.
ബന്ധപ്പെട്ട വാർത്തകൾ : ഇത്തിരിക്കുഞ്ഞന് വില ഒത്തിരി
അസായ് ബെറിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ
പ്രകൃതിദത്ത ആൻറി ഓക്സിഡന്റുകളുടെ കലവറയാണ് ഈ പഴം. കൂടാതെ ധാരാളം ജീവകങ്ങളും ഫൈറ്റോ കെമിക്കലുകളും ഇതിലടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടുവാൻ കാരണമാകുന്ന വിറ്റാമിൻ സിയും, നേത്ര ആരോഗ്യം മികച്ചതാക്കാൻ കഴിയുന്ന വിറ്റാമിൻ എ യും സമ്പുഷ്ടമായ അളവിൽ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഈ പഴം കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആകുവാനും, ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾ അകറ്റുവാനും മികച്ചതാണ്. സമീകൃത ആഹാരത്തിന് ആവശ്യമായ ഫൈബറും അമിനോ ആസിഡുകളും ഇതിൽ മികച്ച രീതിയിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഒരു തൈ നട്ടു ഏകദേശം നാലു വർഷത്തിനുള്ളിലാണ് കായ്ഫലം ലഭ്യമാക്കുന്നു. ഇതിൻറെ പഴങ്ങൾക്ക് സൂക്ഷിപ്പ് കാലാവധി കുറവായതുകൊണ്ട് തന്നെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആയാണ് ഇത് വിപണിയിലേക്ക് എത്തുന്നത്.
കൃഷി രീതികൾ
കവുങ്ങിന്റെ ബന്ധുവായ ഈ വൃക്ഷം ഒറ്റത്തടിയായി ആണ് കാണപ്പെടുന്നത്. വർഷം മുഴുവൻ ഫലം തരുന്ന വൃക്ഷം ആണ് ഇത്. ചെറുതും കറുപ്പു നിറത്തിലുള്ള ഇതിൻറെ കായ്കൾ കുലകളായി ആണ് കാണപ്പെടുന്നത്. ഒരു കുലയിൽ തന്നെ നൂറുകണക്കിന് പഴങ്ങൾ ഉണ്ടാകുന്നു. മധുരവും അതീവ സുഗന്ധവും ഉള്ള പഴങ്ങളാണ് ഇവയ്ക്ക്. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള മണ്ണാണ് ഇതിൻറെ കൃഷിക്ക് അനുയോജ്യം. വേനലിൽ കൃത്യമായി ജലസേചനം നൽകുകയും മണ്ണിൽ നല്ല രീതിയിൽ ജൈവവളം ചേർത്ത് നൽകുകയും ചെയ്താൽ വർഷംമുഴുവൻ നല്ല കായ്ഫലം ഇതിൽ നിന്ന് ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ : അക്കായി: പഴ വർഗങ്ങളിലെ പുതുമുഖം
Share your comments