<
  1. Fruits

വീട്ടിൽ വളർത്താം പുലാസാന് എന്ന ഈ തേൻ പഴം.

എന്നാൽ കേരളത്തിലെ വിപണിയില് ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്.പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. അതിനാൽ ഫിലോസാന് പച്ചയായി ഭക്ഷിക്കാന് ഇഷ്ടപ്പെടുന്നവരും ധാരാളം. . കട്ടിയുള്ള പുറംതോടായതിനാല് ഫിലോസാന് പഴത്തിന് കുറേനാള് ഫാം ഫ്രെഷ് ആയി നിലനില്ക്കാനും പ്രകൃതി കഴിവ് നല്കിയിരിക്കുന്നു.But in the market of Kerala today, Philosan is in high demand. The fruit costs up to Rs 120 per kg. The green philosan tastes like almonds. So there are a lot of people who like to eat philosan greens. . Due to its thick crust, Philosan fruit has the natural ability to remain fresh for a long time.

K B Bainda
Pulasan
Pulasan

തേനിനേക്കാള്‍ മാധുര്യമേറിയ  ഫിലോസാന്‍ അല്ലെങ്കിൽ പുലാസാന്‍  പഴത്തിനു കട്ടിയേറിയ ഞെട്ടുള്ളതിനാല്‍ പഴം താനേ പൊഴിഞ്ഞു വീഴുകയില്ല.  വിളവെടുക്കുന്ന സമയത്ത് ഒരു കൈയില്‍ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയില്‍ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടര്‍ത്തിയെടുക്കുന്നത്.വിദേശത്തുനിന്ന് വിരുന്നെത്തിയ ഈ പഴത്തിനു ,  കാഴ്ചയില്‍ റംമ്പുട്ടാനോട്‌ സാമ്യമുണ്ടെങ്കിലും, തനതായ രൂപവും, ഉപയോഗക്രമവും, കൃഷിരീതിയും സസ്യസ്വഭാവവുമൊക്കെ പുലാസാനുണ്ട്.

 ഫിലോസാന്റെ പുറംതോടിന് നല്ല ചുവപ്പ് നിറവും ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള ആവരണവുമുണ്ട്.ചെറിയ ഇലകളോട് കൂടിയ പഴക്കുലയില്‍ 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളില്‍ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാല്‍ കാമ്പ് പുറത്തുവരും.

Pulasan
Pulasan

ഫിലോസാന്റെ ബഡ്ഡ് തൈകള്‍ നടാന്‍ കിട്ടും. ഇത് എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ നടണം. തുടര്‍ന്ന് രണ്ടോ മൂന്നോ തവണ കൂടെ ഈ വളമിടല്‍ ആവര്‍ത്തിക്കാം.ഫെബ്രുവരി മാസത്തിലാണ് ഫിലോസാന്‍ പുഷ്പിക്കുന്നത്. ജൂണ്‍-ജൂലായ് മാസമാകുമ്പോള്‍ പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും.
ബഡ്ഡു തൈകള്‍ മൂന്നാം വര്‍ഷം കായ്ക്കുമെങ്കിലും നന നിര്‍ബന്ധമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. എല്ലാ പഴങ്ങളെയും പോലെ തന്നെ  വിത്ത് പാകിയുണ്ടാക്കുന്ന തൈകള്‍ കായ്ക്കാന്‍ കൂടുതല്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ബഡ്ഡു തൈകള്‍ക്കാണ് ഏറെ പ്രിയം. കീട-രോഗബാധ താരതമ്യേന കുറവാണ്.അതുകൊണ്ടുതന്നെ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിയുള്ള ജൈവകൃഷിക്ക് ഏറ്റവും ഇണങ്ങിയ ഒരു ഫലവൃക്ഷം കൂടിയാണിത്. എന്നാൽ ഇത് വ്യാവസായികാടിസ്ഥാനത്തിൽ വളർത്താൻ പറ്റിയ മരമല്ല. . 

എന്നാൽ കേരളത്തിലെ വിപണിയില്‍ ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്.പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. അതിനാൽ  ഫിലോസാന്‍ പച്ചയായി ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളം. . കട്ടിയുള്ള പുറംതോടായതിനാല്‍ ഫിലോസാന്‍ പഴത്തിന് കുറേനാള്‍ ഫാം ഫ്രെഷ് ആയി നിലനില്‍ക്കാനും പ്രകൃതി കഴിവ് നല്‍കിയിരിക്കുന്നു.But in the market of Kerala today, Philosan is in high demand. The fruit costs up to Rs 120 per kg. The green philosan tastes like almonds. So there are a lot of people who like to eat philosan greens. . Due to its thick crust, Philosan fruit has the natural ability to remain fresh for a long time.

Pulasan
Pulasan

 റംമ്പുട്ടാന്‍ ഉള്‍പ്പെടെയുള്ള ‘സാപ്പിന്‍ഡിസി’ സസ്യ കുടുംബത്തിലെ അംഗമായ പുലാസാന്‍ നെഫീലിയം മ്യൂട്ടബൈല്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത സ്വഭാവിയായ പുലാസാന്‍ കാഴ്ചയില്‍ത്തന്നെ മനോഹരമായ ഒരു അലങ്കാരവൃക്ഷം കൂടിയാണ്.
 
 തേനിനെ വെല്ലുന്ന മധുരമാണ് പുലാസാന്‍റെ  പ്രത്യേകത എന്ന് പറഞ്ഞല്ലോ. ഉള്‍ക്കാമ്പ് അനായാസമായി വിത്തില്‍നിന്ന് വേര്‍പെടുത്തിയെടുക്കാം. മാംസളഭാഗം നേരിട്ടും ഐസ്ക്രീമുകളിലും പുഡിംഗുകളിലും രുചി വര്‍ധകമായും ഉപയോഗിക്കാം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുവാന്‍ സിദ്ധിയുള്ളതിനാല്‍ ഇത് ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് നല്ലതാണ്. ചര്‍മ്മത്തെ മൃദുലമാക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ക്കും പുലാസാന്‍ നല്ലതാണെന്ന് പറയപ്പെടുന്നു.
 

pulasan
Pulasan

 കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇത് കൂടുതലായും വളരുക.ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് 22 മുതല്‍ 32 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അഭികാമ്യം. മണ്ണിന്‍റെ പി.എച്ച് മൂല്യം 5-നും 6-നും ഇടയ്ക്കായിരിക്കുന്നതാണ് നല്ലത്. മൈക്കോറൈസ പോലുള്ള സൂക്ഷ്മജീവികളുടെ കൂട്ടുകെട്ട് പുലാസാന്‍റെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്ന് കാണുന്നു. കൂടാതെ, ശരിയായ ജലസേചനം സൂര്യപ്രകാശത്തിന്‍റെ ലഭ്യത എന്നിവയും അത്യന്താപേക്ഷിതമാണ്. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതുമായിരിക്കണം.
 
. ആണ്‍-പെണ് ചെടികള്‍ വെവ്വേറെ മരങ്ങളില്‍ ഉണ്ടാകുന്നതിനാല്‍ കൃഷിക്ക് ഉപയോഗിക്കുന്നത് മേല്‍ത്തരം കായ്ഫലമുള്ള മരങ്ങളില്‍നിന്നും ശേഖരിച്ച മുകുളങ്ങള്‍ ഉപയോഗിച്ച് ഒട്ടിച്ചെടുത്ത തൈകളാണെന്നു ഉറപ്പുവരുത്തണം. ഇത്തരം തൈകള്‍ മഴക്കാലത്തിന്‍റെ ആരംഭത്തോടെ നടുന്നതാണ് നല്ലത്. റാംമ്പുട്ടാന്‍റെ കൃഷിരീതിതന്നെ പുലാസാനും അവലംബിക്കാമെങ്കിലും ഉയര്‍ന്ന തോതിലുള്ള ജൈവവളത്തിന്‍റെ ലഭ്യത പുലാസാന് ഉറപ്പുവരുത്തണം.

Pulasan
Pulasan

വേനല്‍ക്കാലത്ത് പകല്‍ നല്ല ചൂടും രാത്രി മഞ്ഞുമുള്ള കാലാവസ്ഥയില്‍ പുലാസാന്‍റെ ശാഖാഗ്രങ്ങളില്‍ കുലകളായി പൂക്കള്‍ വിരിഞ്ഞുതുടങ്ങും. ജനുവരി/ഫെബ്രുവരി മാസങ്ങളാണ് പുലാസാന്‍റെ പൂക്കാലം. കേരളത്തില്‍ നിന്നും കണ്ടെത്തിയ പുലാസാന്‍ മരങ്ങളില്‍ ധാരാളം വൈവിധ്യങ്ങള്‍ പ്രകടമാണ്. ഇവ പഠനവിധേയമാക്കിയപ്പോള്‍ പ്രധാനമായും കണ്ടെത്തിയത് പൂക്കളുടെയും പഴങ്ങളുടെയും പ്രത്യേകതകളാണ്. ചില മരങ്ങളില്‍ സ്വാഭാവികമായി ധാരാളം പുലാസാന്‍ പഴങ്ങള്‍ ആണ്ടുതോറും ലഭ്യമാകുമ്പോള്‍, ചില മരങ്ങള്‍ ക്രമംതെറ്റി ഫലങ്ങളുണ്ടാകുകയും ചില വര്‍ഷങ്ങളില്‍ ‘ഫ്ലാറ്റ്’ കായ്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. പൂക്കളുടെ ലിംഗവ്യത്യാസവും പരാഗണത്തിന്‍റെ അഭാവവുമാണ് ഫ്ലാറ്റ് കായ്കള്‍ ഉണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ പ്രവണത തടയുവാന്‍ 5 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് പൂക്കളില്‍ തളിക്കുന്നത് ഫലപ്രദമാണ്. ഈ പ്രയോഗം ഒരു മാസത്തെ ഇടവേളയില്‍ 3 പ്രാവശ്യം കൂടെ കായ്കളുടെ വളര്‍ച്ചാഘട്ടത്തില്‍ പ്രയോഗിക്കണം. എന്നാല്‍, പരാഗണം നടക്കാതെയും കായ്പിടിത്തം പുലാസാനില്‍ സ്വാഭാവികമാണ്. പരാഗണം ഉറപ്പാക്കാന്‍ ഒട്ടുംതന്നെ പരാഗണരേണുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ചില ദ്വിലിംഗ പുഷ്പങ്ങളിലെ കേസരങ്ങള്‍ പൊട്ടിച്ച പരാഗരേണുക്കള്‍ ലഭ്യമാക്കുവാന്‍ സൂപ്പര്‍ ഫിക്സ്(NAA) പോലുള്ള സസ്യഹോര്‍മോണുകള്‍ പ്രയോഗിക്കേണ്ടിവരും. പൂങ്കുലകളിലെ ഏതാനും ചില പൂക്കള്‍ വിടരുമ്പോള്‍ ഒരു മരത്തിലെ ഏതാനും ചില പൂങ്കുലകളില്‍ (10 ശതമാനം) 30 ppm സൂപ്പര്‍ ഫിക്സ് തളിക്കുന്നത് ഫലപ്രദമാണ്. ഈ പ്രയോഗം രാവിലെ 9 മണിക്ക് മുമ്പും വൈകുന്നേരം 5 മണിക്ക് ശേഷവും നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ, രോഗ-കീടബാധകളൊന്നുംതന്നെ പുലാസാനെ ആക്രമിക്കാറില്ല. കായ്കളില്‍ ചിലപ്പോള്‍ മീലിമുട്ടയുടെ ആക്രമണം ഉണ്ടാകാറുണ്ട്. വെര്‍ട്ടിസീലിയം ലിറ്ററിന് 10 മില്ലി വീതം തളിക്കുന്നത് വളരെ ഫലപ്രദമാണ്.
 
വിവരങ്ങൾക്ക് കടപ്പാട് 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:റംബുട്ടാന്‍ കൃഷിയിലെ നൂതന തന്ത്രങ്ങള്‍

Agriculture#Farmer#FTB#AGRO

English Summary: This honey fruit called Pulasan can be grown at home.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds