<
  1. Fruits

ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ്സ് ചെയ്‌ത്‌ മാസവരുമാനം നേടാം

ഡ്രൈ ഫ്രൂട്ടുകൾ എല്ലാകാലത്തും കഴിക്കാവുന്ന ഭക്ഷണ പദാർത്ഥങ്ങളായതുകൊണ്ട്, മാറിവരുന്ന സീസണുകളും, സാഹചര്യങ്ങളും ഇതിൻറെ വിപണികളെ ബാധിക്കുന്നില്ല. ഉണങ്ങിയ പഴങ്ങള്‍ക്ക് പ്രത്യേകിച്ചും കോവിഡ് കാലത്ത് ഡ്രൈ ഫ്രൂട്ട്സിൻറെ ആരോഗ്യഗുണങ്ങള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടതിനാല്‍, ഇതിൻറെ ഡിമാൻഡ് ഏറെയാണ്. പഴങ്ങളിലെ ജലാംശം അകറ്റിയാണ് ഇവ നിര്‍മ്മിക്കുന്നത്.

Meera Sandeep

ഡ്രൈ ഫ്രൂട്ടുകൾ എല്ലാകാലത്തും കഴിക്കാവുന്ന ഭക്ഷണ പദാർത്ഥങ്ങളായതുകൊണ്ട്, മാറിവരുന്ന  സീസണുകളും, സാഹചര്യങ്ങളും ഇതിൻറെ വിപണികളെ ബാധിക്കുന്നില്ല.  ഉണങ്ങിയ പഴങ്ങള്‍ക്ക് പ്രത്യേകിച്ചും  കോവിഡ് കാലത്ത് ഡ്രൈ ഫ്രൂട്ട്സിൻറെ ആരോഗ്യഗുണങ്ങള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടതിനാല്‍, ഇതിൻറെ ഡിമാൻഡ് ഏറെയാണ്. പഴങ്ങളിലെ ജലാംശം അകറ്റിയാണ് ഇവ നിര്‍മ്മിക്കുന്നത്. കശുവണ്ടി, ഉണക്കമുന്തിരി, വാല്‍നട്ട്, ബദാം, ഉണങ്ങിയ അത്തിപ്പഴം എന്നിവ എന്നും ആവശ്യക്കാരുള്ള ഇനങ്ങളാണ്. അതേസമയം നല്ല ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ടുകള്‍ വില്‍ക്കുന്ന കടകള്‍ നമ്മുക്കു ചുറ്റും ഇല്ലെന്നതാണ് സത്യം. ഇവിടെയാണ് ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ്സിൻറെ വിജയം.

ഒരു ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ് തുടങ്ങുന്നതിന് മുമ്പ്, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയാണ് താഴെ നല്‍കുന്നത്.

ലൈസന്‍സ്, പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍ എന്നിവ എടുക്കണം

ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സ് ബിസിസ് ആരംഭിക്കുന്നതിന്, ആവശ്യമായ ലൈസന്‍സുകളും അനുമതികളും രജിസ്ട്രേഷനുകളും നേടേണ്ടതുണ്ട്. ഒന്നാമതായി, സ്ഥാപനത്തിന്റെ മാനേജ്മെന്റ് ഡിസൈന്‍ തിരിച്ചറിയുകയും തുടര്‍ന്ന് ആരംഭിക്കുകയും വേണം. കമ്പനി ഭക്ഷ്യ വ്യവസായ മേഖലയ്ക്ക് കീഴിലാണ്, കൂടാതെ ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങണം. തുടര്‍ന്ന് എം.എസ്.എം.ഇ ഉദ്യോഗ് ആധാറിനായുള്ള ഒരു അപേക്ഷ പൂരിപ്പിക്കുക. പ്രാദേശിക മുനിസിപ്പാലിറ്റി നല്‍കുന്ന ആവശ്യമായ ട്രേഡ് ലൈസന്‍സ് കരസ്ഥമാക്കുകയാണ് അടുത്തഘട്ടം. തുടര്‍ന്ന് സ്ഥാപനത്തിന് ജി.എസ്.ടി, പാന്‍, ബാങ്ക് കറന്റ് അക്കൗണ്ട് എന്നിവ എടുക്കുക. അതിനുശേഷം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ഓണ്‍ലൈനില്‍ സാധ്യമാണ്.

ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം ദിവസവും

എതിരാളികളെകുറിച്ച് അറിഞ്ഞിരിക്കണം

ബിസിനസ് തടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തെ എതിരാളികള്‍ ഉണ്ടോ എന്നു പരിശോധിക്കുകയാണ് അടുത്ത തന്ത്രം. എതിരാളികള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ സുരക്ഷിതമാണ്. വരുമാനം പങ്കിടേണ്ടി വരില്ല. മറിച്ച് എതിരാളികള്‍ ഉണ്ടെങ്കില്‍ കച്ചവടം പിടിക്കുന്നതിനായുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും. ഇവിടെ ലാഭത്തില്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകേണ്ടി വരും. അതിനാല്‍ എതിരാളികള്‍ ഇല്ലാത്തയിടങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക. ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് മേഖലയില്‍ അനുഭവ സമ്പത്തുള്ളവരുമായി സംസാരിക്കുന്നതും ഗുണം ചെയ്യും.

ബിസിനസ്സ് തുടങ്ങുന്നതിനുള്ള ചെലവ്

ഒരു ചെറിയ ഡ്രൈ ഫ്രൂട്ട് ബിസിനസ് ആരംഭിക്കാന്‍ നിങ്ങള്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്. ചെറുതായി തുടങ്ങി വിപണിക്കനുസരിച്ചു വളരുന്നതായിരിക്കും നല്ലത്.

കോഴി വളർത്തൽ ബിസിനസ്സ് വിജയകരമായി തുടങ്ങുന്നതെങ്ങനെ? ഏറ്റവും പുതിയ രീതികളും, നേട്ടങ്ങളും, ആർക്കുമറിയാത്ത ചില സത്യങ്ങളും 

സാധനങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങൾ

സ്ഥാപനത്തിൻറെ പ്രാരംഭ ഘട്ടത്തില്‍ ബ്രാന്‍ഡ് അവബോധത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. പുതിയ ബ്രാന്‍ഡ് ഉപഭോക്താക്കള്‍ക്ക് അപരിചിതമായിരിക്കും. അതിനാല്‍, ഫലപ്രദമായ മാര്‍ക്കറ്റിങ് ആവശ്യമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും ഓഫ്ലൈന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രീതികള്‍ പരസ്യപ്പെടുത്തുന്നതിനും ബ്രാന്‍ഡഡ് ഇനങ്ങള്‍ ഉപയോഗിക്കാം. മൊത്തക്കച്ചവടക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഡ്രൈ ഫ്രൂട്ട്‌സ് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതാകും നല്ലത്. ഖാരി ബംബാരി മാര്‍ക്കറ്റ്, ചാന്ദ്നി ചൗക്ക്, ലാല്‍കില എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ് സ്ഥാപിക്കുന്നതിന് മുമ്പ്, ഒരു ഫ്രാഞ്ചൈസിയുടെ ബിസിനസ് പ്രക്രിയയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണം. ബിസിനസ് വന്‍തോതില്‍ വിപുലീകരിക്കാനും ഒന്നിലധികം സ്ഥലങ്ങളില്‍ ആരംഭിക്കാനും കഴിയുന്നതിനാല്‍ ഫ്രാഞ്ചൈസി ബിസിനസ് വളരെ ലാഭകരമാണ്. ഇത് ബിസിനസിന് കാര്യമായ വരുമാനം കൊണ്ടുവരും. താഴെ കൊടുത്തിരിക്കുന്ന പോയിന്റുകള്‍ പരിഗണിച്ച് ഇന്ത്യയിലെ ഡ്രൈ ഫ്രൂട്ട് ബിസിനസിലെ ലാഭ മാര്‍ജിന്‍ വിപുലീകരിക്കാം.

  • ശൈത്യകാലത്ത് ഉടനീളം ഡ്രൈ ഫ്രൂട്ട്സിന്റെ വിപണി ഗണ്യമായി വികസിക്കുമെന്നും അതിന്റെ ഫലമായി ഡ്രൈ ഫ്രൂട്ട്സിന്റെ നിരക്ക് അടിക്കടി ഉയരുമെന്നും അറിഞ്ഞിരിക്കുക. തല്‍ഫലമായി, ശീതകാലം ആരംഭിക്കുന്നതിന് മുമ്പ് ഉണങ്ങിയ പഴങ്ങള്‍ സൂക്ഷിക്കണം. ഈ രീതി നിങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്ട് ബിസിനസില്‍ 40 മുതല്‍ 50% വരെ ലാഭം നല്‍കും.
  • സ്വയം പായ്ക്കുചെയ്ത് വില്‍ക്കുകയാണെങ്കില്‍, ശരിയായി പ്രൊമോട്ട് ചെയ്താല്‍ 30 മുതല്‍ 35 മാസം വരെ എളുപ്പത്തില്‍ വില്‍ക്കാനും കഴിയും.
  • ജീവിതനിലവാരത്തിലുള്ള പുരോഗതി കാരണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു. പ്രത്യേകിച്ച് ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും. തല്‍ഫലമായി ഈ സമയത്ത് 5- 10% കൂടുതല്‍ ലാഭം ലഭിക്കും. അതിനുള്ള ക്രമീകണങ്ങള്‍ നടത്തണം.
English Summary: You can earn a monthly income by running a dry fruit business

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds