1. Fruits

ശരീരത്തിന് പെർഫ്യൂമിൻറെ ഗന്ധം തരും വിദേശ പഴ ചെടികൾ വളർത്തി കിരൺ

കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് വിദേശ പഴങ്ങൾക്കും പഴച്ചെടികൾക്കും പ്രചാരം ലഭിച്ചത്. അനേകം പേർ ഇന്ന് വിദേശ പഴച്ചെടികൾ കൃഷി ചെയ്യുന്നുണ്ട്.

Arun T
കിരണും കുടുംബവും
കിരണും കുടുംബവും

മലയാള മണ്ണിൽ ഫലം തരുന്ന വിദേശ പഴങ്ങളുമായി കിരണും കുടുംബവും

സി.വി.ഷിബു.

കേരളത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് വിദേശ പഴങ്ങൾക്കും പഴച്ചെടികൾക്കും പ്രചാരം ലഭിച്ചത്. അനേകം പേർ ഇന്ന് വിദേശ പഴച്ചെടികൾ കൃഷി ചെയ്യുന്നുണ്ട്.

ഒരു പഴം കഴിച്ചാൽ മണിക്കൂറുകളോളം വിയർപ്പിന് പോലും പെർഫ്യൂമിൻ്റെ സുഗന്ധം. ഒരു കാലത്ത്
ഇന്തോനേഷ്യയിലെ രാജ്ഞിമാർ മാത്രം കഴിച്ചിരുന്ന തായ്ലൻഡ് ഇനമായ പെർഫ്യൂം ഫ്രൂട്ട് അഥവാ കെപ്പൽ പഴം കേരളത്തിൽ പലയിടത്തും കായ്ച്ച് തുടങ്ങിയിരിക്കുന്നു. പലരും ഈ വിദേശ പഴത്തിൻ്റെ ചെടി അന്വേഷിച്ച് നടക്കാൻ തുടങ്ങിയിരിക്കുന്നു.

പെർഫ്യൂം ഫ്രൂട്ട് അഥവാ കെപ്പൽ പഴം (Keppel fruit)

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ കുറിച്ച് കേട്ടറിഞ്ഞ് ഒരു തൈ സംഘടിപ്പിച്ച് തൻ്റെ കൃഷിയിടത്തിൽ നട്ട് നനച്ച് വളർത്തി ഫലം ഉണ്ടാവുന്നതും കാത്തിരിക്കുകയാണ് വയനാട് കൽപ്പറ്റക്കടുത്ത് കൊളവയലിലെ സി. കിരണും ഭാര്യ സുവിജയും. സാധാരണ ചെടി നട്ട് എട്ടോ ഒമ്പതോ വർഷങ്ങൾക്ക് ശേഷമാണ് കയ്ഫലമുണ്ടാവുക. മരത്തിന് 25 മീറ്ററോളം ഉയരം വരും. ആരെയും ആകർഷിക്കുന്ന സുഗന്ധമാണ് ഇതിൻ്റെ പ്രത്യേകത. ഗോളാകൃതിയിലുള്ള പഴത്തിന് മാമ്പഴത്തിൻ്റേതു പോലുള്ള രുചിയാണ്. ചെറുവിത്തുകളാണ് തൈ മുളപ്പിക്കാൻ എടുക്കുന്നത് .

കെപ്പൽ പഴം പോലെ നിരവധി അപൂർവ്വ പഴവർഗ്ഗ ങ്ങളുടെ പറുദീസയാണ് കിരണിൻ്റെ ഒന്നര ഏക്കർ വരുന്ന കീ ഫാം. ഹയർസെക്കണ്ടറിയിൽ താൽക്കാലിക അധ്യാപികയായിരുന്ന ഭാര്യ സുവിജയും കിരണും ഇപ്പോൾ മുഴുവൻ സമയവും പഴവർഗ്ഗ ചെടികളുടെ പരിചരണത്തിലാണ് .അഞ്ഞൂറിലധികം ഇനം വ്യത്യസ്ത പഴങ്ങളുടെ കൗതുക കാഴ്ചയും രുചിഭേദങ്ങളും വൈവിധ്യവുമാണ് കീ ഫാം എന്ന കൃഷിയിടത്തിൻ്റെ പ്രത്യേകത. നാടൻ ഇനങ്ങൾ മുതൽ അത്യപൂർവ്വമായ വിയറ്റ്നാം പഴങ്ങൾ വരെയുണ്ടിവിടെ.കർണാടകം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചാണ് കിരൺ പഴവർഗ്ഗങ്ങളെക്കുറിച്ച് പഠിക്കുന്നത് . പച്ചക്ക് കഴിക്കാൻ കഴിയുന്ന യാക്കോൺ പോലുള്ള കിഴങ്ങുവർഗ്ഗങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്. ക്ഷീണം മാറാനും ദാഹം ശമിപ്പിക്കാനും കഴിയുന്ന യാക്കോൺ കിഴങ്ങ് ഇപ്പോൾ പലരും കൃഷി ചെയ്ത് വരുന്നുണ്ട്.

ചക്കക്കുരുവില്ലാത്ത ചക്ക (seedless jackfruit)

വിത്തില്ലാത്ത പല പഴ വർഗ്ഗങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ കൃഷി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ചക്കക്കുരുവില്ലാത്ത ചക്ക അടുത്തിടെയാണ് പ്രസിദ്ധമായത്. ലോകത്തിലെ ഏറ്റവും വലിയ പഴമായ ചക്ക കേരളത്തിൻ്റെ ഔദ്യോഗിക പഴം ആയി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ തരത്തിലും ഇനത്തിലും പ്പെട്ട പ്ലാവ് കൃഷി കർഷകർ തുടങ്ങിയിട്ടുണ്ട്. ഇവയിലൊന്നാണ് വിയറ്റ്നാമിൽ നിന്നുള്ള കുരുവില്ലാ ചക്ക. പൈനാപ്പിളിൻ്റെ സ്വാദോടു കൂടിയ ഈ ചക്കയുടെ 85 ശതമാനവും ഭക്ഷ്യയോഗ്യമാണ്. അരക്ക് അഥവാ മുളഞ്ഞീൻ ഇല്ലാത്തതിനാൽ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പോലും മേശപ്പുറത്ത് വെച്ച് മുറിച്ച് കഴിക്കാം. 15 കിലോ വരെ തൂക്കമുള്ള ചക്കക്ക് നല്ല സുഗന്ധവുമുണ്ട്. കിരണിൻ്റെ കൃഷിയിടത്തിൽ ചക്കക്കുരുവില്ലാത്ത ചക്ക പ്ലാവിൻ്റെ ചുട്ടിൽ മണ്ണിൽ തട്ടിയാണ് വിളഞ് നിൽക്കുന്നത്.

പരിചയപ്പെടാം ചില പഴച്ചെടികൾ (Get to know about some fruit plant's)

കാഴ്ചക്ക് ഭംഗിയും കൊതിയൂറും രുചിയും സുഗന്ധവുമുള്ള ധാരാളം പഴച്ചെടികൾ കീ ഫാമിലുണ്ട്. കാഴ്ചക്ക് ഏറെ ഭംഗിയുള്ളതും ജ്യുസടിക്കാൻ പറ്റിയതുമായ ഇന്നാണ് സൺഡ്രോപ് പഴം. പുരയിടത്തിലും പൂന്തോട്ടത്തിലും നടാം. 30 തരം ജബൂട്ടിക്കാവ ഇനങ്ങളും മാമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട തുടങ്ങി വ്യത്യസ്തയിനം സപ്പോട്ട, പത്തിലധികം ഇനം ചാമ്പ, ജ്യൂസിന് ഉപയോഗിക്കുന്ന ഫൽസ പഴം, ആസാം ലെമൺ, സ്പാനീഷ് ലൈം, ഫിംഗർ ലെമൺ, വെരിക്കേറ്റഡ് മുസമ്പി തുടങ്ങി വ്യത്യസ്ത ഇനം നാരങ്ങകൾ, ഗ്രൂമി ചാമ , ദൈവപ്പഴം എന്നറിയപ്പെടുന്ന മക്കോട്ട ദേവ (MAHKOTA DEVA FRUIT) , സീഡ് ലെസ്സ്, യെല്ലോ സ്ട്രോബറി ഗുവാ, തുടങ്ങി പലതരം പേരക്കകൾ, വിയറ്റ്നാം ,സൗത്ത് ഇൻഡ്യൻ തുടങ്ങി പല ഇനം ചെറികൾ, കറയില്ലാത്ത വൈറ്റ് ഞാവൽ അടക്കം വിവിധയിനം ഞാവൽ പഴങ്ങൾ , യെല്ലോ മൂട്ടി, മെഴുകുതിരിപ്പഴം തുടങ്ങിയ ഇനങ്ങളും വിദേശ പഴങ്ങളായ ബ്രസീലിയൻ, വിയറ്റ്നാം, ഇന്തോനേഷ്യൻ പഴങ്ങൾ തുടങ്ങിയവയും ധാരാളമായി കീ ഫാമിൽ വളരുന്നു.

നഴ്‌സറിയിൽ കിരൺ
നഴ്‌സറിയിൽ കിരൺ

അവക്കാഡോയിൽ ഗവേഷണം (Research in Avacado)

പഴവർഗ്ഗ കൃഷിക്കപ്പം അവക്കാഡോയിൽ ഗവേഷണവും നടത്തി വരുന്നുണ്ട് കിരൺ.
ഉല്പാദനക്ഷമത കൂടിയ ഇനങ്ങളാണ് തിരഞ്ഞെടുക്കുന്നതിനുള്ള ഗവേഷണങ്ങളാണ് നടക്കുന്നതെന്ന് കിരൺ പറഞ്ഞു.
നൂറിലധികം ഇനം തൈകൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.
ഗ്വാട്ടിമാല വെറൈറ്റി, മെക്സിക്കൻ വെറൈറ്റി, വെസ്റ്റ് ഇൻഡ്യൻ വെറൈറ്റി എന്നീ മൂന്ന് തരം വെണ്ണപ്പഴങ്ങളാണുള്ളത്.
ഇതിൽ മെക്സിക്കൻ, ക്വിൻ്റൽ, ജംഹാസ്, ലാംഹാസ് , പിങ്കർട്ടൺ തുടങ്ങി 16 ഇനം കിരൺ കൃഷി ചെയ്തിട്ടുണ്ട്. കൂടാതെ 15 ഇനം സെലക്ഷൻ തൈകളും കിരണിൻ്റെ കൃഷിയിടത്തിലുണ്ട്. ഇവയിൽ രണ്ടണ്ണം കിരണിൻ്റെ പേരിൽ തന്നെ അറിയപ്പെടുന്ന അവക്കാഡോ തൈകകളാണ്.
അവക്കാഡോ ട്രോപ്പിക്കൽ കിരൺ 1, 2 ഇനങ്ങളാണ് സ്വന്തം പേരിലുള്ള തൈകൾ.

വരുമാനത്തിന് നഴ്സറി. (Income from nursery)

പഴവർഗ്ഗകൃഷി നല്ല രീതിയിൽ നടക്കുന്നു എങ്കിലും ഒരേ ഇനത്തിൽപ്പെട്ട കൂടുതൽ പഴങ്ങൾ ഇല്ലാത്തതിനാൽ പഴ വിൽപ്പന ഇനത്തിൽ വരുമാനമില്ല. പല പഴങ്ങളും പല സീസണിലാണ് കായ്ക്കുന്നത് .തന്നെയുമല്ല, ധാരാളം സന്ദർശകർ കൃഷിയിടത്തിലെത്തുന്നതിനാൽ ആരോടും പഴം പറിക്കരുതെന്ന് കിരൺ പറയാറില്ല. പകരം തിരിച്ച് തരണമെന്നാണ് പറയാറ്. ഈ വിത്തുകൾ ഉപയോഗിച്ച് നഴ്സറി തയ്യാറാക്കി ചെറിയ വിലക്ക് വിറ്റാണ് കുടുംബത്തിൻ്റെ വരുമാനം. ഇരുനൂറിലധികം പഴവർഗ്ഗങ്ങളുടെ തൈകൾ നഴ്സറിയിൽ ഉല്പാദിപ്പിക്കുന്നുണ്ട്.

വീട്ടുവളപ്പിൽ നട്ടുവളർത്താൻ പറ്റിയ ചില വിദേശ പഴച്ചെടികൾ (Some backyard fruit plants )

1)ജബൂട്ടിക്കാവ(Jaboticaba)
2)റെയിൻ ഫോറസ്റ്റ് പ്ലം (Rain forest plum)
3)ഗ്രൂമി ചാമ (Grumi chama )
4)ടെറഗാനാ ചെറി (Terrenggana cherry )
5)ചാമലിയാംഗ് ( Chamaliang)
6)അഭിയു (Abiu )
7)സിഡർബേ ചെറി (Cederbay cherry )
8) മാമി സപ്പോട്ട (Mamey sapote),
9)യെല്ലോ സ്ട്രോബറി പേരക്ക (Yellow strawberry guava),
10)അർസാ ബോയ് ( Arza boi)
11) സൺഡ്രോപ് (Sun drop )
12)റോലിനീയ (Rollinia)
13)ബ്ലാക്ക് സൂര്യനാം ചെറി (Black Surinam cherry )
14)വൈറ്റ് സപ്പോട്ട (White sapote )
15)മിറാക്കിൾ ഫ്രൂട്ട് (Miracle fruit)
16)റെഡ് ലൈം. (Red lime)

കിരണിൻ്റെയും കുടുംബത്തിൻ്റെയും കീ ഫാം വീഡിയോ കാണാം.

https://youtu.be/XJpon7BvQVs

ഫോൺ: 9847321500. (കിരൺ)

ഫാം ജേണലിസ്റ്റാണ് ലേഖകൻ.( 9656347995)

English Summary: use foreign fruits to earn wealth and gain health

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds