നാട്ടുവഴിയുടെ ഓരങ്ങളിൽ തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാർ, ചമ്മന്തി, മീൻകറി, എന്നിവ തയ്യാറാക്കാൻ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയ്യാറാക്കുന്ന അച്ചാർ ഏറെ രുചികരമാണ്. ഇപ്പോൾ നാട്ടിൻപുറങ്ങളിൽപ്പോലും അമ്പഴം കാണാനില്ല. വലിയ മരമായി മാറിയാണ് നാടൻ അമ്പഴം ഫലം തരുക. എന്നാൽ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവർക്കും വളർത്താൻ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ Yellow Mombin. ചട്ടിയിൽ പോലും വളർത്താവുന്നതാണ് മധുര അമ്പഴം.
നടുന്ന രീതി
പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളർത്താം. എന്നാൽ മധുര അമ്പഴത്തിൻറെ തൈകൾ നഴ്‌സറികളിൽ നിന്ന് വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫ്ലാറ്റിലേക്കും ഏറ്റവും പറ്റിയ ചെടിയാണ് മധുര അമ്പഴം. ഇതിന് പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമാണ്. നാലഞ്ചു കൊല്ലം ചട്ടിയിൽ വച്ച് വളർത്താം. വർഷം മുഴുവനും കായ്‌ഫലമുണ്ടാകും. വലുപ്പമുള്ള കായ കുലയായിട്ടാണ് ഉണ്ടാവുക. കയ്യിൽ നാരു വരുന്നതിനു മുൻപ് അതായത് കടുംപച്ച നിറമാകുന്നതിനു മുൻപ് പറിക്കണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പുതുമണ്ണും മധുര അമ്പഴ കൃഷിക്ക് അനുയോജ്യമാണ്. അര മീറ്റർ നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ജൈവവളങ്ങൾ ചേർത്ത് അമ്പഴ തൈകൾ നടാം. ഒട്ടുതൈകളുടെ യഥാർത്ഥ മുകുളം മാത്രം വളരാൻ അനുവദിക്കുകയും മറ്റു തലപ്പുകൾ അടർത്തിക്കളയുകയും ചെയ്യണം.
സാധാരണ ഫല വൃക്ഷങ്ങൾ നട്ടാൽ നൽകുന്ന പരിചരണം തന്നെ നൽകിയാൽ മതി. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇടയ്ക്ക് ചാണകപ്പൊടി നൽകാം. പച്ചച്ചാണകം വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
Yellow Mombin can be grown even at a flat.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അത്തിമരം - വേര്, തൊലി, കായ, ഇല, എന്നിവയെല്ലാം ഉപയോഗപ്രദം
Share your comments